Posts

FAU-G Teaser Released: First Look of India's Own PUBG Mobile Alternative is Here

Image
  FAU-G’s first in-game action clip has been released on Twitter by the game’s backer, Akshay Kumar, depicting a hilly armed clash ahead of its official release. FAU-G, the upcoming Indian mobile game based on heroics of the Indian armed forces, now has its first official cinematic teaser. Released earlier today by the game’s backer and Bollywood actor Akshay Kumar, the cinematic are in line with what previous reports have spoken of about the game. FAU-G, which stands for Fearless And United - Guards, was announced as PUBG Mobile, one of the world’s and India’s most popular games of all time, was banned by the Indian government. The teaser depicts a scene of conflict on hilly terrain, which will presumably present a scene of armed conflict against enemy forces that players will take on in the game’s missions. In earlier reports, Vishal Gondal, the founder and chief of nCore Games, the developer of FAU-G, was quoted as stating that FAU-G’s gameplay will not come with a battle royale mod

ത​മി​ഴ് റോ​ക്കേ​ഴ്സി​നെ ഇ​ന്‍റ​ർ​നെ​റ്റി​ൽ​നി​ന്നും നീ​ക്കം ചെ​യ്തു

Image
  HIGHLIGHTS നിലവില്‍ ആമസോണിന്‍റെ പരാതിയില്‍ ഇന്‍റര്‍നാഷണല്‍ കോര്‍പ്പറേഷന്‍ ഫോര്‍ അസൈന്‍ഡ് നെയിം ആന്‍റ് നമ്പര്‍ ആണ് നടപടി എടുത്തിരിക്കുന്നത്. ചെ​ന്നൈ: സിനിമ ലോകത്തിന് തലവേദനയായ ത​മി​ഴ് റോ​ക്കേ​ഴ്സി​നെ ഇ​ന്‍റ​ർ​നെ​റ്റി​ൽ​നി​ന്നും നീ​ക്കം ചെ​യ്തു. അ​മ​സോ​ൺ ഇ​ന്‍റ​ർ​നാ​ഷ​ണി​ലി​ന്‍റെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ത​മി​ഴ് റോ​ക്കേ​ഴ്സി​നെ ഇ​ന്‍റ​ർ​നെ​റ്റി​ൽ​നി​ന്നും സ്ഥി​ര​മാ​യി നീ​ക്കി​യി​രി​ക്കു​ക​യാ​ണ് എന്നാണ് റിപ്പോര്‍ട്ട്. ഇ​തോ​ടെ ത​മി​ഴ് റോ​ക്കേ​ഴ്സ് എ​ന്ന പേ​രി​ലോ ഇ​തു​മാ​യി സ​മാ​ന​ത​ക​ളു​ള്ള പേ​രു​ക​ളി​ലോ ഇ​ന്‍റ​ർ​നെ​റ്റി​ൽ ഇ​നി സൈ​റ്റു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ സാ​ധി​ക്കി​ല്ല. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം മു​ത​ലാ​ണ് ത​മി​ഴ് റോ​ക്കേ​ഴ്സ് ഇ​ന്‍റ​ർ​നെ​റ്റി​ൽ​നി​ന്നും അ​പ്ര​ത്യ​ക്ഷ​മാ​യ​ത്.  നിലവില്‍ ആമസോണിന്‍റെ പരാതിയില്‍ ഇന്‍റര്‍നാഷണല്‍ കോര്‍പ്പറേഷന്‍ ഫോര്‍ അസൈന്‍ഡ് നെയിം ആന്‍റ് നമ്പര്‍ ആണ് നടപടി എടുത്തിരിക്കുന്നത്. ഡിജിറ്റല്‍ മിലെനിയം കോപ്പി റൈറ്റ് ആക്ട് പ്രകാരം നാലോളം പരാതികളാണ് ആമസോണ്‍ നല്‍കിയത് എന്നാണ് റിപ്പോര്‍ട്ട്. മു​ന്‍​പ് പ​ല​ത​വ​ണ ബ്ലോ​ക്ക് ചെ​യ്തി​ട്ടും പേ​രി​ല്‍ ചെ​റി​യ​മാ റ്

