എസ് ടി സി ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത; ഡാറ്റയും ഇൻ്റർനാഷണൽ കാളും ഫ്രീ

ജിദ്ദ: സൗദിയിലെയും ബഹ്രൈനിലെയും കുവൈത്തിലെയും എസ് ടി സി ഉപഭോക്താക്കൾക്ക് കിടിലൻ ഓഫറുകൾ പ്രഖ്യാപിച്ച് കൊണ്ട് സൗദി ടെലികോമിൻ്റെ ആഘോഷം.

എസ് ടി സിക്ക് പുതിയ കളറും ഡിസൈനും സ്വീകരിച്ചതിൻ്റെ ആഘോഷത്തിൻ്റെ ഭാഗമായാണു ഉപഭോക്താക്കൾക്ക് ഒരാഴ്ചത്തേക്ക് വൻ ഓഫർ പ്രഖ്യാപിച്ചിട്ടുള്ളത്.

10 ജി ബി ഇൻ്റർനെറ്റും 100 ഇൻ്റർനാഷണൽ മിനുട്ടുകളുമാണു ഓഫർ നൽകുന്നത്. ഇതിൽ ഇൻ്റർനാഷണൽ മിനുട്ടുകൾ സൗദി ബഹ്രൈൻ കുവൈത്ത് എന്നീ രാജ്യങ്ങളിലേക്കുള്ള എസ് ടി സി നംബറുകളിലേക്ക് ലഭ്യമാകും. അതോടൊപ്പം സൗദി ബഹ്രൈൻ കുവൈത്ത് എന്നീ രാജ്യങ്ങളിൽ സൗജന്യ റോമിംഗും നൽകും.

ഡിസംബർ 19 മുതൽ ഡിസംബർ 25 വരെ ഒരാഴ്ചക്കാലം ഈ ഓഫറുകൾ ലഭ്യമാകും. ഓഫർ ലഭിക്കാൻ എസ് ടി സി എന്ന് വലിയ അക്ഷരത്തിൽ എഴുതി 900 ത്തിലെക്ക് മെസ്സേജ് അയക്കണം.
സൗദിയിലും കുവൈത്തിലും ബഹ്രൈനിലും എസ് ടി സി ഒരേ ബ്രാൻഡ് ഐഡൻ്റിറ്റിയുടെ കീഴിലായാണു ഇനി പ്രവർത്തിക്കുക.


OthaimSupermarkets

Comments

Popular posts from this blog

SIR Voter List Check in Kerala 2026 – How to Verify Your Name in Electoral Roll Online

സൗദി അറേബ്യയിലെ അബ്ഷർ സെൽഫ് സർവീസ് കിയോസ്‌ക് മെഷീൻ ലൊക്കേഷനുകൾ

ക്യാമറ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടോ എന്നാൽ ഇതു കൂടി മനസ്സിലാക്കണം