ഫോൺ പേ വഴി പൈസ ചെലവില്ലാതെ ഡിജിറ്റൽ ഗോൾഡ്‌ വാങ്ങാം

ഫോൺ പേ ഇന്ന് മാത്രം ഉള്ള സെഞ്ച്വറി സെയ്ൽ എന്ന പേരിൽ അവതരിപ്പിച്ച ക്യാഷ്ബാക്ക് ഓഫറുകളിൽ ചെറുതെങ്കിലും അഞ്ചു പൈസ ചിലവില്ലാത്ത ഒരു ഓഫർ ഉണ്ട്. 20 രൂപക്ക് ഡിജിറ്റൽ ഗോൾഡ് വാങ്ങുക. അപ്പോൾ 20 രൂപ ക്യാഷ്ബാക്ക് കിട്ടും. ഗോൾഡ് വിൽക്കുമ്പോൾ അന്നത്തെ വില അനുസരിച്ച് 18-19 രൂപ എങ്കിലും കിട്ടുകയും ചെയ്യും. ഡിജിറ്റൽ ഗോൾഡ് വാങ്ങി നോക്കാത്തവർക്ക് അത് എങ്ങനെ മാനേജ് ചെയ്യാം എന്നും വിൽക്കാം എന്നും ഒരു പൈസ പോലും മുടക്കാതെ മനസിലാക്കാം എന്നൊരു ഗുണം ഉണ്ട്. ഗോൾഡ് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം. ഡീഫോൾട് ആയി വാലറ്റ് അമൌന്റ്റ് ഉപയോഗിക്കപ്പെടും. അങ്ങനെ ആയാൽ ഈ ക്യാഷ്ബാക്ക് കിട്ടില്ല. അത് അൺചെക്ക് ചെയ്യുക. യൂപിഐ ഉപയോഗിക്കുക. ഫോൺപേയിൽ ഇപ്പോൾ ഓഫറുകൾ ഒന്നും തന്നെ വാലറ്റ് എമൗണ്ട് മാത്രമായി ഉപയോഗിക്കുമ്പോൾ ലഭിക്കില്ല. അത് കൊണ്ട് അക്കാര്യം ശ്രദ്ധിക്കുക.



ബാക്കി ഓഫറുകൾ ഇങ്ങനെയാണ്. ( 👇ഇതിൽ പറയുന്നത് മിക്കതും നാളെ മാത്രം ക്രെഡിറ്റ് ആവുന്ന ക്യാഷ്ബാക് ആണ്. 👆മുകളിൽ ഉള്ളത് അപ്പോൾ തന്നെ ക്രെഡിറ്റ് ആവുന്നതും.)
1. മിനിമം 30 രൂപക്ക് ഉള്ള 2 മൊബൈൽ റീചാർജ് നു 500 രൂപ വരെ ക്യാഷ്ബാക്ക്
2. വ്യത്യസ്തമായ 5 ഫോൺ പേ യൂപിഐ ഐഡിയിലേക്ക് 100 വീതം അയച്ചാൽ 50 രൂപ ക്യാഷ്ബാക്ക്. (ഫ്രണ്ട്‌സ് തമ്മിൽ അങ്ങോട്ടും ഇങ്ങോട്ടും ആണെങ്കിൽ മാത്രം കൊള്ളാം!!)
3. മിനിമം 50 രൂപക്ക് ഉള്ള DTH റീചാർജ് നു 500 രൂപ ക്യാഷ്ബാക്ക് ( ഓരോ മണിക്കൂറിലും തെരഞ്ഞെടുക്കപ്പെട്ട 100 പേർക്ക്)
4. മിനിമം 300 രൂപക്ക് ഉള്ള എലെക്ട്രിസിറ്റി ബിൽ പയ്മെന്റ്റ് നു 500 രൂപ ക്യാഷ്ബാക്ക് ( ഓരോ മണിക്കൂറിലും തെരഞ്ഞെടുക്കപ്പെട്ട 100 പേർക്ക്)
5. ഡിജിറ്റൽ ഗോൾഡ് പർച്ചെസിന് 5% ക്യാഷ്ബാക്. സാധാരണ ദിവസം 2% ആണ് ക്യാഷ്ബാക്ക്.
6. KFC, മക് ഡൊണാൾഡ്, കോഫീ ഡേ അപ്പോളോ മെഡിക്കൽസ്, മെഡ് പ്ലസ്, സ്‌പെൻസേർസ് എന്നിവിടങ്ങളിൽ മിനിമം 150 രൂപയുടെ ബില്ലിന് 75 രൂപ ക്യാഷ്ബാക്ക് (മെയ് 20 വരെ നാല് തവണ ഇത് ലഭിക്കും)
7. സ്വിഗ്ഗി, ഫുഡ് പാണ്ട, ബോക്സ്8, ഫാസസ് എന്നിവയിൽ ഓർഡർ ചെയ്യുന്നത്തിന് 30%ഓഫ്. 100 രൂപ വരെ.

ഒരിക്കൽ കൂടി പറയുന്നു. വാലറ്റ് അമൌന്റ്റ് മാത്രം വെച്ച് പേ ചെയ്താൽ ഒട്ടു മിക്ക ഒഫറുകളും കിട്ടില്ല അല്ലെങ്കിൽ തുച്ഛമായ തുകയെ ക്യാഷ്ബാക്ക് കിട്ടൂ..അതിനാൽ യൂപിഐ ഉപയോഗിച്ച് പേ ചെയ്യുക.

Comments

Popular posts from this blog

വാട്സാപ്പിന്റെ പുതിയ നയമാറ്റം വിവാദമായിരിക്കെ സിഗ്നൽ എന്ന ആപ്ലിക്കേഷൻ ഉപയോഗിക്കൂ എന്ന വ്യവസായി ഇലോൺ മസ്കിന്റെ ആഹ്വാനം വന്നതിന് പിന്നാലെ സിഗ്നൽ ആപ്പ് ഡൗൺലോഡുകളുടെയും അതിൽ അക്കൗണ്ട് തുറക്കുന്നവരുടേയും എണ്ണത്തിൽ വലിയ വർധനവുണ്ടായതായാണ് റിപ്പോർട്ടുകൾ.

ഹുറൂബ് ആയത് കാരണം നാട്ടിൽ പോകാൻ സാധിക്കുന്നില്ലേ? വിഷമിക്കേണ്ട

ഈ ഡിജിറ്റൽ യുഗത്തിൽ കുട്ടികൾക്ക് ഇലക്ട്രോണിക് ഗാഡ്ജറ്റുകളുടെ ഉപയോഗം അനിവാര്യമായി മാറിയിരിക്കുകയാണ് . ഓൺലൈൻ ചതിക്കുഴികളും ദൂഷ്യവശങ്ങളും ഏറെയുള്ള ഈ ഡിജിറ്റൽ യുഗത്തിൽ നമ്മുടെ കുട്ടികളുടെ സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗത്തിന് രക്ഷിതാക്കളുടെ സഹായത്തിനായി ഗൂഗിൾ പുറത്തിറക്കിക്കിയിട്ടുള്ള ഗൂഗിൾ ഫാമിലി ലിങ്ക് ആപ്പ് വളരെയേറെ ഉപകാരപ്രദമാണ്. ഈ വിഡിയോയിൽ ഗൂഗിൾ ഫാമിലി ലിങ്ക് ആപ്പിന്റെ ഉപയോഗങ്ങളെകുറിച്ചും ഇൻസ്റ്റാൾ ചെയ്യേണ്ട രീതിയെക്കുറിച്ചും പ്രതിപാദിച്ചിരിക്കുന്നു .