വിസിറ്റിങ് കാർഡ് രൂപത്തിൽ പി.വി.സി ആധാർ കാർഡ് സ്വന്തമാക്കാം. യുണിക് അഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ(യുഐഎഡിഐ)യാണ് സുരക്ഷാ സവിശേഷതകളുള്ള കാർഡ് നൽകുന്നത്.



ഡിജിറ്റൽ സൈൻചെയ്ത ക്യുആർ കോഡ്, ഹോളോഗ്രാം തുടങ്ങിയവ കാർഡിലുണ്ടാകും. ആധാർ ഉടമകൾക്ക് ലളിതമായ നടപടിക്രമങ്ങളിലൂടെ ഓൺലൈനായി കാർഡിന് അപേക്ഷിക്കാം. തപാൽ ചാർജ്, ജിഎസ്ടി എന്നിവ ഉൾപ്പടെ 50 രൂപയാണ് ഫീസ്. സ്പീഡ് പോസ്റ്റിൽ കാർഡ് ഉടമയുടെ കൈവശമെത്തും.


ചെയ്യേണ്ടത്


ഇതിനായി ഔദ്യോഗിക വെബ്സൈറ്റിൽ കയറുക. https://residentpvc.uidai.gov.in/order-pvcreprint

ആധാർ നമ്പർ നൽകുക. മൊബൈലിൽ ലഭിക്കുന്ന ഒ.ടി.പി നമ്പർ സൈറ്റിൽ നിർദിഷ്ട സ്ഥലത്ത് ചേർക്കുക.

കാർഡുടമയുടെ അടിസ്ഥാന വിവരങ്ങൾ അടങ്ങിയ പുതിയ പേജ് തുറന്നുവരും. കാർഡിലെ വിവരങ്ങൾ ഉറപ്പുവരുത്താം.

അതുകഴിഞ്ഞാൽ 50 രൂപ പണമടയ്ക്കണം. യു.പി.ഐ, ക്രഡിറ് കാർഡ്, ഡെബിറ്റ് കാർഡ് തുടങ്ങിയവ ഉപയോഗിച്ച് അതിനുള്ള സൗകര്യമുണ്ട്.

പണമടച്ചുകഴിഞ്ഞാൽ ഭാവിയിൽ സ്റ്റാറ്റസ് പരിശോധിക്കാൻ ഒരു നമ്പർ ലഭിക്കും.

പിന്നീട് തപാലിൽ കാർഡ് ലഭിക്കും.

Comments

Popular posts from this blog

വാട്സാപ്പിന്റെ പുതിയ നയമാറ്റം വിവാദമായിരിക്കെ സിഗ്നൽ എന്ന ആപ്ലിക്കേഷൻ ഉപയോഗിക്കൂ എന്ന വ്യവസായി ഇലോൺ മസ്കിന്റെ ആഹ്വാനം വന്നതിന് പിന്നാലെ സിഗ്നൽ ആപ്പ് ഡൗൺലോഡുകളുടെയും അതിൽ അക്കൗണ്ട് തുറക്കുന്നവരുടേയും എണ്ണത്തിൽ വലിയ വർധനവുണ്ടായതായാണ് റിപ്പോർട്ടുകൾ.

ഹുറൂബ് ആയത് കാരണം നാട്ടിൽ പോകാൻ സാധിക്കുന്നില്ലേ? വിഷമിക്കേണ്ട

ഈ ഡിജിറ്റൽ യുഗത്തിൽ കുട്ടികൾക്ക് ഇലക്ട്രോണിക് ഗാഡ്ജറ്റുകളുടെ ഉപയോഗം അനിവാര്യമായി മാറിയിരിക്കുകയാണ് . ഓൺലൈൻ ചതിക്കുഴികളും ദൂഷ്യവശങ്ങളും ഏറെയുള്ള ഈ ഡിജിറ്റൽ യുഗത്തിൽ നമ്മുടെ കുട്ടികളുടെ സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗത്തിന് രക്ഷിതാക്കളുടെ സഹായത്തിനായി ഗൂഗിൾ പുറത്തിറക്കിക്കിയിട്ടുള്ള ഗൂഗിൾ ഫാമിലി ലിങ്ക് ആപ്പ് വളരെയേറെ ഉപകാരപ്രദമാണ്. ഈ വിഡിയോയിൽ ഗൂഗിൾ ഫാമിലി ലിങ്ക് ആപ്പിന്റെ ഉപയോഗങ്ങളെകുറിച്ചും ഇൻസ്റ്റാൾ ചെയ്യേണ്ട രീതിയെക്കുറിച്ചും പ്രതിപാദിച്ചിരിക്കുന്നു .