ഗൂഗിള്‍ പീപ്പിള്‍ കാര്‍ഡുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് ഗൂഗിള്‍

 


HIGHLIGHTS

ഇതൊരു വെര്‍ച്വല്‍ വിസിറ്റിങ് കാര്‍ഡ് ആണെന്നാണ് ഗൂഗിള്‍ പറയുന്നത്. ഇതില്‍ നിങ്ങളുടെ വെബ്‌സൈറ്റിനക്കുറിച്ചോ, സമൂഹ മാധ്യമ അഡ്രസുകളെക്കുറിച്ചോ, എല്ലാം കുറിക്കാം





ഗൂഗിള്‍ പീപ്പിള്‍ കാര്‍ഡുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് ഗൂഗിള്‍. പ്രശസ്തര്‍ അല്ലെങ്കിലും ഗൂഗിള്‍ സെര്‍ച്ചില്‍ ഏത് സാധാരണക്കാരനും എത്തിച്ചേരാന്‍ സാധിക്കുന്ന സംവിധാനമാണിത്. വളരെ ലളിതമായി ഇത് നിര്‍മ്മിക്കാനും സാധിക്കും.


ഇതൊരു വെര്‍ച്വല്‍ വിസിറ്റിങ് കാര്‍ഡ് ആണെന്നാണ് ഗൂഗിള്‍ പറയുന്നത്. ഇതില്‍ നിങ്ങളുടെ വെബ്‌സൈറ്റിനക്കുറിച്ചോ, സമൂഹ മാധ്യമ അഡ്രസുകളെക്കുറിച്ചോ, എല്ലാം കുറിക്കാം. നിങ്ങളെക്കുറിച്ച് മറ്റുള്ളവര്‍ അറിയണെന്നു കരുതുന്ന കാര്യ ങ്ങളെല്ലാം എഴുതി തയാറാക്കാവുന്ന ഒരു വിസിറ്റിങ് കാര്‍ഡാണ് നിങ്ങള്‍ തയാറാക്കുന്ന പിപ്പിള്‍ കാര്‍ഡ്. 


ഇന്‍റര്‍നെറ്റില്‍ ഒരു വ്യക്തിയുടെ വിലാസമാണിതെന്ന് പറയാം.  നിങ്ങള്‍ ഏതെങ്കിലും തൊഴില്‍ ചെയ്യാനാഗ്രഹിക്കുന്നയാളാണെങ്കില്‍ അത് നിങ്ങള്‍ക്ക് ഈ പ്രൊഫൈലില്‍ കുറിക്കാം. അത്തരം തൊഴില്‍ ചെയ്യിക്കാന്‍ ആഗ്രഹിക്കുന്നവര്‍ സേര്‍ച്ചു ചെയ്യുമ്പോള്‍ നിങ്ങളുടെ പേരും മറ്റു വിവരങ്ങളും അവര്‍ക്കു ലഭിക്കും. അതിന് പുറമേ ബിസിനസ്, കണ്‍സള്‍ട്ടന്‍‍സി, വിവിധ സേവനങ്ങള്‍ ഇതെല്ലാം ചെയ്യുന്നവര്‍‍ക്ക് ഇത് ഉപകാരപ്പെടും. 


എങ്ങനെ ഗൂഗിള്‍ പീപ്പിള്‍സ് കാര്‍ഡ് ഉണ്ടാക്കാം, നിങ്ങള്‍ക്ക് ഇപ്പോള്‍ ഗൂഗിള്‍ അക്കൗണ്ട് ഇല്ലെങ്കില്‍ അത് ഉണ്ടാക്കുക. നിലവില്‍ ഗൂഗിള്‍ അക്കൗണ്ട് ഉണ്ടെങ്കില്‍ അതിലേക്ക് സൈന്‍ ഇന്‍ ചെയ്യുക. തുടര്‍ന്ന് നിങ്ങളുടെ പേരു സേര്‍ച് ചെയ്യുകയോ അല്ലെങ്കില്‍ 'add me to Search' എന്നു സേര്‍ച്ചു ചെയ്യുക. തുടര്‍ന്നു ലഭ്യമാകുന്ന പ്രോംപ്റ്റില്‍ ടാപ്പു ചെയ്യുക. തുടര്‍ന്ന് നിങ്ങള്‍ക്ക് നിങ്ങളുടെ പീപ്പിള്‍ കാര്‍ഡ് സജ്ജമാക്കാനുള്ള ഫോം തെളിഞ്ഞുവരും. 


