സോണി പഴയ സോണിയല്ല
sony ഫോണുകൾ ഇന്ന് മാർക്കറ്റുകളിൽ ഒരു പരാജയമാണ്.വിലക്കൂടുതലും പഴയ പ്രതാപത്തിനൊത്ത് നിലവാരം ഉയരാത്തതും ഒക്കെയാണ് സോണിക്ക് വിനയായത്.പണ്ട് അതായത് ഞാൻ ഫോണുകൾ ഉപയോഗിച്ചുതുടങ്ങിയ നാളുകളിൽ nokia, sonyericsson ഒക്കെയായിരുന്നു താരം.അതിൽ തന്നെ എൻ്റെ favorite സോണിഎറിക്സൺ ഫോണുകളായിരുന്നു.സോണി Walkman ഉം cybershot ഉം ഞാൻ ആസ്വദിച്ച് ഉപയോഗിച്ചു.സോണിഎറിക്സൺw750 walkman ഫോണിൻ്റെ അത്ര ശബ്ദസുഖം നൽകുന്ന ഒരു ഫോണും ഇപ്പോളും ഇറങ്ങിയിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത് .sonyericsson ഫോണുകളുടെ ശബ്ദം ഒന്നു വേറെ തന്നെയായിരുന്നു.അതിനുകുറച്ചു കാലങ്ങൾക്ക് ശേഷമാണ് sonyericsson k800i എന്ന cybershot ഫോൺ എൻ്റെ കയ്യിലെത്തിച്ചേരുന്നത് ഏതു കൂരിരിട്ടത്തും വളരെ വ്യക്തമായി ഫോട്ടോകൾ എടുക്കാൻ കഴിയുന്ന xenon ഫ്ലാഷുമുണ്ടായിരുന്നു.അതിനുശേഷം sonyericsson xperia സീരീസിൽ ഫോണുകൾ അവതരിപ്പിച്ചു xperi arc s ആണ് ആദ്യമായി ഉപയോഗിച്ചത് ആ കാലത്ത് വളരെ മിച്ച നിലവാരം പുലർത്തിയിരുന്ന sonyericcson ഫോണുകൾ sony എന്ന ഒറ്റ നാമത്തിലൊതുങ്ങിയപ്പോൾ ഫോണുകളുടെ നിലവാരത്തകർച്ചയും ഗുണമേന്മയും കെെമോശം വന്നുപോയി .വെളളം കടക്കില്ല എന്ന പരസ്യവുമായി എത്തിയ xperia z ആണ് ആദ്യമായി വാങ്ങിയത് ,അതുമാത്രമായിരുന്നു അതിൻ്റെ മേന്മ.xperia z ൻ്റെ മുഖ്യ എതിരാളിയായ samsung galaxy s4 കാണാനിടയായി .s4 മായി compare ചെയ്യുമ്പോൾ ക്യാമറയും display യിലും sony എത്രമാത്രം പിന്നിലാണെന്ന സത്യം ഞാൻ മനസ്സിലാക്കുകയായിരുന്നു.അതിനുശേഷം xperia z1,z2 compact,z3 ,z ultra തുടങ്ങിയ മോഡലുകൾ പരീക്ഷിച്ചു ഇവയൊന്നും എതിരാളികളുടെ നിലവാരമില്ലത്തവയായിരുന്നു.അതിനിടക്ക് എന്നെ ചിന്തിപ്പിച്ച മറ്റൊരുകാര്യം sony ഫോണുകളുടെ ക്യാമറയേ കുറിച്ചായിരുന്നു.note 4 ,note 5 പോലുള്ള flagship ഫോണുകളിൽ sonyയുടെ sensor ഉപയോഗിച്ച് മികച്ച ക്യാമറകിട്ടുമ്പോൾതന്നെ sony ഫോണുകളിലെ ക്യാമറ ഇവയുടെ ഏഴ്അയലത്തുപോലും വരാത്തതെന്തുകൊണ്ട്?ഇപ്പോളും അതിനുത്തരം ലഭിച്ചിട്ടില്ല.എൻ്റെ ഇത്രയും കാലത്തെ അനുഭവത്തിൽ ഏറ്റവും നല്ല ക്യാമറകളുള്ളത് samsung galaxy s, noteസീരീസുകളിലും iphone ലുമാണ്.കൂടാതെ ഏറ്റവും മികച്ച Display samsung SUPER AMOLED ഉം apple Retina display ഉം sharp JDI display യും ആണ്.ഏ റ്റവും മികച്ച system os എൻ്റെ അഭിപ്രായത്തിൽ xiaomi യുടെ MIUI ആണ്.
sony കൊട്ടിഘോഷിച്ചിറക്കിയ triluminous display യും mobile bravia എഞ്ചിനും super amoled മായി താരതമ്യം ചെയ്യുമ്പോൾ വളരെ പിന്നിലാണ്.
sonyericsson ഫോണുകൾ കേട്ട പഴി resale value ഇല്ല എന്നാണെങ്കിൽ ഇന്ന് sony ഫോണുകൾ നേരിടുന്ന വെല്ലുവിളി ക്യാമറയുടേയും ഡിസ്പ്ലേയുടേയും നിലവാരമില്ലായ്മയാണ് .അതുകൊണ്ടുകൂടിയാണ് കമ്പനി നാളിതുവരെയായി നഷ്ടത്തിലോടുന്നതും
Comments