ഹുറൂബ് ആകുകയും ഇഖാമ കാലാവധി കഴിയുകയും ചെയ്ത ഇന്ത്യക്കാർക്ക് ഫൈനൽ എക്സിറ്റ് ലഭിച്ച് തുടങ്ങി

 

റിയാദ്: ഹുറൂബ് ആയവർക്കും ഇഖാമ കാലാവധി അവസാനിച്ചവർക്കും ഫൈനൽ എക്സിറ്റ് ലഭിക്കുന്നതിനുള്ള ഇന്ത്യൻ എംബസിയുടെ പദ്ധതി വിജയം കാണുന്നു.



എംബസി അറിയിപ്പ് പ്രകാരം രെജിസ്റ്റർ ചെയ്ത ഹുറൂബ് പ്രശ്നത്തിൽ പെട്ടവർക്കും ഇഖാമ എക്സ്പയർ ആയവർക്കും സൗദി അധികൃതരുടെ സഹായത്തോടെ എക്സിറ്റ് വിസ നേടിക്കൊടുക്കാൻ എംബസിക്ക് സാധിച്ചതയി ബന്ധപ്പെട്ടവർ അറിയിച്ചു.


ഹുറൂബായ 3032 പേർക്കാണു ഇതിനകം സൗദി അധികൃതർ ഫൈനൽ എക്സിറ്റ് വിസ ഇഷ്യു ചെയ്ത് നൽകിയത്. ഇഖാമ കാലാവധി കഴിഞ്ഞ 549 പേർക്കും ഈ കാലയളവിൽ എക്സിറ്റ് ഇഷ്യു ചെയ്ത് നൽകിയിട്ടുണ്ട്.



ഇഖാമ, ഹുറൂബ് വിഷയങ്ങളുമായി എംബസി ഫോമിൽ രെജിസ്റ്റർ ചെയ്ത ബാക്കിയുള്ള ഇന്ത്യക്കാർക്കു കൂടി എക്സിറ്റ് നൽകുന്നതിനുള്ള ശ്രമം ഇന്ത്യൻ എംബസി അധികൃതർ തുടരുകയാണ്.


നാട്ടിലേക്ക് മടങ്ങാൻ ഇഖാമ, ഹുറൂബ് പ്രശ്നങ്ങളിൽ പെട്ടവർ ആരെങ്കിലും ഇനിയും ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവർക്ക് ഈ സേവനം ഇപ്പോഴും ഉപയോഗിക്കാൻ സാധിക്കും. അതിനായി 

https://www.eoiriyadh.gov.in/news_detail/?newsid=35

 എന്ന എംബസിയുടെ ലിങ്കിൽ ക്ളിക്ക് ചെയ്ത് ആവശ്യമായ വിവരങ്ങൾ രെജിസ്റ്റർ ചെയ്യുകയാണു വേണ്ടത്.

Comments

Popular posts from this blog

Paytm Photo QR: ഫോട്ടോ ക്യുആര്‍ - ഓണ്‍ലൈന്‍ പേയ്‌മെന്റ് രംഗത്തെ പുതിയ തരംഗം

വാട്സാപ്പിന്റെ പുതിയ നയമാറ്റം വിവാദമായിരിക്കെ സിഗ്നൽ എന്ന ആപ്ലിക്കേഷൻ ഉപയോഗിക്കൂ എന്ന വ്യവസായി ഇലോൺ മസ്കിന്റെ ആഹ്വാനം വന്നതിന് പിന്നാലെ സിഗ്നൽ ആപ്പ് ഡൗൺലോഡുകളുടെയും അതിൽ അക്കൗണ്ട് തുറക്കുന്നവരുടേയും എണ്ണത്തിൽ വലിയ വർധനവുണ്ടായതായാണ് റിപ്പോർട്ടുകൾ.

സൗദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച ഇഖാമ, റി എൻട്രി എന്നിവ ഓട്ടോമാാറ്റിക്കായി പുതുക്കിയിട്ടുണ്ടോ എന്ന് എങ്ങനെ അറിയാം