Posts

ഗ്യാസ് ബുക്കിങ്ങിൽ വന്ന മാറ്റങ്ങൾ അറിഞ്ഞിരിക്കണം ഈ നമ്പർ നൽകിയില്ലെങ്കിൽ ഗ്യാസ് ലഭിക്കില്ല

Image
,വീടുകളിൽ ഗ്യാസ് ബുക്ക് ചെയ്യുന്നവരുടെ നിലവിലെ പുതിയ മാറ്റങ്ങൾ എന്തൊക്കെയെന്ന് നോക്കാം. മുൻപ് ഗ്യാസ് ഏജൻസികൾ നൽകുന്ന ഒരു മൊബൈൽ നമ്പറിലേക്ക് വിളിച്ചതിന് ശേഷം നിർദേശങ്ങൾ അനുസരിച്ച് നമ്പർ എന്റർ ചെയ്തായിരുന്നു. ഇനിമുതൽ ഗ്യാസ് ബുക്കിങ് OTP സംവിധാനത്തോടെ ആയിരിക്കും. ഇത് വരെ കേരളത്തിലെ വയനാട് ജില്ലയൊഴിച്ച് ബാക്കിയെല്ലാ ജില്ലകളിലും മാറ്റ൦ നിലവിൽ വന്നിരുന്നു. ഇപ്പോൾ വയനാട് ജില്ലയിലും മാറ്റം വന്നിട്ടുണ്ട്.ഭാരത് ഗ്യാസ് ഉപഭോക്താക്കളല്ലാത്ത ഇന്ത്യൻ ഗ്യാസ് ഉപഭോക്താക്കൾക്കെല്ലാവർക്കും OTP സംവിധാനത്തിടെയുള്ള ഗ്യാസ് ബുക്കിംഗ് ആയിരിക്കും ഉണ്ടാവുക. ഭാരത് ഗ്യാസ് ഉപഭോകതാക്കൾക്ക് ഇത് ബാധകമല്ല. OTP പറഞ്ഞു കൊടുത്തില്ലെങ്കിൽ ഗ്യാസ് ലഭിക്കുന്നതല്ല. പുതിയ മാറ്റം അനുസരിച്ച് എങ്ങനെയാണ് ബുക്ക് ചെയ്യുന്നതും ഗ്യാസ് ലഭിക്കുന്നതുമെന്ന് നോക്കാം. നമ്മൾ ഗ്യാസ് ബുക്ക് ചെയ്ത് ശേഷം ഗ്യാസ് എടുക്കുമ്പോ ഏജൻസിയിൽ ബില് എന്റർ ചെയ്യും. ബിൽ എന്റർ ചെയ്യുന്ന സമയത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈലിലേക്ക് ഒരു 4 അക്ക ഓ ടി പി നമ്പർ വരും. ഈ നമ്പർ ഗ്യാസ് കൊണ്ട് വരുന്ന ആളുകൾക്ക് നൽകുക. എന്നാൽ മാത്രമാണ് ഗ്യാസ് ലഭിക്കു

ഡൂഡിൽ ആർട്ടിലൂടെ സോഷ്യൽ മീഡിയയിൽ വയറലായ ആ വീഡിയോ കാണാം

Image
HIGHLIGHTS മലപ്പുറം വാഴക്കാട് സ്വദേശിയായ നെഹ്‌ലയാണ് സോഷ്യൽ മീഡിയകളിൽ തരംഗം സൃഷ്ടിച്ചു മുന്നേറുന്നത് കാർട്ടൂൺ ചിത്രങ്ങൾ പങ്കുവെക്കുന്ന ഈ ചാനൽ ഒരു ദിവസംകൊണ്ട്  200 ൽ അധികം സബ്സ്ക്രൈബെർസും 1.5 k ഓളം ആളുകൾ കാണുകയും ചെയ്തു മുന്നേറുകയാണ്  വയറലായ വീഡിയോകൾ കാണാം

