കാനൻ ആണോ നിക്കോൺ ആണോ അതോ സോണിയോ , ഏതാ നല്ല ക്യാമെറ ...



ഒരു തുടക്കക്കാരൻ / പുതിയ ഒരു ക്യാമറ വാങ്ങാൻപോകുന്നവർക്കു തോന്നാവുന്ന സാധാര ഒരു സംശയം ...‼

Nikon&canon ഇത് രണ്ടും എനിക്ക് രണ്ട് സമയങ്ങളിൽ പ്രീയപെട്ടതാണ് ...

പ്രേമുഖ മൂന്ന് ബ്രാന്ഡുകള്ക്കും ഗുണങ്ങളും അതുപോലെ തന്നെ പോരായ്മകളും ഉണ്ട് ... ഫോട്ടോഗ്രാഫ്യിയോടുള്ള അടങ്ങാത്ത ആഗ്രഹംമൂലം ഒരു ക്യാമെറ സ്വന്തമാക്കാൻ പോകുന്നവർ ശ്രെദ്ധിക്കേണ്ട കുറച്ചുകാര്യങ്ങൾ പങ്കുവെക്കാൻ ശ്രെമിക്കാം ..⤵



🔹നിങ്ങളുടെ ആവശ്യം(അങ്ങനെ പ്രേത്യേകിച്ചു ഉപയോഗമൊന്നുമില്ല ,എല്ലാത്തരം ഫോട്ടോകളും എടുക്കണം എന്നുള്ളവരും ഉള്ളതുകൊണ്ട് )
🔹പണം (കിട്ടുന്നതിൽ നിന്നും മിച്ചംപിടിച് വാങ്ങാൻപോകുന്നവരാണ് കൂടുതലും ,അവർക്കുവേണ്ടിയുള്ളതാണ് ഈ പോസ്റ്റ് )
🔹നിങ്ങള്ക്ക് കിട്ടാൻ സാധ്യതയുള്ള ബ്രാൻഡുകളുടെ ക്യാമെറ അക്‌സെസറീസ് (eg;lens,flash,et)


ഒരു തുടക്കക്കാരനായ എനിക്ക് പറയാനുള്ളത് ഞാൻ ഇവിടെ വിവരിക്കാൻ ശ്രെമിക്കാം


🔴ഒരു എൻട്രി ലെവൽ ക്യാമെറ ,അല്ലങ്കിൽ ബ്രിഡ്ജ് ,പോയിന്റ് ആൻഡ് ഷൂട്ട് ..etc ... ഇതൊക്കെ വാങ്ങി കൈയിലുള്ളത് കളയരുതെന്നു ആദ്യമേ പറയട്ടെ ..❗
മുകളിൽ പറഞ്ഞതിൽ ഏതങ്കിലും ഒന്ന് വാങ്ങി, 1,2 വർഷംകഴിയുമ്പോൾ -" ഈ ക്യാമറ പോരാ ,ഇതുകൊണ്ടൊന്നും ഒന്നും നടക്കില്ല ,ഒരു നല്ല ക്യാമറ ഉണ്ടാരുന്നെങ്കിൽ" എന്നൊക്കെയുള്ള രോദനങ്ങൾ കേൾക്കേണ്ടിവരും ... ഒരു സെമിപ്രൊ ക്യാമറ ക്യാമെറായാണ് ഞാൻ നിങ്ങളോടു സജെസ്റ് ചെയുന്നത്
അപ്പൊ അടുത്ത ചോദ്യം ..? ഏത് കമ്പനിയാ നല്ലത് ...!!

