കൊക്കോകോള ഉപയോഗിച്ച് ശക്തമായ സ്‌ഫോടനം നടത്തി യുട്യൂബര്‍

 മോസ്‌കോ | വ്യത്യസ്തമായ യുട്യൂബ് ഉള്ളടക്കത്തിന് ഏതറ്റം വരെയും പോകുമെന്നതിന്റെ തെളിവായിരിക്കുകയാണ് റഷ്യയില്‍ നിന്നുള്ള ഈ കാഴ്ചകള്‍. പതിനായിരം കൊക്കോകോള ഉപയോഗിച്ച് ശക്തമായ സ്‌ഫോടനം നടത്തിയിരിക്കുകയാണ് യുട്യൂബറായ മാക്‌സിം മൊണാഖോവ്. കൂറ്റന്‍ സ്‌ഫോടനത്തിന്റെ വീഡിയോ വൈറലായിട്ടുണ്ട്.

അപ്പക്കാരമോ മെന്റോസോ കോക്കോകോളയുമായി സംയോജിപ്പിച്ച് ചെറുസ്‌ഫോടനം നടത്താമെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് പരീക്ഷിച്ചറിഞ്ഞതാണ്. ഇതിന്റെ വലിയൊരു പരീക്ഷണമാണ് മാക്‌സിം നടത്തിയത്. പതിനായിരം ലിറ്റര്‍ കൊക്കോകോളയും അപ്പക്കാരവും ചേര്‍ത്താണ് വന്‍ സ്‌ഫോടനം നടത്തിയത്



ഒഴിഞ്ഞ പാടത്ത് കൂറ്റന്‍ ഗെയ്‌സര്‍ സംവിധാനിച്ചായിരുന്നു സ്‌ഫോടനം നടത്തിയത്. ഇതിനായി ഏഴ് ലക്ഷം റൂബിള്‍ (6.9 ലക്ഷം രൂപ) ആണ് മാക്‌സിം ചെലവഴിച്ചത്. ഗെയ്‌സറില്‍ കൊക്കോകോള നിറച്ച് അതിലേക്ക് അപ്പക്കാരം വീഴുന്ന രീതിയിലായിരുന്നു പരീക്ഷണം.

ആഗസ്റ്റ് 21ന് യുടൂബില്‍ അപ്ലോഡ് ചെയ്ത 20 മിനുട്ട് നീളുന്ന വീഡിയോ ഇതുവരെ 70 ലക്ഷത്തിലേറെ പേര്‍ കണ്ടു. വീഡിയോ കാണാം:






Comments

Popular posts from this blog

വാട്സാപ്പിന്റെ പുതിയ നയമാറ്റം വിവാദമായിരിക്കെ സിഗ്നൽ എന്ന ആപ്ലിക്കേഷൻ ഉപയോഗിക്കൂ എന്ന വ്യവസായി ഇലോൺ മസ്കിന്റെ ആഹ്വാനം വന്നതിന് പിന്നാലെ സിഗ്നൽ ആപ്പ് ഡൗൺലോഡുകളുടെയും അതിൽ അക്കൗണ്ട് തുറക്കുന്നവരുടേയും എണ്ണത്തിൽ വലിയ വർധനവുണ്ടായതായാണ് റിപ്പോർട്ടുകൾ.

ഹുറൂബ് ആയത് കാരണം നാട്ടിൽ പോകാൻ സാധിക്കുന്നില്ലേ? വിഷമിക്കേണ്ട

ഈ ഡിജിറ്റൽ യുഗത്തിൽ കുട്ടികൾക്ക് ഇലക്ട്രോണിക് ഗാഡ്ജറ്റുകളുടെ ഉപയോഗം അനിവാര്യമായി മാറിയിരിക്കുകയാണ് . ഓൺലൈൻ ചതിക്കുഴികളും ദൂഷ്യവശങ്ങളും ഏറെയുള്ള ഈ ഡിജിറ്റൽ യുഗത്തിൽ നമ്മുടെ കുട്ടികളുടെ സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗത്തിന് രക്ഷിതാക്കളുടെ സഹായത്തിനായി ഗൂഗിൾ പുറത്തിറക്കിക്കിയിട്ടുള്ള ഗൂഗിൾ ഫാമിലി ലിങ്ക് ആപ്പ് വളരെയേറെ ഉപകാരപ്രദമാണ്. ഈ വിഡിയോയിൽ ഗൂഗിൾ ഫാമിലി ലിങ്ക് ആപ്പിന്റെ ഉപയോഗങ്ങളെകുറിച്ചും ഇൻസ്റ്റാൾ ചെയ്യേണ്ട രീതിയെക്കുറിച്ചും പ്രതിപാദിച്ചിരിക്കുന്നു .