Posts

വാട്സാപ്പിന്റെ പുതിയ നയമാറ്റം വിവാദമായിരിക്കെ സിഗ്നൽ എന്ന ആപ്ലിക്കേഷൻ ഉപയോഗിക്കൂ എന്ന വ്യവസായി ഇലോൺ മസ്കിന്റെ ആഹ്വാനം വന്നതിന് പിന്നാലെ സിഗ്നൽ ആപ്പ് ഡൗൺലോഡുകളുടെയും അതിൽ അക്കൗണ്ട് തുറക്കുന്നവരുടേയും എണ്ണത്തിൽ വലിയ വർധനവുണ്ടായതായാണ് റിപ്പോർട്ടുകൾ.

Image
  കാലിഫോർണിയയിലെ മൗണ്ടൻ വ്യൂ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിഗ്നൽ ഫൗണ്ടേഷൻ, സിഗ്നൽ മെസഞ്ചർ എൽഎൽസി എന്നീ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള എൻക്രിപ്റ്റഡ് മെസേജിങ് സേവനമാണ് സിഗ്നൽ. 2014 ലാണ് സിഗ്നൽ പ്രവർത്തനമാരംഭിച്ചത്. വാട്സാപ്പിന്റെ സഹ സ്ഥാപകരിൽ ഒരാളായ ബ്രയാൻ ആക്ടൻ, മോക്സി മർലിൻസ്പൈക്ക് എന്നിവർ ചേർന്നാണ് സിഗ്നലിന് വേണ്ടി സിഗ്നൽ ഫൗണ്ടേഷൻ എന്നൊരു ലാഭേതര സംഘടനയ്ക്ക് തുടക്കമിട്ടത്. ബ്രയാൻ ആക്ടണും ജാൻ കോമും ചേർന്ന് വികസിപ്പിച്ച വാട്സാപ്പ് 2014 ലാണ് ഫെയ്സ്ബുക്ക് ഏറ്റെടുക്കുന്നത്. വാട്സാപ്പിൽ നിന്നും ലാഭമുണ്ടാക്കുന്നതിന് ഫെയ്സ്ബുക്ക് മേധാവി സക്കർബർഗിന്റെ നിലപാടുമായി അഭിപ്രായ വ്യത്യാസം വന്നതോടെ ബ്രയാൻ ആക്ടണും ജാൻ കോമും കമ്പനി വിടുകയായിരുന്നു. 2017 ലാണ് ഫെയ്സ്ബുക്കിൽ നിന്നും രാജിവെച്ചത്.വാട്സാപ്പ്, ടെലഗ്രാം പോലെ ഇന്റർനെറ്റ് വഴി രണ്ട് വ്യക്തികൾ തമ്മിലും വ്യക്തിയും ഗ്രൂപ്പുകൾ തമ്മിലും ആശയവിനിമയം നടത്താൻ ഈ ആപ്പിലൂടെ സാധിക്കും. വോയ്സ് കോൾ, വീഡിയോ കോൾ സൗകര്യങ്ങളും ഇതിലുണ്ട്. ആൻഡ്രോയിഡ്, ഐഓഎസ്, ഡെസ്ക്ടോപ്പ് പതിപ്പുകളിൽ ഇത് ലഭ്യമാണ്. വാട്സാപ്പിലെ പോലെ തന്നെ ടെക്സ്റ്റ് മെസേജുകൾ, ചിത്രങ്ങൾ, വീഡിയോകൾ, ഫയലുക...

എന്താണ് WA (whatsapp) പ്രൈവസി പ്രോബ്ലം ?