ഹയർ സെക്കൻഡറി പരീക്ഷാ ഫലം നാളെ; ഈ സൈറ്റിൽ നിന്ന് റിസൾട്ട് ലഭിക്കുന്നതാണ്

Image
HIGHLIGHTS ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാഫലം വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് നാളെ പ്രഖ്യാപിക്കും. നാളെ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഫലം പ്രഖ്യാപിക്കുക. . ഡിഎച്ച്എസ്ഇ(ഡയറക്ടറേറ്റ് ഓഫ് ഹയർ സെക്കൻഡറി എജ്യുക്കേഷൻ) ഔദ്യോഗിക വെബ്‌സൈറ്റുകളിൽ ഫലം ലഭിക്കും. റിസൾട്ട് നു വേണ്ടി ഇവിടെ ക്ലിക് ചെയ്യുക (kerala results server 1 ) റിസൽട്ട് നു വേണ്ടി ഇവിടെ ക്ലിക് ചെയ്യുക (server itschool) ഇവിടെ ക്ലിക് ചെയ്യുക (dhsekerala ) prd.kerala.gov www.results.kite.kerala.gov.in www.kerala.gov.in ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും നിന്ന് പിആർഡി ലൈവ് (PRD LIVE) ഡൗൺലോഡ് ചെയ്യാം. ഫലം തടസമില്ലാതെ അറിയാൻ പ്രത്യേക സംവിധാനമാണ് പിആർഡി ആപ്പിൽ ഒരുക്കിയിരിക്കുന്നത്. ക്ലൗഡ് സംവിധാനത്തിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്ന ആപ്പിൽ തിരക്കുകൂടുന്നതിനനുസരിച്ച് ബാൻഡ് വിഡ്ത്ത് വികസിക്കുന്ന ഓട്ടോ സ്‌കെയിലിംഗ് സംവിധാനം ഫലം വേഗത്തിൽ ലഭ്യമാക്കാൻ സഹായിക്കും. പ്ലസ് വൺ ഫലം പിന്നീടാണ് പ്രസിദ്ധീകരിക്കുക.

സൗദി പ്രവാസികൾക്ക് സന്തോഷവാർത്ത; റി എൻട്രിയും ഇഖാമയും ഓട്ടോമാറ്റിക്കായി പുതുക്കും

Image
ജിദ്ദ: കൊറോണ പ്രതിസന്ധി മൂലം സൗദിയിലും നാട്ടിലും കുടുങ്ങിപ്പോയ ആയിരക്കണക്കിനു പ്രവാസികൾക്ക് ആശ്വാസമായിക്കൊണ്ട് സൗദി ജവാസാത്ത് ഡയറക്ടറേറ്റിൻ്റെ മറുപടി. സൗദിക്ക് പുറത്തുള്ള, ഇഖാമ കാലാവധിയും റി എൻട്രിയും അവസാനിച്ച വിദേശികളുടെ ഇഖാമ, റി എൻട്രി എന്നിവ അപേക്ഷകൾ സഹിതമാണോ അതോ ഓട്ടോമാറ്റിക്കായാണോ പുതുക്കുക എന്ന ചോദ്യത്തിനാണു ജവാസാത്ത് മറുപടി നൽകിയത്. റി എൻട്രി, വിസ കാലാവധികൾ അവസാനിച്ചവർക്ക് അവ ഓട്ടോമാറ്റിക്കായി പുതുക്കി നൽകുമെന്നാണു ജവാസാത്ത് മറുപടി നൽകിയത്. ഇത് നാഷണൽ ഇൻഫേർമഷൻ സെൻ്ററുമായി ഏകോപിച്ചാണു നടപ്പിലാക്കുക. സൗദി മാനവ വിഭവശേഷി മന്ത്രാലയത്തിൽ നിന്നും വിദേശികളുടെ വർക്ക് പെർമിറ്റ് പുതുക്കിയ വിവരങ്ങൾ ലഭിക്കുന്നതിനനുസരിച്ചായിരിക്കും ഇഖാമ പുതുക്കൽ നടപടികൾ പൂർത്തിയാകുക. ഓട്ടോമാറ്റിക്കായി ഇഖാമ, വിസ എന്നിവ പുതുക്കുന്നത് നിലവിൽ നാട്ടിലുള്ള ആയിരക്കണക്കിനു വിദേശികൾക്ക് വലിയ ആശ്വാസമാകും.

