പ്രീമിയം സേവനങ്ങൾ എല്ലാ ഉപയോക്താക്കൾക്കും സൗജന്യമായി നൽകുന്നതിൽ ഗൂഗിൾ നിയന്ത്രണം കൊണ്ടുവരുന്നു.

 


ഗൂഗിൾ മീറ്റിന്റെ സൗജന്യ ഉപയോക്താക്കൾക്ക് സെപ്റ്റംബർ 30 മുതൽ 60 മിനിറ്റ് നേരം മാത്രമേ വീഡിയോ മീറ്റിങുകളുടെ ഭാഗമാവാൻ സാധിക്കൂ. സെപ്റ്റംബർ 30 വരെ നിലവിലെ സ്ഥിതിയിൽ തുടരും.


സെപ്റ്റംബർ 30 വരെ മാത്രമേ ഗൂഗിൾ അക്കൗണ്ട് ഉള്ള ആർക്കും ഗൂഗിൾ മീറ്റിൽ സൗജന്യമായി അക്കൗണ്ട് തുടങ്ങാനും 100 വരെ അംഗങ്ങളുമായി വീഡിയോ കോൺഫറൻസ് നടത്താനും സാധിക്കുകയുള്ളൂ.


ജിസ്യൂട്ട്, ജിസ്യൂട്ട് ഫോർ എജ്യുക്കേഷൻ ഉപയോക്താക്കൾക്കുള്ള അഡ്വാൻസ്ഡ് ഫീച്ചറുകളും ലഭിക്കില്ല. ഈ ഉപയോക്താക്കൾക്ക് വീഡിയോ കോൺഫറൻസിൽ 250 പേരെ ഉൾപ്പെടുത്താനും ഒരൊറ്റ ഡൊമൈനിൽ ഒരു ലക്ഷം ആളുകളിലേക്ക് ലൈവ് സ്ട്രീം ചെയ്യാനും മീറ്റിങുകൾ ഗൂഗിൾ ഡ്രൈവിലേക്ക് റെക്കോർഡ് ചെയ്യാനും സൗകര്യം ലഭിച്ചിരുന്നു. ഇവ സെപ്റ്റംബർ 30 ന് ശേഷം നഷ്ടമാവും.


സാധാരണ ഈ ഫീച്ചറുകൾക്ക് പ്രതിമാസം ഒരാൾക്ക് 25 ഡോളർ (1842 രൂപ) ചിലവ് വരുന്നുണ്ട്. ഈ ഫീച്ചറുകൾ എല്ലാ ജിസ്യൂട്ട്, ജിസ്യൂട്ട് ഫോർ എജ്യുക്കേഷൻ ഉപയോക്താക്കൾക്ക് സൗജന്യമായി നൽകിയതോടെ പ്രതിദിന ഉപയോഗം 30 ഇരട്ടിയായി വർധിക്കുകയും മീറ്റിങുകളുടെ സമയം പ്രതിദിനം 3000 കോടി മിനിറ്റുകളായി വർധിക്കുകയും ചെയ്തിരുന്നു.



മെയ് ഒന്ന് മുതലാണ് ഗൂഗിളിന്റെ പ്രീമിയം സേവനങ്ങൾ എല്ലാ ഉപയോക്താക്കൾക്കും സൗജന്യമായി നൽകാൻ തുടങ്ങിയത്.


അടുത്തിടെയാണ് ഒരേ സമയം 49 പേരെ കാണാൻ സാധിക്കുന്ന സൗകര്യം മീറ്റ് ആപ്പിൽ അവതരിപ്പിച്ചത്. മീറ്റിങ് സംഘടിപ്പിക്കുന്നയാളെ പ്രത്യേകം ടൈലിൽ കാണിക്കുന്ന സംവിധാനവും അവതരിപ്പിച്ചിരുന്നു. ഈ രണ്ട് ഫീച്ചറുകളും ജിസ്യൂട്ട് ഉപയോക്താക്കൾക്കും വ്യക്തിഗത ജിമെയിൽ അക്കൗണ്ട് ഉള്ളവർക്കും ഇപ്പോൾ ലഭ്യമാണ്.

Comments

Popular posts from this blog

SIR Voter List Check in Kerala 2026 – How to Verify Your Name in Electoral Roll Online

സൗദി അറേബ്യയിലെ അബ്ഷർ സെൽഫ് സർവീസ് കിയോസ്‌ക് മെഷീൻ ലൊക്കേഷനുകൾ

ക്യാമറ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടോ എന്നാൽ ഇതു കൂടി മനസ്സിലാക്കണം