വാട്സ്ആപ്പിൽ പുത്തൻ ഫീച്ചറുകള്‍ വരുന്നു
മുംബൈ: വാട്സ്ആപ്പിൽ പുത്തൻ ഫീച്ചറുകള്‍ എത്തുന്നു. വോയിസ് മെസേജുകൾ, അവ വന്ന ക്രമത്തിൽ ഓട്ടോമാറ്റിക് ആയി പ്ലേ ചെയ്യുന്നതിനുള്ള സംവിധാനമാണ് വരാനിരിക്കുന്നത്. ഈ ഫീച്ചർ പരീക്ഷണങ്ങൾക്കായി പുതിയ ബീറ്റാ വേർഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫീച്ചർ വരുന്ന തോടെ ഒന്നിലധികം മെസേജുകൾ വരുമ്പോള്‍ ആദ്യം വന്നത് ഏതെന്നു കണ്ടെത്തി പ്ലേ ചെയ്യേണ്ട ബുദ്ധിമുട്ട് മാറിക്കിട്ടും.
ഈ ഫീച്ചറിനോടെപ്പം പിക്ചർ ഇൻ പിക്ചർ (പിഐപി) മോഡിന്റെ പരിഷ്കരിച്ച പതിപ്പും വാട്സ്ആപ് പുറത്തിറക്കുമെന്ന് വാബീറ്റ ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു. വീഡിയോ ക്ലോസ് ചെയ്യാതെ ചാറ്റിലേക്ക് തിരിച്ചുപോകാനാവില്ലെന്നത് നിലവിലുള്ള പിക്ചർ ഇൻ പിക്ചർ മോഡിന്റെ പോരായ്മയായി പലരും ചൂണ്ടിക്കാട്ടിയിരുന്നു. ഈ പോരായ്മ പരിഹരിച്ചുകൊണ്ട് പുതിയ വേർഷൻ അവതരിപ്പിക്കാനാണ് വാട്സ്ആപ്പിന്റെ ശ്രമം.
Comments