ഒറിജിനല്‍ ബാങ്കിന്റെ അതേമാതൃകയില്‍ കൗമാരക്കാരന്‍ വ്യാജബ്രാഞ്ച് തുറന്നു; ഒറിജിനല്‍ എസ്ബിഐ എത്തി ബ്രാഞ്ച് പൂട്ടി

Image
സ്പാനിഷ് സീരീസ് ആയ മണി ഹെയ്സ്റ്റിനെ  (La casa de papel) നെ അനുസ്മരിപ്പിക്കുന്ന യഥാർത്ഥ സംഭവം ആണ് തമിഴ്നാട് നടന്നത്  യഥാര്‍ഥ എസ്ബിഐ ബ്രാഞ്ചിന്റെ അതേമാതൃകയില്‍ വ്യാജബ്രാഞ്ച് തുറന്ന കൗമാരക്കാരന്‍ പിടിയില്‍. മുന്‍ എസ്ബിഐ ജീവനക്കാരന്റെ മകനായ 19 വയസുകാരന്‍ കമല്‍ബാബുവാണ് ലോക്കറുകളും കമ്പ്യൂട്ടറുകളും ഫര്‍ണ്ണീച്ചറുകളും ബാങ്ക് രേഖകളും സംഘടിപ്പിച്ച് വ്യാജബ്രാഞ്ച് തുറന്നത്. തമിഴ്‌നാട് പാനുരുട്ടിയിലാണ് സംഭവം. കമല്‍ ബാബുവിനെ കുമാര്‍, മാണിക്യന്‍ എന്ന രണ്ട് സുഹൃത്തുക്കള്‍ സഹായിച്ചിരുന്നു. സുഹൃത്തുക്കളില്‍ നിന്നുമാണ് സാധനസാമഗ്രികള്‍ സംഘടിപ്പിച്ചതെന്ന് ഇയാള്‍ പൊലീസിനോട് വെളിപ്പെടുത്തി. പുത്തന്‍ എസ്ബിഐ ബ്രാഞ്ചിന്റെ പ്രവര്‍ത്തനങ്ങളില്‍ അസ്വാഭാവികത തോന്നിയ നാട്ടുകാര്‍ യഥാര്‍ഥ എസ്ബിഐയില്‍ വിളിച്ച് സത്യാവസ്ഥ ചോദിച്ചറിയുകയായിരുന്നു. തങ്ങള്‍ക്ക് ആകെ രണ്ട് ബ്രാഞ്ചുകള്‍ മാത്രമാണ് പാനുരുട്ടിയിലുള്ളതെന്നായിരുന്നു ബാങ്കിന്റെ വിശദീകരണം. ഉടന്‍തന്നെ വ്യാജബ്രാഞ്ച് നേരിട്ട് കണ്ട് ബോധ്യപ്പെടാന്‍ എസ്ബിഐയുടെ സോണല്‍ ഓഫീസില്‍ നിന്നും ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി. ബാങ്ക് തലപ്പത്തുള്ളവരെപ്പോലും അത്ഭുതപ്പെടുത്തുംവിധമാ

ഗൂഗിളിന്റെ ബ്ലോഗ്‌സ്‌പോട്ട് ഡോട്ട് ഇന്‍ എന്ന ഡൊമയ്ന്‍ നഷ്ടപ്പെട്ടു.

