സൗജന്യമായി വീഡിയോ വോയിസ് കോളുകള്‍ ചെയ്യാന്‍ കഴിയുന്ന ടോടോക്ക് മൊബൈല്‍ ആപിന് പ്രവാസികള്‍ക്കിടയില്‍ പ്രിയമേറുന്നു.

 നാട്ടിലേക്ക് എച്ച്.ഡി മികവോടെ സൗജന്യമായി വീഡിയോ കോള്‍ ചെയ്യാമെന്നതാണ് ടോടോക്കിന് പ്രിയങ്കരമാക്കുന്നത്.


പ്രത്യേക ഇന്റര്‍നെറ്റ് പാക്കേജോ, വി.പി.എന്‍ പോലുള്ള സംവിധാനങ്ങളോ ഇല്ലാതെയും പണമടയ്ക്കാതെയും വീഡിയോ കോള്‍ ചെയ്യാനാവുമെന്നതാണ് ടോടോക്കിന്റെ സവിശേഷത. മെസേജ് ചെയ്യാനും 20 പേര്‍ വരെ ഉള്‍ക്കൊള്ളുന്ന കോണ്‍ഫറന്‍സ് കോളുകള്‍ക്കും ഇതില്‍ സൗകര്യമുണ്ട്.

മാസങ്ങള്‍ക്ക് മുന്‍പ് ടോടോക്ക് യുഎഇയില്‍ ലഭ്യമായിത്തുടങ്ങിയപ്പോള്‍ തന്നെ പലരും, അതുവരെ പണം നല്‍കി ഉപയോഗിച്ചിരുന്ന മറ്റ് ആപുകള്‍ ഒഴിവാക്കാന്‍ തുടങ്ങി. കുറഞ്ഞത് 50 ദിര്‍ഹം സബ്സ്ക്രിപ്ഷന്‍ ചാര്‍ജും ഇതിന് പുറമെ ഇന്റര്‍നെറ്റ് ഉപയോഗ ചാര്‍ജും നല്‍കിയായിരുന്നു നേരത്തെയുണ്ടായിരുന്ന ബോട്ടിം ഉള്‍പ്പെടെയുള്ള ആപുകള്‍ സേവനം നല്‍കിക്കൊണ്ടിരുന്നത്. എന്നാല്‍ പ്രത്യേക ഇന്റര്‍നെറ്റ് കോളിങ് പ്ലാനുകളൊന്നും ആവശ്യമില്ലാതെയാണ് ടോടോക്ക് പ്രവര്‍ത്തിക്കുന്നത്

Comments

Popular posts from this blog

വാട്സാപ്പിന്റെ പുതിയ നയമാറ്റം വിവാദമായിരിക്കെ സിഗ്നൽ എന്ന ആപ്ലിക്കേഷൻ ഉപയോഗിക്കൂ എന്ന വ്യവസായി ഇലോൺ മസ്കിന്റെ ആഹ്വാനം വന്നതിന് പിന്നാലെ സിഗ്നൽ ആപ്പ് ഡൗൺലോഡുകളുടെയും അതിൽ അക്കൗണ്ട് തുറക്കുന്നവരുടേയും എണ്ണത്തിൽ വലിയ വർധനവുണ്ടായതായാണ് റിപ്പോർട്ടുകൾ.

ഹുറൂബ് ആയത് കാരണം നാട്ടിൽ പോകാൻ സാധിക്കുന്നില്ലേ? വിഷമിക്കേണ്ട

ഈ ഡിജിറ്റൽ യുഗത്തിൽ കുട്ടികൾക്ക് ഇലക്ട്രോണിക് ഗാഡ്ജറ്റുകളുടെ ഉപയോഗം അനിവാര്യമായി മാറിയിരിക്കുകയാണ് . ഓൺലൈൻ ചതിക്കുഴികളും ദൂഷ്യവശങ്ങളും ഏറെയുള്ള ഈ ഡിജിറ്റൽ യുഗത്തിൽ നമ്മുടെ കുട്ടികളുടെ സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗത്തിന് രക്ഷിതാക്കളുടെ സഹായത്തിനായി ഗൂഗിൾ പുറത്തിറക്കിക്കിയിട്ടുള്ള ഗൂഗിൾ ഫാമിലി ലിങ്ക് ആപ്പ് വളരെയേറെ ഉപകാരപ്രദമാണ്. ഈ വിഡിയോയിൽ ഗൂഗിൾ ഫാമിലി ലിങ്ക് ആപ്പിന്റെ ഉപയോഗങ്ങളെകുറിച്ചും ഇൻസ്റ്റാൾ ചെയ്യേണ്ട രീതിയെക്കുറിച്ചും പ്രതിപാദിച്ചിരിക്കുന്നു .