Posts

എയർടെൽ സിം ഉപയോഗിക്കുന്നവർക്ക് കൊറോണ സന്ദേശം ബ്ലോക്ക് ചെയ്യാൻ ഇങ്ങനെ ചെയ്യൂ

Image
അത്യാവശ്യ സമയത്തു ഒരാളെ വിളിക്കുമ്പോൾ കൊറോണ സന്ദേശം നിങ്ങൾക്ക് ഒരു കല്ലുകടിയായി മാരുന്നുണ്ടോ എന്നാൽ ഇങ്ങനെ ചെയ്ത് നോക്കൂ ഇപ്പോൾ എയർടെൽ മാത്രമാണ് ഈ ഓപ്ഷൻ കൊണ്ടു വന്നിട്ടുള്ളത് ഡയൽ ചെയ്യൂ *646*22#

വാട്സ്ആപ്പ് മെസേജുകളിലെ വിവരങ്ങൾ വ്യാജമാണോ എന്നറിയാനുള്ള ഫാക്ട് ചെക്കിങ് ഫീച്ചർ പുറത്തിറങ്ങി

Image
മെസേജുകളിലെ വിവരങ്ങൾ വ്യാജമാണോ എന്ന് പരിശോധിക്കാനുള്ള പ്രത്യേക സംവിധാനം ഒരുക്കുകയാണ് ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റന്റ് മെസേജ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. വൈറൽ മെസേജുകളുടെ കണ്ടന്റുകൾ സെർച്ച് ചെയ്യാൻ പുതിയ സവിശേഷത ഉപയോക്താക്കൾളെ അനുവദിക്കുന്നു. അപ്ഡേറ്റിലൂടെ വാട്സ്ആപ്പിൽ ലഭിക്കുന്ന പുതിയ മാഗ്‌നിഫൈയിംഗ് ഗ്ലാസ് ഐക്കൺ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ലഭിച്ച മെസേജുകളുടെ വസ്തുത പരിശോധിക്കാൻ കഴിയും. ഈ ഫീച്ചർ ഇന്ത്യയിൽ ഇതുവരെ ലഭ്യമായിട്ടില്ല. പുതിയ വാട്ട്‌സ്ആപ്പ് ഫീച്ചർ ഗ്രൂപ്പുകൾ ഉൾപ്പെടെ അഞ്ചോ അതിലധികമോ ആളുകളുടെ ഒരു ശൃംഖലയിലൂടെ കൈമാറിയെത്തിയ മെസേജുകൾക്ക് അടുത്തായി ഒരു മാഗ്‌നിഫൈയിംഗ് ഗ്ലാസ് ഐക്കൺ വാട്സ്ആപ്പ് നൽകുന്നു. ഉപയോക്താവ് ഈ ഐക്കണിൽ ടാപ്പുചെയ്യുമ്പോൾ മെസേജിലുള്ള കാര്യങ്ങൾ വാട്സ്ആപ്പ് ഓൺലൈനിൽ സെർച്ച് ചെയ്യുന്നു. ഗൂഗിൾ സെർച്ചിലേക്കോ മറ്റ് ഓൺലൈൻ സെർച്ച് എഞ്ചിനുകളിലേക്കോ കോപ്പി ചെയ്താൽ അതിലൂടെ വ്യാജ സന്ദേശങ്ങളാണോ പ്രചരിക്കുന്നത് എന്ന വ്യക്തമാകും. വാട്‌സ്ആപ്പ് പുതിയ ഫീച്ചർ പുറത്തിറക്കിയതുമായി ബന്ധപ്പെട്ട് ഒരു ബ്ലോഗ് പോസ്റ്റ് ചെയ്തിരുന്നു. ഇതിൽ പുതിയ ഫീച്ചറിന്റെ സ്ക്രീൻഷോട്ട് നൽക

വാട്‌സാപ്പ് ഹാക്കിങ്: അശ്ലീല ചിത്രങ്ങളും ലിങ്കുകളും; മുന്നറിയിപ്പ് നല്‍കി പോലീസും