എല്ലാ ബ്രാന്ഡുകള്ക്കും അതിന്റെതായ പോരായ്മകളും മേന്മകളുമുണ്ട്
പെർഫോമൻസ് നോക്കുവാണെങ്കിൽ നിക്കോൺ ഒരുപിടി മുന്നിൽ ആണെന്നുപറയാം ,പക്ഷെ സാധാരണക്കാരന് താങ്ങാവുന്ന വില അല്ല ബോഡിക്കും ലെന്സുകള്ക്കും , പിന്നെ കടം /rent കിട്ടാനുള്ള പാട്
നിക്കോണിനെ അപേക്ഷിച്ച ക്യാനോണിന്റെ ജെപെഗ് ഇമേജിന് ഒരു പ്രേത്യക ആകർഷണം ഉണ്ടെന്നു എനിക്ക് തോന്നിട്ടുണ്ട് .. നിക്കോണിന്റെ raw ഫയൽ എഡിറ്റുചെയ്തു അതിനേക്കാളും മികച്ചത് ഉണ്ടാക്കാമെന്നും ഇതിനോടൊപ്പം ചേർക്കുന്നു .. പക്ഷെ അപ്പോഴും ഉണ്ട് പ്രെശ്നം ...! നല്ല ഒരു സിസ്റ്റം (കമ്പ്യൂട്ടർ )ഇല്ലാതെ നിക്കോൺ raw ഫയൽ എഡിറ്റുചെയ്യാൻ പോകുന്നതും ഇര ഇല്ലാതെ മീന്പിടിക്കാൻപോകുന്നതും ഒരുപോലെ ആണ് ...

മറ്റൊരാൾ എടുത്ത പടങ്ങൾനോക്കി അതെ ക്യാമെറ വാങ്ങുന്നത് ശുദ്ധ മണ്ടത്തരമാണ് ., അയാൾ ഉപയോഗിക്കുന്ന ബാക്കി ആക്സിസ്‌റീസ് വളരെ മികച്ചതാവും (കാനൻ1200 കൊണ്ട് വവ്വാൽ ഫോട്ടോഗ്രാഫർ പടം എടുക്കുന്നപോലെ )

നിങ്ങളുടെ കൈയിലുള്ള കാശുകൊണ്ട് നല്ലൊരു സെമിപ്രൊ ക്യാമും , നല്ലൊരു ലെൻസും വാങ്ങുക ... പടത്തിന്റെ നിലവാരം നിശ്ചയിക്കുന്നത് ലെൻസിന്റെ ക്വാളിറ്റിയിയും ,സെന്സറിന്റെ മേക്കിങ്ങിലുള്ള പ്രേത്യേകതയുമാണ് .. (മെഗാപിക്സിൽ കൂടുമ്പോൾ നല്ല പടം കിട്ടും എന്നുള്ളത് തെറ്റിദ്ധാരണമാത്രം )

ക്യാമെറയുടെകൂടെ കിട്ടുന്ന കിറ്റ് ലെന്സ് വാങ്ങാതിരിക്കാൻ പരമാവധി ശ്രെമിക്കുക ,പകരം 50mm,പിന്നെ oru സൂം ലെൻസും വാങ്ങിക്കാൻ ശ്രെമിക്കുക

🔹 ലെന്സ് വാങ്ങുമ്പോൾ ഫുൾഫ്രെയിം ക്യാമെറകളിൽ ഉപയോഗിക്കാവുന്ന ലെൻസുകൾ വാങ്ങുക dx ലെൻസുകൾ fx ബോഡിയിൽ വർക്ക് ചെയ്യുമെങ്കിലും ,വല്യ കാര്യം ഒന്നുമില്ല ), പിന്നീട് നിങ്ങൾ ക്യാമെറ അപ്ഗ്രേഡ് ചെയ്താലും ലെൻസിന്റെ പൈസ മുതലാക്കാൻപറ്റും

