ലോകത്തിലെ തന്നെ ഏറ്റവും വലിയ പേയ്മെന്റ് സംവിധാനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒന്നാണ് യുണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് അഥവാ UPI സംവിധാനം.NPCI യുടെ കാർമ്മികത്വത്തിൽ നിലവിൽ വന്നിരിക്കുന്ന ഈ സംവിധാനത്തിൽ ഇന്ത്യയിലെ ഒട്ടുമിക്ക പ്രമുഖ ബാങ്കുകളും പങ്കാളികളാണ്.


എന്താണ് UPI?
NPCI യുടെ IMPS പ്ലാറ്ഫോമിൽ പ്രവർത്തിക്കുന്ന ഇന്റർ ബാങ്ക് പേയ്മെന്റ് സംവിധാനമാണിത്.
പ്ലെയ്സ്റ്റോറിൽ ലഭ്യമായ ആപ്പ് മൊബൈലിൽ ഇൻസ്റ്റാൾ ചെയ്തത് ഈ സേവനം ഉപയോഗിക്കാം.ഒരേ ആപ്പ് ഉപയോഗിച്ച് പല ബാങ്കുകളിലുള്ള പല അക്കൗണ്ടുകൾ ഓപ്പറേറ്റ് ചെയ്യാം എന്നതാണ് ഈ സേവനത്തിന്റെ ഒരു പ്രത്യേകത.അഥവാ, ബാങ്കുകൾ തമ്മിലുള്ള അതിർവരമ്പുകൾ UPI മായ്ച്ചു കളയുന്നു എന്നർത്ഥം.
ഒരു ലക്ഷം രൂപ വരെ ഈ സേവനം വഴി അയക്കാം. നമ്മുടെ അക്കൗണ്ടിലേക്ക് പണം ലഭിക്കാൻ നമ്മുടെ അക്കൗണ്ട് വിവരങ്ങൾ (അക്കൗണ്ട് നമ്പർ, ifsc കോഡ് മുതലായവ) മറ്റുള്ളവരുമായി പങ്കുവെക്കേണ്ടതില്ല എന്നത് ഈ സംവിധാനത്തിന്റെ ഒരു പ്രത്യേകതയാണ്. നമ്മുടെ അക്കൗണ്ടിനുവേണ്ടി ഒരു virtual id ഉണ്ടാക്കി, ആ ഐഡി യിലേക്ക് പണം അയക്കാം. ഇത്, അക്കൗണ്ട് വിവരങ്ങൾ കൈമാറുമ്പോൾ ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സഹായിക്കുന്നു. അയക്കുന്ന മാത്രയിൽ തന്നെ പണം വരവ് വെക്കുന്ന real time സംവിധാനമാണ് UPI.
ആരിൽ നിന്നെങ്കിലും പണം നമ്മുടെ അക്കൗണ്ടിൽ വരവ് വെക്കണമെങ്കിൽ ,UPI ഇൽ നമുക്ക് തന്നെ അഭ്യർഥന അയക്കാം.അങ്ങേ തലക്കൽ ,ഈ അഭ്യർത്ഥന ശരിവെക്കുന്ന മാത്രയിൽ പണം നമ്മുടെ അക്കൗണ്ടിലെത്തും.
UPI തീർത്തും സുരക്ഷിതമാണ്.ലോഗിൻ പാസ്സ്വേർഡ്, എംപിൻ എന്നീ സംവിധാനങ്ങൾ വഴിയാണ് ഇതിൽ പണ കൈമാറ്റം നടത്തുന്നത്.
ആപ്പ് ഇൻസ്റ്റോൾ ചെയ്തതിനു ശേഷം ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കണം.ഡെബിറ്റ് കാർഡ് സേവനം ലഭ്യമായ അക്കൗണ്ടുകൾ മാത്രമേ ഇത്തരത്തിൽ ബന്ധിപ്പിക്കാനാകൂ. ഇതിനു ശേഷം virtual id യും എംപിനും ഉണ്ടാക്കണം.ഇതിനു ശേഷം ട്രാൻസാക്ഷൻ ചെയ്ത് തുടങ്ങാം.
UPI മേന്മകൾ
1. ഒന്നിലധികം ബാങ്കുകളിൽ ഉള്ള അക്കൗണ്ടുകൾ ഒരേ സമയം കൈകാര്യം ചെയ്യാം
2. Virtual id വഴി പണം അയക്കാം എന്നതിനാൽ അക്കൗണ്ട് വിവരങ്ങൾ നൽകേണ്ടതില്ല.
3. തത്സമയ പണ വിനിമയം
4. പണം collect ചെയ്യാനുള്ള സംവിധാനം.
5. ഓൺലൈൻ ആയി പരാതികൾ നൽകാനുള്ള സംവിധാനം
ഡിജിറ്റൈസേഷൻ ന്റെ ഭാഗമായി ,വളരെ എളുപ്പത്തിൽ ഉപയോഗിക്കാവുന്ന പണമിടപാട് രീതിയാണ് UPI...

Comments

Popular posts from this blog

SIR Voter List Check in Kerala 2026 – How to Verify Your Name in Electoral Roll Online

സൗദി അറേബ്യയിലെ അബ്ഷർ സെൽഫ് സർവീസ് കിയോസ്‌ക് മെഷീൻ ലൊക്കേഷനുകൾ

ക്യാമറ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടോ എന്നാൽ ഇതു കൂടി മനസ്സിലാക്കണം