Apple

ആപ്പിള് കമ്ബനിയുടെ
സുപ്രധാനമായ ഒരു കോണ്ഫറന്സ് നടക്കുകയാണ്.
ഇതിനകത്ത് ഒമ്ബതുകാരിയായ മിടുക്കിയെ കണ്ട്
എല്ലാവരും ഒന്നു ഞെട്ടി. അതെ. ഈ
കൊച്ചുമിടുക്കി ആള് ചില്ലറക്കാരിയല്ല..!
സംഭവമിതാണ്.. ടെക്ക് കലണ്ടറിലെ സുപ്രധാന
ഇവന്റ് ആണ് ആപ്പിളിന്റെ ഡെവലപ്പര്
കോണ്ഫറന്സ്. വര്ഷാവര്ഷമുള്ള ഈ കോണ്ഫറന്സ്
ഇന്നലെ മുതല് ആരംഭിച്ചു. 17 വരെ നടക്കുന്ന
കോണ്ഫറന്സില് ഡെവലപ്പറായാണ് ഈ
കൊച്ചുമിടുക്കി എത്തിയിരിക്കുന്നത്. ഒമ്ബത്
വയസ്സുള്ള അന്വിത വിജയ്. നിരവധി ഐഒഎസ്
ആപ്പുകളുടെ ഡെവലപ്പറാണ് ഈ കുട്ടി. ആപ്പിള്
സിഇഒ ടിം കുക്കിനെ പരിചയപ്പെടണമെന്നത്
ഏറെക്കാലമായുള്ള സ്വപ്നമാണ്. ആ മോഹം
പൂവണിയാന് പോകുന്നതിന്റെ ആഹ്ലാദത്തിലാണ്
അന്വിത.
ഓസ്ട്രേലിയയില് സ്ഥിരതാമസമാക്കിയ ഇന്ത്യന്
വംശജരായ ദമ്ബതികളുടെ മകളാണ് അന്വിത.
ഡെവലപ്പര് കോണ്ഫറന്സില് പങ്കെടുക്കാനുള്ള
സ്കോളര്ഷിപ്പ് മുഖേനയാണ് ആപ്പിള്
ചടങ്ങിലേക്കുള്ള ക്ഷണം. കോണ്ഫറന്സില്
പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ
ഡെവലപ്പറെന്ന ഖ്യാതിയും അന്വിതയെ
കാത്തിരിക്കുന്നു. 350 പേര്ക്ക് സ്കോളര്ഷിപ്പ്
ലഭിച്ചിട്ടുണ്ട്. ഇവരില് 120 പേര് 18 വയസ്സിന്
താഴെയുള്ളവരാണ്. 22 ശതമാനം പേര് വനിതകളും.
ആപ്പ് ഡെവലപ്പിങ്ങില് പ്രത്യേക
ട്രെയിനിങ്ങൊന്നും അന്വിതയ്ക്ക്
ലഭിച്ചിട്ടില്ല. യൂട്യൂബ് വീഡിയോകളില്
നിന്നാണ് ഈ കുരുന്ന് സാങ്കേതിക
കാര്യങ്ങളെല്ലാം പഠിച്ചത്. മൃഗങ്ങളുടെ പേരും
ശബ്ദവും കുട്ടികളെ പഠിപ്പിക്കാന്
സഹായിക്കുന്ന സ്മാര്ട്ട്കിന് അനിമല്സ് എന്ന
അന്വിതയുടെ ആപ്പ് നേരത്തെ വാര്ത്തകളില്
ഇടംപിടിച്ചിരുന്നു. എന്തായാലും അന്വിതയുടെ
പുതിയ കണ്ടുപിടിത്തങ്ങള് എന്തായിരിക്കും
എന്നാണ് ലോകം ഉറ്റുനോക്കുന്നത്.

Comments

Popular posts from this blog

Paytm Photo QR: ഫോട്ടോ ക്യുആര്‍ - ഓണ്‍ലൈന്‍ പേയ്‌മെന്റ് രംഗത്തെ പുതിയ തരംഗം

വാട്സാപ്പിന്റെ പുതിയ നയമാറ്റം വിവാദമായിരിക്കെ സിഗ്നൽ എന്ന ആപ്ലിക്കേഷൻ ഉപയോഗിക്കൂ എന്ന വ്യവസായി ഇലോൺ മസ്കിന്റെ ആഹ്വാനം വന്നതിന് പിന്നാലെ സിഗ്നൽ ആപ്പ് ഡൗൺലോഡുകളുടെയും അതിൽ അക്കൗണ്ട് തുറക്കുന്നവരുടേയും എണ്ണത്തിൽ വലിയ വർധനവുണ്ടായതായാണ് റിപ്പോർട്ടുകൾ.

സൗദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച ഇഖാമ, റി എൻട്രി എന്നിവ ഓട്ടോമാാറ്റിക്കായി പുതുക്കിയിട്ടുണ്ടോ എന്ന് എങ്ങനെ അറിയാം