ഗൂഗിള്‍ അക്കൗണ്ടിലെ ചിത്രം തന്നെ ഉപയോഗിക്കാം. പിന്നെ നിങ്ങളെക്കുറിച്ചുള്ള വിവരണം എഴുതിയുണ്ടാക്കാം.  നിങ്ങളുടെ വെബ്‌സൈറ്റുകളിലേക്കുള്ള ലിങ്കുകള്‍ ചേര്‍ക്കാം. സമൂഹ മാധ്യമ അക്കൗണ്ടുകളിലേക്കു നേരിട്ടുള്ള ലിങ്കുകള്‍ ചേര്‍ക്കാം. ഫോണ്‍ നമ്പര്‍, ഇമെയില്‍ അഡ്രസ് എന്നിവയും വരെ വേണമെങ്കില്‍ ചേര്‍ക്കാം. എത്ര കൂടുതല്‍ വിവരം നിങ്ങള്‍ നല്‍കുന്നോ അത്രയധികം എളുപ്പമായിരിക്കും സേര്‍ച്ചില്‍ നിങ്ങള്‍ എത്താന്‍.

Comments

Popular posts from this blog

വാട്സാപ്പിന്റെ പുതിയ നയമാറ്റം വിവാദമായിരിക്കെ സിഗ്നൽ എന്ന ആപ്ലിക്കേഷൻ ഉപയോഗിക്കൂ എന്ന വ്യവസായി ഇലോൺ മസ്കിന്റെ ആഹ്വാനം വന്നതിന് പിന്നാലെ സിഗ്നൽ ആപ്പ് ഡൗൺലോഡുകളുടെയും അതിൽ അക്കൗണ്ട് തുറക്കുന്നവരുടേയും എണ്ണത്തിൽ വലിയ വർധനവുണ്ടായതായാണ് റിപ്പോർട്ടുകൾ.

ഹുറൂബ് ആയത് കാരണം നാട്ടിൽ പോകാൻ സാധിക്കുന്നില്ലേ? വിഷമിക്കേണ്ട

ഈ ഡിജിറ്റൽ യുഗത്തിൽ കുട്ടികൾക്ക് ഇലക്ട്രോണിക് ഗാഡ്ജറ്റുകളുടെ ഉപയോഗം അനിവാര്യമായി മാറിയിരിക്കുകയാണ് . ഓൺലൈൻ ചതിക്കുഴികളും ദൂഷ്യവശങ്ങളും ഏറെയുള്ള ഈ ഡിജിറ്റൽ യുഗത്തിൽ നമ്മുടെ കുട്ടികളുടെ സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗത്തിന് രക്ഷിതാക്കളുടെ സഹായത്തിനായി ഗൂഗിൾ പുറത്തിറക്കിക്കിയിട്ടുള്ള ഗൂഗിൾ ഫാമിലി ലിങ്ക് ആപ്പ് വളരെയേറെ ഉപകാരപ്രദമാണ്. ഈ വിഡിയോയിൽ ഗൂഗിൾ ഫാമിലി ലിങ്ക് ആപ്പിന്റെ ഉപയോഗങ്ങളെകുറിച്ചും ഇൻസ്റ്റാൾ ചെയ്യേണ്ട രീതിയെക്കുറിച്ചും പ്രതിപാദിച്ചിരിക്കുന്നു .