'നോ ഐഡിയ'; നിശ്ചലമായി ഐഡിയ, വോഡഫോണ്‍ നെറ്റ‍്‍വര്‍ക്ക്

Image
                      HIGHLIGHT.                  വൈകിട്ട് അഞ്ച് മണിക്കാണ് തകരാറുണ്ടായത്. കേരളത്തിന് പുറമേ തമിഴ്നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങളിലും മിക്കയിടങ്ങളിലും സേവനം തടസ്സപ്പെട്ടിട്ടുണ്ട് .  കൊച്ചി : ഫൈബര്‍ നെറ്റ്‍വര്‍ക്കിലെ തകരാറിനെ തുടര്‍ന്ന് സംസ്ഥാനമെങ്ങും ഐഡിയ വോഡഫോണ്‍ സംയുക്ത നെറ്റ്‍വര്‍ക്കായ വിയുടെ സേവനം തടസ്സപ്പെട്ടു. വൈകിട്ട് അഞ്ച് മണിക്കാണ് തകരാറുണ്ടായത്. കേരളത്തിന് പുറമേ തമിഴ്നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങളിലും മിക്കയിടങ്ങളിലും സേവനം തടസ്സപ്പെട്ടിട്ടുണ്ട്. വി യുടെ ഫൈബര്‍ ശൃംഖലയില്‍ കോയമ്പത്തൂര്‍, സേലം, തിരുപ്പതി, മൈസൂര്‍, ചെന്നൈ എന്നിവിടങ്ങളിലാണ് സാങ്കേതിക തകരാര്‍ ഉണ്ടായത്. നെറ്റ് വര്‍ക്ക് പ്രശ്നം പരിഹരിക്കാനുള്ള ശ്രമം നടക്കുകയാണെന്ന് വി അധികൃതര്‍ അറിയിച്ചു

ആപ്പിള്‍ സ്റ്റോര്‍ ഓണ്‍ലൈനിലൂടെ ഐഫോണ്‍ 11 വാങ്ങിയാല്‍ എയര്‍പോഡുകള്‍ സൗജന്യം

Image
  ആപ്പിള്‍ ഓണ്‍ലൈന്‍ സ്‌റ്റോര്‍ വഴി ഐഫോണ്‍ 11 വാങ്ങിയാല്‍ എയര്‍പോഡുകള്‍ സൗജന്യമായി നേടാം. ഈ മാസം 17 മുതലാണ് ഈ ദീപാവലി ഓഫര്‍ ലഭിക്കുക. 14,990 രൂപ വിലയുള്ളതാണ് സൗജന്യമായി ലഭിക്കുന്ന എയര്‍പോഡുകള്‍. ഈയടുത്താണ് ഇന്ത്യയില്‍ ആപ്പിള്‍ ഓണ്‍ലൈന്‍ സ്‌റ്റോര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം വിപണിയിലിറക്കിയതാണ് ഐഫോണ്‍ 11. 64ജിബി മോഡലിന് 68,300 രൂപയാണ് ആപ്പിള്‍ ഓണ്‍ലൈന്‍ സ്‌റ്റോറിലെ വില. അതേസമയം, ആമസോണില്‍ ഇത് 61,990 രൂപക്ക് ലഭിക്കും. അതേസമയം, ഐഫോണ്‍ 12 സീരീസ് നാളെ വിപണിയിലിറക്കും. ഐഫോണ്‍ 12 മിനി, ഐഫോണ്‍ 12, ഐഫോണ്‍ 12 പ്രോ, ഐഫോണ്‍ 12 പ്രോ മാക്‌സ് എന്നിവയാണ് ഈ സീരീസിലുള്ളത്.