Image
കോഴിക്കോട്: വാട്സാപ്പ് അടക്കമുള്ള സാമൂഹികമാധ്യമ അക്കൗണ്ടുകൾ ഹാക്ക് ചെയ്യുന്നത് വർധിച്ച സാഹചര്യത്തിൽ മുന്നറിയിപ്പ് നൽകി കേരള പോലീസ്. സാമൂഹികമാധ്യമ അക്കൗണ്ടുകൾ വ്യാപകമായി ഹാക്ക് ചെയ്യുന്നത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഇതൊഴിവാക്കാൻ ഉപഭോക്താക്കൾ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നുമാണ് പോലീസിന്റെ സന്ദേശം. വാട്‌സ്ആപ്പ് എങ്ങനെ സുരക്ഷിതമാക്കാം ഹാക്കിങ് ഒഴിവാക്കാൻ ഉപഭോക്താക്കൾ ടൂ ഫാക്ടർ ഓതന്റിക്കേഷൻ എനേബിൾ ചെയ്യണമെന്നാണ് കേരള പോലീസ് ഫെയ്സ്ബുക്ക് പേജിലൂടെ ആവശ്യപ്പെട്ടത്. വാട്സാപ്പ് ഉപഭോക്താക്കൾ ഓതന്റിക്കേഷന്റെ ഭാഗമായി സെക്യൂരിറ്റി പിൻ നമ്പറും ഇ-മെയിലും ചേർക്കണമെന്നും കേരള പോലീസ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അഭ്യർഥിച്ചു. നിരവധി പേരാണ് തങ്ങളുടെ വാട്സാപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്തെന്ന പരാതിയുമായി കഴിഞ്ഞദിവസങ്ങളിൽ രംഗത്തെത്തിയത്. പലരുടെയും ഡിസ്പ്ലേ പിക്ചർ(ഡി.പി.) അവരറിയാതെ ഹാക്കർമാർ മാറ്റിയിരുന്നു. മാത്രമല്ല, വാട്സാപ്പ് കോൺടാക്ടുകളിലേക്ക് അശ്ലീല ചിത്രങ്ങളും അശ്ലീല വെബ്സൈറ്റുകളുടെ ലിങ്കുകളും വ്യാപകമായി അയക്കുകയും ചെയ്തു. ഹാക്ക് ചെയ്യപ്പെട്ട നമ്പർ ഉൾപ്പെട്ട വാട്സാപ്പ് ഗ്രൂപ്പുകളിലു

സൗദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച ഇഖാമ, റി എൻട്രി എന്നിവ ഓട്ടോമാാറ്റിക്കായി പുതുക്കിയിട്ടുണ്ടോ എന്ന് എങ്ങനെ അറിയാം

Image
ജിദ്ദ: സൗദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച ഇഖാമ, റി എൻട്രി എന്നിവ ഓട്ടോമാാറ്റിക്കായി പുതുക്കുന്ന സംവിധാനം ആരംഭിച്ചു. അബ്‌ഷെർ ഇല്ലാതെ എങ്ങനെ അറിയാം വീഡിയോ കാണാം

ഇഖാമ, റി എൻട്രി പുതുക്കൽ ആനുകൂല്യം മുഴുവൻ പ്രഫഷനുകൾക്കും ലഭിക്കും

Image
ജിദ്ദ: സൗദി ആഭ്യന്തര മന്ത്രാലയം വിദേശികളുടെ ഇഖാമയും റി എൻട്രിയും പുതുക്കൽ ആരംഭിച്ചതോടെ ഏതെല്ലാം പ്രഫഷനുകൾക്കാണു ആനുകൂല്യം ലഭ്യമാകുക എന്ന സംശയം പല പ്രവാസി സുഹൃത്തുക്കളും ഉന്നയിക്കുന്നുണ്ട്. അവധിയിൽ നാട്ടിൽ എത്തുകയും കൊറോണ പ്രതിസന്ധിയോടനുബന്ധിച്ച് അന്താരാഷ്ട്ര യാത്രകൾ മുടങ്ങിയത് കാരണം മടക്ക യാത്ര സാധ്യാമാകാതെ വരികയും ചെയ്ത എല്ലാ പ്രഫഷനുകളിലുള്ളവർക്കും ഈ ആനുകൂല്യം ലഭ്യമാകുമെന്നാണു അധികൃതർ നൽകുന്ന സൂചന. ഇത് പ്രകാരം ഗാർഹിക മേഖലയിലുള്ളവരുടെയും മറ്റു തൊഴിൽ മേഖലകളിലുള്ളവരുടെയും ഇഖാമകളും റി എൻട്രികളും പുതുക്കി നൽകൽ ആരംഭിച്ച് കഴിഞ്ഞു. റി എൻട്രി വിസകൾ പുതുക്കി ലഭിച്ച ഭൂരിപക്ഷം പേരും ആഗസ്ത് 20 വരെയാണു റി എൻട്രി കാലാവധി ലഭിച്ചതായി അറിയിച്ചിട്ടുള്ളത്. ആഗസ്ത് 20 ഹിജ്രി കലണ്ടർ പ്രകാരം ഈ അറബി വർഷത്തിലെ അവസാന തീയതിയായിരിക്കും. അതേ സമയം സൗദിക്കകത്തുള്ള കൊറോണ പ്രതിസന്ധി മൂലം യാത്രകൾ മുടങ്ങിയ വിസിറ്റിംഗ് വിസയിലുള്ള വിദേശികളുടെ താമസ കാലാവധിയും സൗജന്യമായി 3 മാസത്തേക്ക് പുതുക്കിയതായും ജവാസാത്ത് അറിയിച്ചു.

