ഐഫോണില്‍ മനോഹരമായ ചിത്രങ്ങള്‍ എടുത്ത് ഇന്‍സ്റ്റാഗ്രാമില്‍ പേങ്കുവെക്കുന്നവര്‍ക്ക് പാരിതോഷികം വാഗ്ദാനം ചെയ്ത് ആപ്പിളിന്റെ 'ഷോട്ട് ഓണ്‍ ഐഫോണ്‍' ചലഞ്ച്.

സമ്മാനാര്‍ഹമായ ചിത്രങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആപ്പിളിന്റെ പരസ്യ ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിക്കുകയും ഒപ്പം ഒരു നിശ്ചിത തുക പാരിതോഷികമായി നല്‍കുകയും ചെയ്യും.

ആപ്പിളിന്റെ ഏറെ ജനപ്രിയമായ പരസ്യ പ്രചരണ പരിപാടികളില്‍ ഒന്നാണ് ഷോട്ട് ഓണ്‍ ഐഫോണ്‍. ഐഫോണ്‍ ക്യാമറകളുടെ മികവ് പരസ്യം ചെയ്യുന്നതിനായാണ് ഉപയോക്താക്കളെടുക്കുന്ന ചിത്രങ്ങള്‍ ആപ്പിള്‍ ഉപയോഗിക്കുന്നത്.

ജനുവരി 22 മുതല്‍ ഫെബ്രുവരി എട്ട് വരെയാണ് ഷോട്ട് ഓണ്‍ ആപ്പിള്‍ ചലഞ്ച്.  പത്ത് വിജയികളെയാണ് ഇതില്‍ തിരഞ്ഞെടുക്കുക. ഇവരുടെ ചിത്രങ്ങള്‍ ആപ്പിളിന്റെ റീടെയില്‍ സ്ഥാപനങ്ങളിലും ഓണ്‍ലൈന്‍ വെബ് പേജുകളിലും തിരഞ്ഞെടുത്ത നഗരങ്ങളിലെ പരസ്യ ബോര്‍ഡുകളിലും ഉള്‍പ്പെടുത്തും.

എങ്ങനെ ചലഞ്ചില്‍ പങ്കെടുക്കാം?

നിങ്ങളുടെ ഐഫോണില്‍ എടുത്ത ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലോ ട്വിറ്ററിലോ പങ്കുവെക്കുക. #ShotOniPhone എന്ന ഹാഷ്ടാഗും നല്‍കണം. ചിത്രത്തിനൊപ്പം നല്‍കുന്ന  കുറിപ്പില്‍ ഏത് ഐഫോണ്‍ മോഡല്‍ ഉപയോഗിച്ചുള്ള ചിത്രമാണതെന്ന് വ്യക്തമാക്കണം.

ഇത് കൂടാതെ shotoniphone@apple.com എന്ന വെബ്‌സൈറ്റിലും നിങ്ങളുടെ ചിത്രങ്ങള്‍ നല്‍കാം. ഈ ചിത്രങ്ങളുടെ ഫയലിന്
'firstname_lastname_iphonemodel'  എന്ന രീതിയില്‍ പേര് നല്‍കണം.

ആപ്പിളിന്റെ ഫോട്ടോസ് ആപ്പിലെ എഡിറ്റിങ് ടൂളുകള്‍ ഉപയോഗിച്ചോ ഫോട്ടോ ഷോപ്പ് പോലുള്ള തേഡ് പാര്‍ട്ടി ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ചോ എഡിറ്റ് ചെയ്ത ചിത്രങ്ങളും അയക്കാം.


           
            ഫെബ്രുവരി എട്ടിന് ഉച്ചയ്ക്ക് 1.36 വരെയാണ് ചിത്രങ്ങള്‍ അയക്കാന്‍ സമയം നല്‍കിയിരിക്കുന്നത്.

ഫോട്ടോഗ്രഫി വിദഗ്ദരാണ് ചിത്രങ്ങള്‍ വിലയിരുത്തുക. ഫെബ്രുവരി 26ന് ആപ്പിള് വിജയികളെ പ്രഖ്യാപിക്കും. വിജയികള്‍ക്ക് ഇമെയില്‍ വഴി നേരിട്ട് സന്ദേശം ലഭിക്കും. ചിത്രത്തിന്റെ പകര്‍പ്പാവകാശം  ഉപയോക്താവിന് തന്നെയായിരിക്കും. എന്നാല്‍ ഒരു വര്‍ഷത്തേക്ക് ആ ചിത്രം ഉപയോഗിക്കാന്‍ ആപ്പിളിന് അനുവാദം കൊടുക്കണം.

വിജയികള്‍ക്ക് നല്‍കുന്ന പാരിതോഷികം എത്രയാണെന്ന് ആപ്പിള്‍ വ്യക്തമാക്കിയിട്ടില്ല.

Comments

Popular posts from this blog

വാട്സാപ്പിന്റെ പുതിയ നയമാറ്റം വിവാദമായിരിക്കെ സിഗ്നൽ എന്ന ആപ്ലിക്കേഷൻ ഉപയോഗിക്കൂ എന്ന വ്യവസായി ഇലോൺ മസ്കിന്റെ ആഹ്വാനം വന്നതിന് പിന്നാലെ സിഗ്നൽ ആപ്പ് ഡൗൺലോഡുകളുടെയും അതിൽ അക്കൗണ്ട് തുറക്കുന്നവരുടേയും എണ്ണത്തിൽ വലിയ വർധനവുണ്ടായതായാണ് റിപ്പോർട്ടുകൾ.

ഹുറൂബ് ആയത് കാരണം നാട്ടിൽ പോകാൻ സാധിക്കുന്നില്ലേ? വിഷമിക്കേണ്ട

ഈ ഡിജിറ്റൽ യുഗത്തിൽ കുട്ടികൾക്ക് ഇലക്ട്രോണിക് ഗാഡ്ജറ്റുകളുടെ ഉപയോഗം അനിവാര്യമായി മാറിയിരിക്കുകയാണ് . ഓൺലൈൻ ചതിക്കുഴികളും ദൂഷ്യവശങ്ങളും ഏറെയുള്ള ഈ ഡിജിറ്റൽ യുഗത്തിൽ നമ്മുടെ കുട്ടികളുടെ സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗത്തിന് രക്ഷിതാക്കളുടെ സഹായത്തിനായി ഗൂഗിൾ പുറത്തിറക്കിക്കിയിട്ടുള്ള ഗൂഗിൾ ഫാമിലി ലിങ്ക് ആപ്പ് വളരെയേറെ ഉപകാരപ്രദമാണ്. ഈ വിഡിയോയിൽ ഗൂഗിൾ ഫാമിലി ലിങ്ക് ആപ്പിന്റെ ഉപയോഗങ്ങളെകുറിച്ചും ഇൻസ്റ്റാൾ ചെയ്യേണ്ട രീതിയെക്കുറിച്ചും പ്രതിപാദിച്ചിരിക്കുന്നു .