Image
ഇത് മനസ്സിലാക്കാൻ WA നു മൊത്തത്തിൽ എന്താണ് സംഭവിച്ചത് എന്ന് കൂടി നോക്കണം. കുറെ മുന്നേ യൂസർ പ്രൈവസി ക്കു ഏറ്റവും പ്രാധാന്യം കൊടുക്കുന്ന കമ്പനികളിൽ ഒന്നായിരുന്നു WA , അപ്പോളാണ് FB (ഫേസ്ബുക് ) WA നെ വാങ്ങിയത് , ഇതോടു കൂടി WA ന്റെ പോളിസിയിൽ മാറ്റം വരാൻ തുടങ്ങി. 2018 ഇൽ WA ന്റെ സ്ഥാപകരിൽ ഒരാളായ Jan Koum രാജി വച്ചു , കാരണം WA ലെ യൂസേഴ്സ്ന്റെ സ്വകാര്യ ഇൻഫർമേഷൻ വിറ്റു കാശാക്കാനുള്ള FB യുടെ തീരുമാനത്തോട് യോജിക്കാൻ ആകാത്തത് ആയിരുന്നു.   WA ൻറെ ലേറ്റസ്റ്റ് ultimatum അനുസരിച്ചു 8th Feb നു മുന്നായി അവരുടെ പുതിയ പ്രൈവസി പോളിസി agree ചെയ്യാത്തവർക്ക് ആപ്പ് ഉപയോഗിക്കാൻ സാധിക്കില്ല. ഇത് അഗ്രി ചെയ്‌താൽ WA ഇൽ നിന്നുള്ള എല്ലാ ഇൻഫൊർമേഷനും FB ഗ്രൂപ്പ് ഓഫ് കമ്പനീസ് നു ലഭ്യമാകും. നിങ്ങൾ WA വഴി ഏതേലും കമ്പനിയെ contact ചെയ്തു ഒരു കാർ വാങ്ങുന്ന കാര്യം ഡിസ്‌കസ് ചെയ്തെന്നു കരുതുക , ഈ ഇൻഫർമേഷൻ FB ക്കു കിട്ടും , അവർ ഇത് ബാക്കി കമ്പനികൾക്കു വിൽക്കാം .  എല്ലാരും കൂടി നിങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്ന കാറിന്റെ വില നിശ്ചയിക്കുന്ന അവസ്ഥ ആലോചിച്ചു നോക്കൂ. കുറച്ചു ഡാറ്റ അല്ലെ , എന്താണ് അതിനു ഒരു പ്രോബ്ലം ? ...

30 ദിവസത്തെ സൗജന്യ ഓണ്‍ലൈന്‍ സ്ട്രീമിംഗ് ഓഫറുമായി ആമസോണ്‍ പ്രൈം വിഡിയോ

Image
  നേരത്തെ ഇന്ത്യയില്‍ നെറ്റ്ഫ്‌ളിക്‌സ് രണ്ട് ദിവസത്തേക്ക് സേവനങ്ങള്‍ സൗജന്യമായി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് 30 ദിവസത്തേക്ക് സൗജന്യ സ്ട്രീമിംഗ് ഓഫര്‍ പ്രഖ്യാപിച്ച് കൊണ്ട് ആമസോണ്‍ പ്രൈം വിഡിയോ രംഗത്തെത്തിയത്. നെറ്റ്ഫ്‌ളിക്‌സ് സ്ട്രീം ഫെസ്റ്റിന് മറുപടിയായി ‘ നോ ഫെസ്റ്റ്, ജെസ്റ്റ് ഫാക്ട്‌സ് ‘ എന്ന വാചകത്തോടെയാണ് സൗജന്യ സ്ട്രീമിംഗുമായി ബന്ധപ്പെട്ട പരസ്യം ആമസോണ്‍ പങ്കുവച്ചത്. തമിഴ് സൂപ്പര്‍ താരം സൂര്യയുടെ സുരരൈ പ്രോട്ര് ഉള്‍പ്പെടെ നിരവധി ബിഗ് ബജറ്റ് സിനിമകള്‍ കൊവിഡ് പ്രതിസന്ധി കാരണം ആമസോണ്‍ പ്രൈം വിഡിയോയിലൂടെയാണ് റിലീസ് ചെയ്തത്. മലയാളത്തിലെ സൂഫിയും സുജാതയും, സീ യു സുണ്‍ എന്നീ ചിത്രങ്ങളും ആമസോണ്‍ പ്രൈം വിഡിയോയിലാണ് റിലീസ് ചെയ്തത്. loading...

