ക്യാമറ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടോ എന്നാൽ ഇതു കൂടി മനസ്സിലാക്കണം


ആശ 1 }നല്ല സൂം കിട്ടും ,DSLR കാമറ വാങ്ങുന്ന പുതിയ ഒരാളുടെ മനസ്സിൽ ഉണ്ടാകുന്ന ആശ ആണ് ഇത് പക്ഷെ കാമറ കൈയിൽ കിട്ടുന്നതോടു കൂടി ആ ആശ നിരാശ ആയി മാറും18 -55 ലെൻസിൽ കിട്ടുന്ന സൂം റേഞ്ച് എന്ന് പറയുന്നത് 3 x മാത്രമാണ് പറക്കുന്ന കിളികളെയും മറ്റും പിടിക്കാം എന്ന് കരുതി വാങ്ങിയവർ അതോടു കൂടി നിരാശൻ ആയി മാറുന്നു ബ്രിഡ്ജ് ക്യാമെറകളെ അപേക്ഷിച്ചു DSLR ക്യാമെറകൾക്കു കിട്ടുന്ന സൂം റേഞ്ച് എന്നത് വളരെ കുറവാണ് DSLR ലെന്സുകളിൽ ഇന്ന് ലഭ്യമായിട്ടുള്ള മാക്സിമം സൂം റേഞ്ച് എന്ന് പറയുന്നത് 22 x ആണ് എൻട്രി ലെവൽ ബ്രിഡ്ജ് ക്യാമെറകളിൽ വരെ 50 x നു മുകളിൽ സൂം കിട്ടും ഒരു പാട് സൂം ആശ മനസ്സിൽ ഉള്ളവർ DSLR പരിഗണിക്കരുത് ക്വാളിറ്റി ആണ് നിങ്ങൾ നോക്കുന്നത് എങ്കിൽ DSLR 



ആശ 2 }ബ്ലർ ആയ ബാക് ഗ്രൗഡ് ഓട് കൂടി ഫോട്ടോ എടുക്കാം ഈ ആശയും കിറ്റ് ലെന്സ് ഉള്ള കാമറ കയ്യിൽ കിട്ടുന്നതോടു കൂടി നിരാശ ആയി മാറും കാരണം bg ബ്ലർ ആകുക എന്നത് പ്രധാനമായും ലെൻസിന്റെ f നമ്പറും ഫോക്കൽ ലെങ്തും പിന്നെ ഫോട്ടോ എടുക്കുന്നരീതിയെയും ആശ്രയിച്ചിരിക്കുന്നു f ചെറുതാകുമ്പോൾ bg കൂടുതൽ ബ്ലർ ലഭിക്കും അത് പോലെ ഫോക്കൽ ലെങ്ത് കൂടുമ്പോൾ bg ബ്ലർ ലഭിക്കും എന്നാൽ കിറ്റ് ലെൻസിൽ ഇത് രണ്ടും ഓപ്പോസിറ്റ് ആണ് അതോടു കൂടി കാമറ വാങ്ങിയ ആൾ നിരാശൻ ആകുന്നു വേറെ ഒരു ലെന്സ് വാങ്ങുവാൻ ക്യാഷ് ഇല്ലാത്ത ആൾ ആണെങ്കിൽ ആ നിരാശ ഇരട്ടിക്കുകയും ചെയ്യും


ആശ 3 } കളർ ഫുൾ  ആയ കിടു പിക് എടുക്കാം ഈ ആശ ഉണ്ടാകുവാൻ ഉള്ള പ്രധാന കാരണം fb യിലും മറ്റും കാണുന്ന ഹൈ പ്രൊഫെക്ഷനാൽ ആയിട്ടുള്ള ആളുകളുടെ ഫോട്ടോസ് കണ്ടിട്ടാണ് ഈ ആശ കാമറ കയ്യിൽ കിട്ടി നിമിഷ നേരം കൊണ്ട് തന്നെ നിരാശ ആയി മാറും  കാരണം നിങ്ങൾ കാണുന്ന പ്രൊ ഫോട്ടോസ് ഭൂരിഭാഗവും ഹൈ ലെവൽ പോസ്റ്റ് പ്രോസസിംഗ് കഴിഞ്ഞു വരുന്നതാണ് ആ റിസൾട്ട് കാമറ ഒരിക്കലും ഡയറക്ട് ഔട്ട് പുട്ട് നൽകില്ല പ്രൊ ഫീൽഡിൽ ഉള്ള ഒരാൾ ഒരിക്കലും താൻ എടുക്കുന്ന റിസൾട് പ്രോസസിംഗ് കഴിയാതെ മറ്റുള്ളവരെ കാണിക്കില്ല [ വിരലിൽ എണ്ണാവുന്ന ആരെങ്കിലും കാണിച്ചേയ്ക്കാം ] കാണിക്കാൻ അവർ ഇഷ്ടപ്പെടുകയും ഇല്ല ഈ പറഞ്ഞതിൽ സംശയം ഉണ്ടെങ്കിൽ ഏതെങ്കിലും ഒരു പ്രൊ ഫീൽഡിൽ ഉള്ളവരോട് ഒന്ന് ഒറിജിനൽ കാമറ ഔട്ട് ചോദിച്ചു നോക്കുക അതോടുകൂടി അയാൾ നിങളെ അൺ ഫ്രണ്ട് ചെയ്യാതിരുന്നാൽ ഭാഗ്യമാണ്   പ്രോസസിംഗ് കഴിഞ്ഞു വരുന്ന ഫോട്ടോകണ്ടു ആശ കയറി കാമറ വാങ്ങരുത് നിരാശ ആയിരിക്കും ഫലം
NB :താൻ എടുക്കുന്ന ഒരു ഫോട്ടോ മറ്റുള്ളവർ എങ്ങനെ കാണണം എന്ന് തീരുമാനിക്കാൻ ഉള്ള പൂർണ അവകാശം ഫോട്ടോഗ്രാഫേർക് ഉണ്ട് അത് കൊണ്ട് ഒറിജിനൽ ഫോട്ടോ മറ്റുള്ളവർക് നൽകാനോ വേണ്ടയോ എന്ന് അയാൾക്ക് തീരുമാനിക്കാം