🔹ക്യാമറയും ബോഡിയും സ്വന്തമാക്കിയാൽ പിന്നെ ഫോട്ടോഗ്രാഫി ചെയ്തു തുടങ്ങാം , ഫോട്ടോഗ്രാഫ്യിലെ പുലികളോടപ്പം ഫോട്ടോയെടുക്കാൻ പോകുക ,ഫ്രണ്ട്സന്റെ ചെറിയ ചെറിയ പ്രോഗ്രാമുകൾ ഷൂട്ട് ചെയുക , കിളിയെപിടിക്കാൻപോകുക ,ലൈറ്റ് പെയിന്റിംഗ് (ട്രൈപോഡ് must ), പ്രകൃതി ഭംഗി ആസ്വദിക്കാനും അത് ക്യാമെറയിൽ പകർത്താനും ശ്രെമിക്കുക .. അവസാനം നിങ്ങൾക് ഏത് തരം ഫോട്ടോഗ്രാഫ്യിലാണ് കൂടുതൽ ശോഭിക്കാൻ കഴിയുമെന്നത് സ്വയം മനസിലായി തുടങ്ങും .. അപ്പോഴാണ് നല്ല ലെന്സ്,ട്രൈപോഡ് ,ഫ്ലാഷ് ,ട്രിഗർ,softbox, എന്നിവയൊക്കെ വാങ്ങിക്കേണ്ട ആവശ്യം വരുന്നത് ,തുടക്കത്തിൽ തന്നെ ചാടിക്കേറി ഇതൊക്കെ വാങ്ങീട്ട് പെട്ടിയിൽ വെച്ചിരിക്കുന്ന കുറേപ്പേരെ എനിക്കറിയാം ..

🔹ഒരു ഹോബി എന്നതിൽ നിന്നും ഫോട്ടോഗ്രാഫി ഒരു വരുമാനമാർഗം/പ്രൊഫൊഷണൽ ആകുന്ന സമയത്തു ഏതു ബ്രാൻഡാണ് നല്ലതെന്നു സ്വയം തീരുമാനിക്കാനുള്ള അറിവ് നിങ്ങൾക്കുണ്ടാവും അന്ന് വാങ്ങുക ...അതുവരെ പഠിക്കുക ,പഠിക്കാൻ ,ശ്രെമിക്കുക ...

പിന്നെ ചാച്ചൻ പറഞ്ഞത് വെറുതെയാണ് ..ഫോട്ടോഗ്രാഫി പഠിപ്പിക്കാനും പഠിക്കാനും പറ്റും ,അതിനുപറ്റിയ പുലികൾ ഗ്രൂപ്പിലും ഗ്രുപ്പിനു വെളിയിലും ഉണ്ട് ..കണ്ടെത്തുക ..!



Comments

Popular posts from this blog

വാട്സാപ്പിന്റെ പുതിയ നയമാറ്റം വിവാദമായിരിക്കെ സിഗ്നൽ എന്ന ആപ്ലിക്കേഷൻ ഉപയോഗിക്കൂ എന്ന വ്യവസായി ഇലോൺ മസ്കിന്റെ ആഹ്വാനം വന്നതിന് പിന്നാലെ സിഗ്നൽ ആപ്പ് ഡൗൺലോഡുകളുടെയും അതിൽ അക്കൗണ്ട് തുറക്കുന്നവരുടേയും എണ്ണത്തിൽ വലിയ വർധനവുണ്ടായതായാണ് റിപ്പോർട്ടുകൾ.

ഹുറൂബ് ആയത് കാരണം നാട്ടിൽ പോകാൻ സാധിക്കുന്നില്ലേ? വിഷമിക്കേണ്ട

ഈ ഡിജിറ്റൽ യുഗത്തിൽ കുട്ടികൾക്ക് ഇലക്ട്രോണിക് ഗാഡ്ജറ്റുകളുടെ ഉപയോഗം അനിവാര്യമായി മാറിയിരിക്കുകയാണ് . ഓൺലൈൻ ചതിക്കുഴികളും ദൂഷ്യവശങ്ങളും ഏറെയുള്ള ഈ ഡിജിറ്റൽ യുഗത്തിൽ നമ്മുടെ കുട്ടികളുടെ സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗത്തിന് രക്ഷിതാക്കളുടെ സഹായത്തിനായി ഗൂഗിൾ പുറത്തിറക്കിക്കിയിട്ടുള്ള ഗൂഗിൾ ഫാമിലി ലിങ്ക് ആപ്പ് വളരെയേറെ ഉപകാരപ്രദമാണ്. ഈ വിഡിയോയിൽ ഗൂഗിൾ ഫാമിലി ലിങ്ക് ആപ്പിന്റെ ഉപയോഗങ്ങളെകുറിച്ചും ഇൻസ്റ്റാൾ ചെയ്യേണ്ട രീതിയെക്കുറിച്ചും പ്രതിപാദിച്ചിരിക്കുന്നു .