ആപ്പിൾ മ്യൂസിക് 5 മാസത്തേക്ക് സൗജന്യം

Image
  സാധാരണയായി ഒരുമാസത്തേക്കു 99 രൂപ ചാർജ് ഉള്ള ആപ്പിൾ മ്യൂസിക് 5 മാസം ഫ്രീയായി ഉപയോഗിക്കാൻ താഴെയുള്ള steps ചെയ്യുക  1) ആപ്പ് സ്റ്റോർ  ഓപ്പൺ ചെയ്യുക   2) താഴെയുള്ള shazam എന്ന ആപ്പ് ഡൗൺലോഡ് ചെയ്യുക  3 ) ആപ്‌ളിക്കേഷൻ തുറന്നതിനു ശേഷം മുകളിലേക്ക് swipe ചെയ്യുക  അല്ലെങ്കിൽ മുകളിൽ swipe ചെയ്തു ഇടതു ഭാഗത്തുള്ള ഗിയർ ചിഹ്നം അമർത്തുക .  4) അവിടെ നിങ്ങൾക്ക് ആപ്പിൾ മ്യൂസിക് 5 മാസം ഫ്രീ എന്ന മെസ്സേജ്  കാണാം .  5) പോപ്പ്അപ്പിൽ  ക്ലിക്ക് ചെയ്തു redeem coupon എന്നത് സെലക്ട് ചെയ്തു purchase ചെയ്യുക 6) ഇനി നമുക്ക് മ്യൂസിക് ആപ്പ് വഴിയോ അല്ലെങ്കിൽ സിരിയോട് പറഞ്ഞോ നമുക്ക് വേണ്ട പാട്ടുകൾ ഫ്രീയായി 5 മാസത്തേക്ക് കേൾക്കാം  ശ്രദ്ധിക്കുക !!!!!!! .5!മാസം കഴിഞ്ഞാൽ പിന്നീടാവശ്യമില്ലെങ്കിൽ 5 മാസത്തിനുമുൻപുതന്നെ  സബ്‌സ്‌ക്രിപ്‌ഷൻ ക്യാൻസൽ ചെയ്യവുന്നതാണ് . അല്ലെങ്കിൽ മാസം തോറും പണം കട്ട് ആകും   

സൗജന്യമായി നെറ്റ്ഫ്ലിക്സ് ഉപയോഗിക്കാൻ അവസരം. ഇന്ത്യയിലെ ഉപഭോക്താക്കൾക്കാണ് 48 മണിക്കൂർ നേരം തങ്ങളുടെ ഉള്ളടക്കങ്ങൾ സൗജന്യമായി ആസ്വദിക്കാൻ നെറ്റ്ഫ്ലിക്സ് അവസരം ഒരുക്കുന്നത്

Image
HIGHLIGHTS ഡിസംബർ  മാസത്തിലെ ആദ്യ ആഴ്ചയിലെ രണ്ട് ദിവസങ്ങളിലാണ് ഈ ഓഫർ ലഭ്യമാവുക. നേരത്തെ തന്നെ നെറ്റ്ഫ്ലിക്സ് ഈ ഓഫർ വിവരം പ്രഖ്യാപിച്ചിരുന്നു.   അടുത്ത മാസം അഞ്ച്, ആറ് തീയതികളിലാണ് നെറ്റ്ഫ്ലിക്സ് സൗജന്യമായി തങ്ങളുടെ ഉള്ളടക്കങ്ങൾ സ്ട്രീം ചെയ്യുക. കൂടുതൽ സബ്സ്ക്രൈബേഴ്സാണ് നെറ്റ്ഫ്ലിക്സിൻ്റെ ലക്ഷ്യം. അഞ്ചാം തിയതി അർദ്ധരാത്രി 12 മണി മുതൽ ആറിന് അർദ്ധരാത്രി 12 മണി വരെ ആണ് ഓഫർ ലഭിക്കുക. പേര്, ഇമെയിൽ വിലാസം, പാസ്‌വേർഡ് എന്നീ വിവരങ്ങൾ നൽകിയാൽ ഈ ഓഫർ ലഭിക്കും. ഇത് വഴി നെറ്റ്ഫ്ലിക്സിലെ സിനിമ, സീരീസ്, ഡോക്യുമെന്ററി, റിയാലിറ്റി ഷോ തടങ്ങിയവയെല്ലാം സൗജന്യമായി ആസ്വദിക്കാനാകും.

മൊബൈലി unlimitted സൗജന്യ ഇന്റർനെറ്റ്

Image
    മൊബൈലി ഉപഭോക്താക്കൾക്ക് ഇന്ന് രാത്രി 12.00 വരെ അൻലിമിറ്റഡ് സൗജന്യ ഇന്റർനെറ്റ് ഉപയോഗിക്കാൻ സാധിക്കും

പുതിയ വോട്ടർ ലിസ്റ്റ് വന്നിട്ടുണ്ട്.. എല്ലാവരും അവരവരുടെ പേരുകൾ ഉണ്ടോ എന്ന് ചെക്ക് ചെയ്യുക.

Image
  വോട്ടർ ലിസ്റ്റ്