റൂട്ടിനു ശേഷം എങ്ങനെ കസ്റ്റം റോം ഇൻസ്റ്റാൾ ചെയ്യാം?


കിംങ്ങ് റൂട്ട് ആപ്പ് വന്നതിനു ശേഷം ഫോൺ റൂട്ട് ചെയ്യുക എന്നുള്ളത് ഒരു വലിയ സംഗതി അല്ലാതായിരികുന്നു. ആർക്ക് വേണേങ്കിലും വളരെ ഈസി ആയി ചെയ്യാം. ഇനി എങ്ങനെ കസ്റ്റം റോം ചെയ്യാം എന്നു നമുക്ക് നോക്കാം.

സാധാരണ ഗതിയിൽ കസ്റ്റം റോം പാക്കേജ് എന്നു പറയുന്നത് ഒരു rom zi P പാക്കേജും അതുപോലെ അതിനു വേണ്ട ഗൂഗിൾ അപ് സ് പാക്കേജും അണ്. ഇതു രണ്ടും അതാതു ഫോണിന്റെ മോഡൽ നമ്പർ വച്ച് ഗൂഗിൾ സർച്ച് ചെയ്യാൽ കിട്ടും. xDA ,Sammobile എന്നിവ വെബ്സൈറ്റുകൾ വഴിയാണ് അധികവും റോം ചെയ്യാറ്. അതാത് മോഡലിനു വേണ്ട റോം ഡൺലോഡ് ചെയ്ത ശേഷം മെമ്മറി കാർഡിൽ സേവ് ചെയ്തുവക്കുക
കസ്റ്റംറോം ചെയ്യുന്നതിനു വേണ്ടി റോം ഇൻസ്റ്റാൾ ചെയ്യാനും, ഫോൺ ഡാറ്റ വൈപ്പ് ചെയാനും എല്ലാം ഓപ്പൺ റിക്കവറി സക്രിപ്റ്റ് ഉപയോഗിച്ചു വർക്ക് ചെയ്യുന്ന അപ്പ് ഇൻസ്റ്റാൾ ചെയ്യേണ്ടിരിക്കുന്നു. ഈ ആവിശ്യത്തിനു വേണ്ടി പ്രധാനമായും clockworkmod(cwm), Philipz Touch recovrery, Twrp എന്നിവയാണ് ഉപയോഗിക്കാറ്. twrp വച്ചു എങ്ങനെ ചെയ്യാം എന്നു നോക്കാം.റൂട്ട് ചെയ്ത ശേഷം പ്ലേസ്റ്റോറിൽ പോയിട്ട് Twrp എന്നു സർച്ച് ചെയുക

( https://
play.google.com/store/apps/details?id=com.jmz.soft.twrpmanager )

ശേഷം ഇൻസ്റ്റാൾ ചെയ്യുക.ഓപ്പൺ ചെയ്തിട്ട് നമ്മുടെ ഫോൺ മോഡൽ നമ്പർ ലിസ്റ്റിൽ നിന്ന് സെലക്ട് ചെയ്യുക. മോഡൽ നമ്പർ തെറ്റാതെ സെലക്ട് ചെയ്യുക. എന്നിട്ട് recorery version to Install എന്നുള്ളിടത്ത് ഏറ്റവും പുതിയ വേർഷൻ സെലക്ട്ചെയ്യുക. ശേഷം install recovery കൊടുക്കുക. ശേഷം റിക്കവറി ഡൺലോഡ് ആയി ഇൻസ്റ്റാൾ ആവുന്നതായിരിക്കും. ഇതു ഇൻസ്റ്റാൾ ചെയ്തതിനു ശേഷം ഫോൺ ഓഫ് ചെയ്തിട്ട് റിക്കവറിമോഡിൽ കേറുക. ഇതിനായി മെനു ബട്ടൻ + volume up+ Power Button ഒരുമിച്ച് പ്രസ്സ് ചെയുക. ലോഗോ വന്നതിനു ശേഷം Power key ഒഴിവാക്കുക. ഇപ്പോൾ ഫോണിലുള്ള റിക്കവറി ഓപ്ഷനു പകരം Teamwin ഡവലപേഴ്സിന്റെ Twrp റിക്കവറി കാണാം..