വിസിറ്റിങ് കാർഡ് രൂപത്തിൽ പി.വി.സി ആധാർ കാർഡ് സ്വന്തമാക്കാം. യുണിക് അഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ(യുഐഎഡിഐ)യാണ് സുരക്ഷാ സവിശേഷതകളുള്ള കാർഡ് നൽകുന്നത്.

Image
ഡിജിറ്റൽ സൈൻചെയ്ത ക്യുആർ കോഡ്, ഹോളോഗ്രാം തുടങ്ങിയവ കാർഡിലുണ്ടാകും. ആധാർ ഉടമകൾക്ക് ലളിതമായ നടപടിക്രമങ്ങളിലൂടെ ഓൺലൈനായി കാർഡിന് അപേക്ഷിക്കാം. തപാൽ ചാർജ്, ജിഎസ്ടി എന്നിവ ഉൾപ്പടെ 50 രൂപയാണ് ഫീസ്. സ്പീഡ് പോസ്റ്റിൽ കാർഡ് ഉടമയുടെ കൈവശമെത്തും. ചെയ്യേണ്ടത് ഇതിനായി ഔദ്യോഗിക വെബ്സൈറ്റിൽ കയറുക. https://residentpvc.uidai.gov.in/order-pvcreprint ആധാർ നമ്പർ നൽകുക. മൊബൈലിൽ ലഭിക്കുന്ന ഒ.ടി.പി നമ്പർ സൈറ്റിൽ നിർദിഷ്ട സ്ഥലത്ത് ചേർക്കുക. കാർഡുടമയുടെ അടിസ്ഥാന വിവരങ്ങൾ അടങ്ങിയ പുതിയ പേജ് തുറന്നുവരും. കാർഡിലെ വിവരങ്ങൾ ഉറപ്പുവരുത്താം. അതുകഴിഞ്ഞാൽ 50 രൂപ പണമടയ്ക്കണം. യു.പി.ഐ, ക്രഡിറ് കാർഡ്, ഡെബിറ്റ് കാർഡ് തുടങ്ങിയവ ഉപയോഗിച്ച് അതിനുള്ള സൗകര്യമുണ്ട്. പണമടച്ചുകഴിഞ്ഞാൽ ഭാവിയിൽ സ്റ്റാറ്റസ് പരിശോധിക്കാൻ ഒരു നമ്പർ ലഭിക്കും. പിന്നീട് തപാലിൽ കാർഡ് ലഭിക്കും.

പ്രീമിയം സേവനങ്ങൾ എല്ലാ ഉപയോക്താക്കൾക്കും സൗജന്യമായി നൽകുന്നതിൽ ഗൂഗിൾ നിയന്ത്രണം കൊണ്ടുവരുന്നു.