Image
ഉഴുതുകൊണ്ടിരുന്ന കാളയെ കള്ളന്‍കൊണ്ടു പോയ അവസ്ഥയിലാണ് കാര്യങ്ങള്‍. മലയാളികള്‍ അടക്കം നിരവധി പേര്‍ ഈ പ്ലാറ്റ്‌ഫോമിലാണ് ബ്ലോഗുകള്‍ എഴുതിയിരുന്നത്. ഈ ഡൊമെയ്ന്‍ ഇന്ത്യയില്‍ ലഭ്യമല്ലാതായത് കഴിഞ്ഞ മാസം മുതല്‍ക്കാണ്. ഇപ്പോള്‍ ബ്ലോഗുകള്‍ ബ്ലോഗര്‍ ഡോട്ട് കോം എന്ന സൈറ്റിലാണ് ലഭ്യമാകുന്നത്. എന്നാല്‍, ഇന്ത്യന്‍ ഡൊമെയ്‌നിനുള്ളിലെ നിരവധി വെബ് പേജുകള്‍ ഇപ്പോള്‍ ആക്‌സസ് ചെയ്യാന്‍ കഴിയില്ല. ബ്ലോഗ്‌സ്‌പോട്ട്.ഇന്‍ എന്ന യുആര്‍എല്ലുകളില്‍ ഗൂഗിളിന് നിയന്ത്രണം നഷ്ടമായതിനാലാണിത്. എന്താണു സംഭവിച്ചതെന്ന് ഇതുവരെയും ഗൂഗിള്‍ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. ഉപയോക്താക്കള്‍ ബ്ലോഗ്‌സ്‌പോട്ട് ഡോട്ട് കോമിലേക്ക് മാറുമ്പോള്‍ ബ്ലോഗുകള്‍ ദൃശ്യമാകുന്നുണ്ട്. നഷ്ടപ്പെട്ട ഡൊമെയ്ന്‍ ആരുടെ പേരിലായിരുന്നുവെന്നതു സംബന്ധിച്ച് അന്വേഷണം നടത്തിയ നെക്സ്റ്റ് വെബിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ഗൂഗിളിന് ഇനിമുതല്‍ ബ്ലോഗ്‌സ്‌പോട്ട് ഡോട്ട് ഇന്‍ എന്ന ഡൊമെയ്ന്‍ സ്വന്തമാക്കാനാവില്ലെന്ന വിവരം മാത്രമാണ് പുറത്തുവരുന്നത്. ഡൊമെയ്‌നിന്റെ നിയന്ത്രണം ഗൂഗിളിന് എപ്പോള്‍ നഷ്ടപ്പെട്ടുവെന്ന് വ്യക്തമല്ല. ഈ ഡൊമെയ്ന്‍ മറ്റാരെങ്കിലും എടുത്തിട്ടുണ്ടോയ

ടിക് ടോക് ന് പകരക്കാരനുമായി ഇൻസ്റ്റാഗ്രാം

Image
ടിക് ടോക്കിന് പകരം പുതിയ ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം; വീഡിയോകള്‍ പങ്കുവെയ്ക്കാന്‍ ഇന്‍സ്റ്റഗ്രാം റീല്‍സ്   by  Tech viruthan ടിക് ടോക്കിന് പകരം വീഡിയോകള്‍ പങ്കുവെയ്ക്കാനായി പുതിയ ഫീച്ചര്‍ പുറത്തിറക്കി ഇന്‍സ്റ്റഗ്രാം. ടിക് ടോക്കിന് സമാനമായി 15 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോകള്‍ റെക്കോഡ് ചെയ്യാനും എഡിറ്റ് ചെയ്യാനും പങ്കുവെയ്ക്കാനും കഴിയുന്ന ഫീച്ചറാണ് ഇന്‍സ്റ്റഗ്രാം പുറത്തിറക്കിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം റീല്‍ എന്നറിയപ്പെടുന്ന ഈ ഫീച്ചര്‍ കഴിഞ്ഞ വര്‍ഷം ബ്രസീലിലാണ് ആദ്യമായി അവതരിപ്പിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ ബ്രസിലീല്‍ അവതരിപ്പിച്ച ഈ ഫീച്ചര്‍ പിന്നീട് മറ്റ് രാജ്യങ്ങളിലും ഇന്‍സ്റ്റഗ്രാം അവതരിപ്പിക്കാന്‍ ആരംഭിച്ചു. ഫ്രാന്‍സ്, ജര്‍മ്മനി എന്നീ രാജ്യങ്ങളില്‍ അവതരിപ്പിച്ച ശേഷമാണ് ഇന്‍സ്റ്റഗ്രാം റീല്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. ഓഡിയോയും വീഡിയോയും സെറ്റ് ചെയ്യാനുള്ള സംവിധാനം പുതിയ ഫീച്ചറിലുണ്ട്. ടിക് ടോക്കിന് സമാനമായി മറ്റുവരുടെ ഓഡിയോ ഉപയോഗിച്ച് പുതിയ വീഡിയോ നിര്‍മ്മിക്കാനുള്ള സംവിധാനവും റീലിലുണ്ട്. ഇന്‍സ്റ്റഗ്രാം റീല്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് അവരുടെ ഫോളേ