599 രൂപയ്ക്ക് ഞെട്ടിക്കുന്ന ഓഫര്‍; എതിരാളികളെ കീഴടക്കി ബിഎസ്എന്‍എല്‍

 



രാജ്യത്തെ പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്‍ പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ചു. പ്രതിമാസം 449 രൂപയ്ക്ക് 30 എംബിപിഎസ് വേഗത്തില്‍ 3,300 ജിബി ഇന്റര്‍നെറ്റ് ലഭിക്കുന്ന ഫൈബര്‍ ബേസിക് പ്ലസ് പ്ലാനുമായാണ് ബിഎസ്എന്‍എല്‍ എത്തിയിരിക്കുന്നത്.

നവംബര്‍ 14 മുതല്‍ പ്ലാന്‍ ലഭ്യമാകും. 3,300 ജിബിക്കു ശേഷം സ്പീഡ് 2 എംബിപിഎസ് ആകും. പുതിയ ഉപയോക്താക്കള്‍ക്ക് 6 മാസക്കാലത്തേക്കു പ്രതിമാസം 449 രൂപയ്ക്ക് 30 എംബിപിഎസ് വേഗത്തില്‍ 3,300 ജിബി പ്രമോഷനല്‍ ഓഫറായാണ് നല്‍കുന്നത് (ഫൈബര്‍ ബേസിക്). തിരുവനന്തപുരത്തും എറണാകുളത്തും മാത്രമായി ലഭ്യമായിരുന്ന പ്ലാന്‍ നവംബര്‍ 14 മുതല്‍ എല്ലായിടത്തും ലഭിക്കും. 6 മാസം കഴിയുമ്പോള്‍ 599 രൂപയുടെ പ്ലാനിലേക്കു മാറും.

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ ഒഴികെ ബിഎസ്എന്‍എല്ലിന്റെ ഫൈബര്‍ ബേസിക് പ്ലസ് പ്ലാന്‍ രാജ്യത്തുടനീളം ലഭ്യമാണ്. ഈ ഓഫര്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് ഇന്ത്യയിലെ ഏത് നെറ്റ്‌വര്‍ക്കിലും പരിധിയില്ലാത്ത ലോക്കല്‍, എസ്ടിഡി കോളുകള്‍ വിളിക്കാനും കഴിയും.

അതേസമയം, പുതിയ ഫൈബര്‍ ബേസിക് പ്ലസ് പ്ലാന്‍ ദീര്‍ഘകാല പാക്കേജുകളില്‍ ലഭ്യമാകില്ലെന്നാണ് തോന്നുന്നത്. ഇത് ഉപയോഗിക്കുന്നതിന് നിങ്ങള്‍ പ്രതിമാസ ഓഫര്‍ പ്രയോജനപ്പെടുത്തേണ്ടതുണ്ട്. ഇതേ പ്ലാനുകള്‍ നേരത്തെ തിരഞ്ഞെടുത്ത നഗരങ്ങളില്‍ മാത്രമായാണ് പരിമിതപ്പെടുത്തിയിരുന്നത്. പുതിയതും നിലവിലുള്ളതുമായ ഉപഭോക്താക്കള്‍ക്കും ഈ പ്ലാന്‍ ലഭിക്കും.

Comments

Popular posts from this blog

വാട്സാപ്പിന്റെ പുതിയ നയമാറ്റം വിവാദമായിരിക്കെ സിഗ്നൽ എന്ന ആപ്ലിക്കേഷൻ ഉപയോഗിക്കൂ എന്ന വ്യവസായി ഇലോൺ മസ്കിന്റെ ആഹ്വാനം വന്നതിന് പിന്നാലെ സിഗ്നൽ ആപ്പ് ഡൗൺലോഡുകളുടെയും അതിൽ അക്കൗണ്ട് തുറക്കുന്നവരുടേയും എണ്ണത്തിൽ വലിയ വർധനവുണ്ടായതായാണ് റിപ്പോർട്ടുകൾ.

ഹുറൂബ് ആയത് കാരണം നാട്ടിൽ പോകാൻ സാധിക്കുന്നില്ലേ? വിഷമിക്കേണ്ട

ഈ ഡിജിറ്റൽ യുഗത്തിൽ കുട്ടികൾക്ക് ഇലക്ട്രോണിക് ഗാഡ്ജറ്റുകളുടെ ഉപയോഗം അനിവാര്യമായി മാറിയിരിക്കുകയാണ് . ഓൺലൈൻ ചതിക്കുഴികളും ദൂഷ്യവശങ്ങളും ഏറെയുള്ള ഈ ഡിജിറ്റൽ യുഗത്തിൽ നമ്മുടെ കുട്ടികളുടെ സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗത്തിന് രക്ഷിതാക്കളുടെ സഹായത്തിനായി ഗൂഗിൾ പുറത്തിറക്കിക്കിയിട്ടുള്ള ഗൂഗിൾ ഫാമിലി ലിങ്ക് ആപ്പ് വളരെയേറെ ഉപകാരപ്രദമാണ്. ഈ വിഡിയോയിൽ ഗൂഗിൾ ഫാമിലി ലിങ്ക് ആപ്പിന്റെ ഉപയോഗങ്ങളെകുറിച്ചും ഇൻസ്റ്റാൾ ചെയ്യേണ്ട രീതിയെക്കുറിച്ചും പ്രതിപാദിച്ചിരിക്കുന്നു .