Image
  ഗൂഗിൾ മീറ്റിന്റെ സൗജന്യ ഉപയോക്താക്കൾക്ക് സെപ്റ്റംബർ 30 മുതൽ 60 മിനിറ്റ് നേരം മാത്രമേ വീഡിയോ മീറ്റിങുകളുടെ ഭാഗമാവാൻ സാധിക്കൂ. സെപ്റ്റംബർ 30 വരെ നിലവിലെ സ്ഥിതിയിൽ തുടരും. സെപ്റ്റംബർ 30 വരെ മാത്രമേ ഗൂഗിൾ അക്കൗണ്ട് ഉള്ള ആർക്കും ഗൂഗിൾ മീറ്റിൽ സൗജന്യമായി അക്കൗണ്ട് തുടങ്ങാനും 100 വരെ അംഗങ്ങളുമായി വീഡിയോ കോൺഫറൻസ് നടത്താനും സാധിക്കുകയുള്ളൂ. ജിസ്യൂട്ട്, ജിസ്യൂട്ട് ഫോർ എജ്യുക്കേഷൻ ഉപയോക്താക്കൾക്കുള്ള അഡ്വാൻസ്ഡ് ഫീച്ചറുകളും ലഭിക്കില്ല. ഈ ഉപയോക്താക്കൾക്ക് വീഡിയോ കോൺഫറൻസിൽ 250 പേരെ ഉൾപ്പെടുത്താനും ഒരൊറ്റ ഡൊമൈനിൽ ഒരു ലക്ഷം ആളുകളിലേക്ക് ലൈവ് സ്ട്രീം ചെയ്യാനും മീറ്റിങുകൾ ഗൂഗിൾ ഡ്രൈവിലേക്ക് റെക്കോർഡ് ചെയ്യാനും സൗകര്യം ലഭിച്ചിരുന്നു. ഇവ സെപ്റ്റംബർ 30 ന് ശേഷം നഷ്ടമാവും. സാധാരണ ഈ ഫീച്ചറുകൾക്ക് പ്രതിമാസം ഒരാൾക്ക് 25 ഡോളർ (1842 രൂപ) ചിലവ് വരുന്നുണ്ട്. ഈ ഫീച്ചറുകൾ എല്ലാ ജിസ്യൂട്ട്, ജിസ്യൂട്ട് ഫോർ എജ്യുക്കേഷൻ ഉപയോക്താക്കൾക്ക് സൗജന്യമായി നൽകിയതോടെ പ്രതിദിന ഉപയോഗം 30 ഇരട്ടിയായി വർധിക്കുകയും മീറ്റിങുകളുടെ സമയം പ്രതിദിനം 3000 കോടി മിനിറ്റുകളായി വർധിക്കുകയും ചെയ്തിരുന്നു. മെയ് ഒന്ന് മുതലാണ് ഗൂഗിളിന്റെ പ്രീമിയം

ആപ്പിള്‍ കമ്പനിയുടെ ഓണ്‍ലൈന്‍ സ്റ്റോര്‍ ഇന്ത്യയില്‍ തുറന്നു; ഇനി ഉത്പന്നങ്ങള്‍ നേരിട്ട് വാങ്ങാം, 72 മണിക്കൂറില്‍ നിങ്ങളുടെ കൈയ്യിലെത്തും

Image
വാഷിങ്ടന്‍: ആപ്പിള്‍ കമ്പനിയുടെ ഓണ്‍ലൈന്‍ സ്റ്റോര്‍ ഇന്ത്യയില്‍ തുറന്നതോടെ ഇനി ഉപയോക്താക്കള്‍ക്ക് നേരിട്ടു ഉല്‍പ്പന്നങ്ങള്‍ വാങ്ങാം. നേരിട്ടുള്ള കസ്റ്റമര്‍ സപ്പോര്‍ട്ടും സ്റ്റുഡന്റ്സ് ഡിസ്‌കൗണ്ടുകളും ഫിനാന്‍സിങ് ഓപ്ഷനുകളും ലഭ്യമായിരിക്കും. ഇതുവരെ ഇന്ത്യയില്‍ ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ ഇകൊമേഴ്സ് ഭീമന്മാരായ ആമസോണ്‍, ഫ്ലിപ്കാര്‍ട്ട് തുടങ്ങിയവ വഴിയും ആപ്പിളിന്റെ ഓതറൈസ്ഡ് ഡീലര്‍മാര്‍ വഴിയുമായിരുന്നു വില്‍പ്പന നടത്തിയിരുന്നത്. പുതിയ ഓണ്‍ലൈന്‍ സ്റ്റോര്‍ വഴി ഉപയോക്താക്കള്‍ക്ക് നേരിട്ട് വാങ്ങുന്ന ഉല്‍പ്പന്നങ്ങള്‍ 24 മുതല്‍ 72 മണിക്കൂറിനുള്ളില്‍ ഷിപ്പ് ചെയ്യുമെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്.