സൗദി റി എൻട്രി വിസകളും ഓട്ടോമാറ്റിക്കായി പുതുക്കിത്തുടങ്ങി; എക്സ്പയർ ആയി 60 ദിവസം കഴിഞ്ഞയാളുടേതും പുതുക്കി

Image
ജിദ്ദ: സൗദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച ഇഖാമ, റി എൻട്രി എന്നിവ ഓട്ടോമാാറ്റിക്കായി പുതുക്കുന്ന സംവിധാനം ആരംഭിച്ചു. നാട്ടിൽ റി എൻട്രി വിസയിലെത്തുകയും വിസ എക്സ്പയർ ആയി 60 ദിവ്സം കഴിയുകയും ചെയ്ത പ്രവാസി സുഹൃത്ത് തൻ്റെ റി എൻട്രി വിസ പുതുക്കിയതായി മുഖീം പ്രിൻ്റ് സഹിതം ഞങ്ങളെ അറിയിച്ചു. ഗാർഹിക തൊഴിലാളിയെന്ന പ്രഫഷൻ ഉള്ള ഇഖാമയാണു അദ്ദേഹത്തിൻ്റേത്. ഫെബ്രുവരി 15 നു റി എൻട്രി വിസ ഇഷ്യു ചെയ്യുകയും 90 ദിവസത്തെ അവധിക്ക് അടുത്ത ദിവസം തന്നെ നാട്ടിലേക്ക് പോകുകയും ചെയ്തയാളായിരുന്നു ഇദ്ദേഹം. മെയ് പകുതിയോടെ ഇദ്ദേഹത്തിൻ്റെ റി എൻട്രി വിസ എക്സ്പയർ ആയിരുന്നു. എന്നാൽ 70 ദിവസങ്ങൾക്ക് ശേഷം ജവാസാത്ത് ഇദ്ദേഹത്തിൻ്റെ റി എൻട്രി വിസ എക്സ്പയർ ആയ ദിനം മുതൽ മൂന്ന് മാസത്തേക്ക് പുതുക്കി നൽകുകയായിരുന്നു. നേരത്തെ ഗാർഹിക തൊഴിലാളികളുടെയും ഫാമിലി വിസകളിലുള്ളവരുടെയും റി എൻട്രി വിസകൾ അബ്ഷിർ വഴി ഫീസടച്ച് പുതുക്കാൻ സൗകര്യമുണ്ടെന്ന് അബ്ഷിർ പ്ളാറ്റ്ഫോമിലൂടെ ജവാസാത്ത് ഔദ്യോഗികമായി അറിയിച്ചിരുന്നു. അബ്ഷിർ വഴി പുതുക്കുന്ന സമയത്ത് റി എൻട്രി വിസാ കാലാവധി അവസാനിച്ച ശേഷം 60 ദിവസം കഴിയരുതെന്നത് പ്രത്യേക നിബന്ധനയായി പറഞ്ഞിരു

ഇന്ത്യയിൽ പബ്ജി അടക്കം 295 ചൈനീസ് ആപ്പുകൾ കൂടി നിരോധിക്കുന്നു

Image
HIGHLIGHTS ടിക്ക് ടോക്ക് അടക്കം 59 ഓളം ചൈനീസ് ആപ്പുകൾ നിരോധിച്ച ഇന്ത്യ കൂടുതൽ ചൈനീസ് ആപ്പുകൾ നിരോധിക്കാനൊരുങ്ങുന്നു 295 ചൈനീസ് ആപ്പുകൾ കൂടി നിരോധിക്കാൻ ഐടി മന്ത്രാലയത്തിന്റെ ശുപാർശ നൽകി. പബ്ജി, സിലി അടക്കമുള്ള ആപ്പുകൾ രണ്ടാംഘട്ട നിരോധനത്തിൽ ഉൾപ്പെടും. സുരക്ഷ കണക്കിലെടുത്ത് ചില ആപ്പുകൾക്ക് നേരത്തെ തന്നെ ഇന്ത്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രാലയം അറിയിച്ചു. ചില ആപ്പുകൾ വിവരം ചോർത്തുന്നതായും വ്യക്തി വിവരങ്ങൾ പങ്കുവയ്ക്കുന്നതായും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ ആപ്പുകൾ നിരോധിക്കാൻ ഇന്ത്യ ഒരുങ്ങുന്നത്. 141 എംഐ ആപ്പുകൾ, കാപ്പ്കട്ട്, ഫേസ്‌യു എന്നിവയും ഇത്തവണത്തെ നിരോധന പട്ടികയിൽ ഇടംപിടിക്കും. ഒപ്പം ടെക്ക് ഭീമന്മാരായ മെയ്റ്റു, എൽബിഇ ടെക്ക്, പെർഫക്ട് കോർപ്, സിന കോർപ്, നെറ്റീസ് ഗെയിംസ്, യൂസൂ ഗ്ലോബൽ എന്നിവരുടെ ആപ്പുകളും നിരോധിക്കും. ചൈനീസ് കമ്പനികൾക്ക് 300 മില്യൺ ഉപഭോക്താക്കളാണ് ഇന്ത്യയിലുള്ളത്. ഇന്ത്യയിലെ സ്മാർട്ട് ഫോൺ ഉപഭോക്താക്കളിൽ നല്ലൊരു വിഭാഗവും ചൈനീസ് ആപ്പുകൾ ഉപയോഗിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ. ജൂൺ 15നുണ്ടായ ഇന്ത്യ-ചൈന ഏറ്റുമുട്ടലിന് പ