ആശ 4  } വാങ്ങിയ അന്ന് തന്നെ ചറപറാ ക്ലിക്ക് ചെയ്‌താൽ നല്ല ഫോട്ടോ കിട്ടും ഈ ആശ ഒന്ന് രണ്ടു ദിവസം കൊണ്ട് തന്നെ നിരാശ ആയി കിട്ടും കാരണം ഫോട്ടോഗ്രാഫി എന്നത് ഒരുപാടു പഠിക്കാൻ ഉള്ള മേഖലയാണ് പഠിക്കുവാനുള്ള മനസ്സും അതിനുള്ള സമയവും ഉള്ളവർ കാമറ വാങ്ങുകൾ ഇല്ലേൽ ക്യാഷ് കൊടുത്തു നിരാശ വാങ്ങലായിരിക്കും പരിണിതഫലം


ബൈ ദ ബായ് }ക്യാമറയെ കുറിച്ചും ഫോട്ടോഗ്രാഫി യെ കുറിച്ചും ചെറിയ രീതിയിൽ അറിഞ്ഞതിനു ശേഷം കാമറ വാങ്ങിയാൽ സന്തോഷം അൺ ലിമിറ്റഡ്😍ഇല്ലേൽ നിരാശ അൺ സഹിക്കബിൾ
ഈ ആശ, നിരാശ, സന്തോഷം അൺലിമിറ്റഡ്, നിരാശ അൺ സഹിക്കബിൾ, ഉണ്ടായിട്ടുള്ളവർക് കമെന്റ് ബോക്സിലേക്ക് സ്വാഗതം

Comments

Popular posts from this blog

വാട്സാപ്പിന്റെ പുതിയ നയമാറ്റം വിവാദമായിരിക്കെ സിഗ്നൽ എന്ന ആപ്ലിക്കേഷൻ ഉപയോഗിക്കൂ എന്ന വ്യവസായി ഇലോൺ മസ്കിന്റെ ആഹ്വാനം വന്നതിന് പിന്നാലെ സിഗ്നൽ ആപ്പ് ഡൗൺലോഡുകളുടെയും അതിൽ അക്കൗണ്ട് തുറക്കുന്നവരുടേയും എണ്ണത്തിൽ വലിയ വർധനവുണ്ടായതായാണ് റിപ്പോർട്ടുകൾ.

ഹുറൂബ് ആയത് കാരണം നാട്ടിൽ പോകാൻ സാധിക്കുന്നില്ലേ? വിഷമിക്കേണ്ട

ഈ ഡിജിറ്റൽ യുഗത്തിൽ കുട്ടികൾക്ക് ഇലക്ട്രോണിക് ഗാഡ്ജറ്റുകളുടെ ഉപയോഗം അനിവാര്യമായി മാറിയിരിക്കുകയാണ് . ഓൺലൈൻ ചതിക്കുഴികളും ദൂഷ്യവശങ്ങളും ഏറെയുള്ള ഈ ഡിജിറ്റൽ യുഗത്തിൽ നമ്മുടെ കുട്ടികളുടെ സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗത്തിന് രക്ഷിതാക്കളുടെ സഹായത്തിനായി ഗൂഗിൾ പുറത്തിറക്കിക്കിയിട്ടുള്ള ഗൂഗിൾ ഫാമിലി ലിങ്ക് ആപ്പ് വളരെയേറെ ഉപകാരപ്രദമാണ്. ഈ വിഡിയോയിൽ ഗൂഗിൾ ഫാമിലി ലിങ്ക് ആപ്പിന്റെ ഉപയോഗങ്ങളെകുറിച്ചും ഇൻസ്റ്റാൾ ചെയ്യേണ്ട രീതിയെക്കുറിച്ചും പ്രതിപാദിച്ചിരിക്കുന്നു .