അതിൽ ഒരുപാട് ഓപ്ഷൻസ് കാണാം. ഇതല്ലൊം ചെയുന്നതിനു മുൻപെ ഫോൺ മെമ്മറി ഡാറ്റ, കോൺടാക്സ്, എല്ലാം മെമ്മറി കാർഡിലേക്ക് മാറ്റിവെക്കുക.അ
തു പോലെ ബാറ്ററി 50 % മുകളിൽ കരുതുക.Twrp വൈപ്പ് സെലക്ട് ചെയ്യുക.അതിൽ Advanced വൈപ്പ് സെലക് ചെയ്യുക. മെമ്മറി കാർഡ് അല്ലാത്ത എല്ലാം സെലക്ട് ചെയ്തിട്ട് വൈപ്പ് കൊടുക്കുക. ശേഷം മുന്നെയുള്ള മെനുവിൽ നിന്ന് Install എന്നത് സെലക്ട് ചെയ്യുക. അതിൽ താഴെ സ്റ്റോറേജ് മെമ്മറി കാർഡ് സെലക്ട് ചെയ്യുക. പിന്നീട് മുൻപ് സേവ് ചെയ്ത വച്ച രണ്ട് പാക്കേജുകൾ ഓരോന്നായി ഇൻസ്റ്റാൾ ചെയ്യുക. ഓരോന്നു ചെയതതിനു ശേഷം clear ca che and dalvic Cache കൊടുക്കുക.റോം and ഗൂഗിൾ അപ്പ്സ് ഇൻസ്റ്റാൾ അകാൻ 5-10 or++ മിനിറ്റ് സുകൾ എടുക്കും.ശേഷം മെനുവിൽ നിന്ന് restartsystem സെലക്ട് ചെയുക. ചിലപ്പോൾ ഓട്ടോമാറ്റിക്ക് റീസ്റ്റാർട്ട് അകും.പുതിയ റോം ഇൻസ്റ്റാൾ ചെയ്തത ശേഷം ബൂട്ട് അകാൻ 5-15 മിനുട്ട്സ് എടുത്തേക്കാം

Comments

Popular posts from this blog

വാട്സാപ്പിന്റെ പുതിയ നയമാറ്റം വിവാദമായിരിക്കെ സിഗ്നൽ എന്ന ആപ്ലിക്കേഷൻ ഉപയോഗിക്കൂ എന്ന വ്യവസായി ഇലോൺ മസ്കിന്റെ ആഹ്വാനം വന്നതിന് പിന്നാലെ സിഗ്നൽ ആപ്പ് ഡൗൺലോഡുകളുടെയും അതിൽ അക്കൗണ്ട് തുറക്കുന്നവരുടേയും എണ്ണത്തിൽ വലിയ വർധനവുണ്ടായതായാണ് റിപ്പോർട്ടുകൾ.

ഹുറൂബ് ആയത് കാരണം നാട്ടിൽ പോകാൻ സാധിക്കുന്നില്ലേ? വിഷമിക്കേണ്ട

ഈ ഡിജിറ്റൽ യുഗത്തിൽ കുട്ടികൾക്ക് ഇലക്ട്രോണിക് ഗാഡ്ജറ്റുകളുടെ ഉപയോഗം അനിവാര്യമായി മാറിയിരിക്കുകയാണ് . ഓൺലൈൻ ചതിക്കുഴികളും ദൂഷ്യവശങ്ങളും ഏറെയുള്ള ഈ ഡിജിറ്റൽ യുഗത്തിൽ നമ്മുടെ കുട്ടികളുടെ സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗത്തിന് രക്ഷിതാക്കളുടെ സഹായത്തിനായി ഗൂഗിൾ പുറത്തിറക്കിക്കിയിട്ടുള്ള ഗൂഗിൾ ഫാമിലി ലിങ്ക് ആപ്പ് വളരെയേറെ ഉപകാരപ്രദമാണ്. ഈ വിഡിയോയിൽ ഗൂഗിൾ ഫാമിലി ലിങ്ക് ആപ്പിന്റെ ഉപയോഗങ്ങളെകുറിച്ചും ഇൻസ്റ്റാൾ ചെയ്യേണ്ട രീതിയെക്കുറിച്ചും പ്രതിപാദിച്ചിരിക്കുന്നു .