മിത്രോണ്‍ ആപ്പ് ശരിക്കും ഇന്ത്യക്കാരന് അല്ല. അതിന്റെ ജനനം പാകിസ്ഥാനിലാണ്.
പാകിസ്ഥാനിലെ ക്യൂബോക്സസ് എന്ന കമ്പനി നിര്‍മ്മിച്ച സോര്‍സ് കോഡ് ഉപയോഗിച്ചാണ് 'സ്വദേശിയായ' മിത്രോണ്‍ പ്രവര്‍ത്തിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ക്യൂബോക്സസ് സ്ഥാപകനും സിഇഒയുമായ ഇര്ഫാന് ഷേക്ക് ഇത് സ്ഥിരീകരിക്കുന്നു. വെറും 34 ഡോളര്‍ അതായത് 2600 രൂപയ്ക്കാണ് ഈ ആപ്പിന്റെ സോര്‍സ് കോഡ് ഇന്ത്യന്‍ കമ്പനിക്ക് വിറ്റത് എന്നാണ് ഇര്ഫാന് ഷേക്ക് പറയുന്നത്.
ഞങ്ങളുടെ സോര്‍സ് കോഡ് ഉപയോഗിച്ച് പുതിയ പ്രോഡക്ട് അത് വാങ്ങിയ ഉപയോക്താവ് ഉണ്ടാക്കുന്നത് നല്ലതാണ്. എന്നാല്‍ മിത്രോണ്‍ ആപ്പിന്റെ കാര്യത്തില്‍ ഞങ്ങളില്‍ നിന്നും വാങ്ങിയ സോര്‍സ് കോഡില്‍ കാര്യമായ ഒരു മാറ്റവും വരുത്തിയിട്ടില്ല, ഡെവലപ്പര്‍ ഒരു സോര്‍സ് കോഡില്‍ എന്ത് ചെയ്യുന്നു എന്നത് പ്രശ്നമല്ല, പ്രത്യേകിച്ച് അയാള്‍ പൈസ കൊടുത്ത് വാങ്ങിയതാണെങ്കില്‍. പക്ഷെ അത് ജനങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യന്‍ നിര്‍മ്മിത ആപ്പ് എന്ന് പറഞ്ഞ് അവതരിപ്പിക്കുന്നത് ശരിയല്ല, പ്രത്യേകിച്ച് സോര്‍സ് കോഡില്‍ ഒരു മാറ്റവും വരുത്താത്ത അവസ്ഥയില്‍ - ഇര്ഫാന് ഷേക്ക് ന്യൂസ് 18 നോട് പറഞ്ഞു.
കോഡ് കന്യനില്‍ നിന്നാണ് ഇന്ത്യന്‍ കമ്പനിക്ക് 34 ഡോളറിന് താന്‍ സോര്‍സ് കോഡ് കൈമാറിയത് എന്നാണ് ഇര്ഫാന് ഷേക്ക് പറയുന്നത് by

Comments