വാട്ട്‌സാപ്പ് ചരിത്രം
വാട്ട്‌സാപ്പ് നിലവില്‍ വരുന്നത് 2009 ല്‍ ആണ് . ബ്രയാന്‍ അക്റേന്‍ , ജാന്‍ കൂയും എന്നിവര്‍ ആയിരുന്നു സ്ഥാപകര്‍ . രണ്ടു പേരും യാഹൂ മുന്‍ ജോലിക്കാര്‍ ആയിരുന്നു . രണ്ട് പേരും 2007 ല്‍ ജോലി രാജി വച്ച് തെക്കന്‍ അമേരിക്കയില്‍ യാത്രകളില്‍ ഏര്‍പ്പെട്ടു . ഇടയ്ക്കു ഫേസ്ബുക്കില്‍ ജോലിക്ക് അപേക്ഷ നല്‍കിയിട്ടും reject ചെയ്യപ്പെട്ടു .
ജനുവരി 2009 ല്‍ കോയും വാങ്ങിയ ഒരു ഒരു ഐ ഫോണ്‍ ആണ് അവരുടെ ജീവിതം മാറ്റി മറിച്ചത് . അതിലെ ആള്‍ക്കാരുടെ കോണ്ടാക്റ്റ് ലിസ്ടിനോട് ചേര്‍ന്ന് ഒരു സ്റ്റാറ്റസ് കൂടി ചേര്‍ക്കാന്‍ ഉള്ള ഒരു അപ്ലിക്കേഷന്‍ നിര്‍മ്മിക്കാന്‍ കോയും പദ്ധതി ഇട്ടു . RentACoder.com എന്ന വെബ് പേജ് വഴി റഷ്യക്കരാന്‍ ആയ ഇഗോര്‍ സോലെമെന്നിക്കൊവിനെ കോയും കണ്ടെത്തി .
"what's up" എന്ന പ്രയോഗത്തോട് ചേര്‍ന്ന് നിക്കുന്ന "WhatsApp" എന്ന പേര് കോയും ആ കൂടെ തന്നെ കണ്ടെത്തി. February 24, 2009 WhatsApp Inc. എന്ന പേരില്‍ കാലിഫോര്‍ണിയയില്‍ രജിസ്റ്റര്‍ ചെയ്തു കമ്പനി
ആദ്യകാലങ്ങളില്‍ വാട്ട്‌സാപ്പ് ക്രഷ് ആവുകയും stuck ആവുകയും സ്ഥിരം ആയിരുന്നു . ഇടയ്ക്കു വച്ച് മനസ്സ് മടുത്ത കോയും ഇത് വിട്ടു ജോലിക്ക് കയറാന്‍ ശ്രമിക്കുകയും ചെയ്തു . ഏതാനും മാസങ്ങള്‍ കൂടി വെയിറ്റ് ചെയ്യാം എന്നുള്ള ചിന്തയില്‍ മുന്നോട്ടു പോയി അപ്ലിക്കേഷന്‍ പ്രവര്‍ത്തനങ്ങള്‍ .
ജൂണ്‍ 2009 ല്‍ ആപ്പിള്‍ പുഷ് നോടിഫിക്കഷേന്‍ launch ചെയ്തു . അതോടു കൂടി അപ്ലിക്കേഷനുകള്‍ക്ക് അത് ഉപയോഗിക്കാത്ത സമയത്തും പിംഗ് ചെയ്യാന്‍ കഴിയുന്ന സ്ഥിതി വന്നു . ആദ്യകാലത്ത് ഓരോ കോണ്ടക്ക്റ്റ് എടുത്തു നോക്കേണ്ട അവസ്ഥ ആയിരുന്നു സ്റ്റാറ്റസ് കാണാന്‍ വേണ്ടി . msg ചെയ്യുവാനും കഴിയില്ലരുന്നു.
ആള്‍ക്കാര്‍ തങ്ങളുടെ സ്റ്റാറ്റസ് മാറ്റുന്ന സമയം തന്നെ ഫ്രണ്ട്സ് നോടിഫിക്കെഷന്‍ കിട്ടുന്ന അവസ്ഥ വന്നു ചേര്‍ന്ന് .
WhatsApp 2.0 വരുന്നതോടു കൂടി ആണ് msg ചെയ്യാന്‍ ഉള്ള option കിട്ടുന്നത് . 250,000 അംഗങ്ങള്‍ ആയി വാട്ട്‌സാപ്പ് വളര്‍ന്നു . ഇ സമയത്ത് കോയും തന്‍റെ പഴയ കൂട്ടുകാരന്‍ ആയ ആക്ഷനെ തേടിയെത്തി . ജോലിയൊന്നും ഇല്ലാതെ അടിച്ചു പൊളിച്ചു നടന്നിരുന്ന ആക്ഷന്‍ കിട്ടിയ സമയത്ത് തന്നെ ഷണം സ്വീകരിച്ചു കൊയുമിനോപ്പം കൂടി . കൂടാതെ യാഹൂവില്‍ നിന്നുള്ള 5 പേരെ ജോലിയില്‍ നിന്ന്ചാടിച്ചു വാട്ട്‌സാപ്പ് കെട്ടുറപ്പുള്ളതു ആക്കി . കൂടാതെ $250,000 ഫണ്ട് ചെയ്തു . ഇതോടു കൂടി ആക്ഷനു സഹസ്ഥാപക പദവിയും ഒരു നിശ്ചിത ഓഹരിയും ലഭിച്ചു. 2009 നവംബര്‍ ഒന്നിന് ഔദ്യോഗികമായി ആക്ഷന്‍ ജോയിന്‍ ചെയ്തു . ആദ്യ ബീറ്റ സ്റ്റേജ് നിന്ന് പൂര്‍ണ അപ്ലിക്കേഷന്‍ ആയി 2009 നവംബറില്‍ ആണ് വാട്ട്‌സാപ്പ് ഇറങ്ങുന്നത്. കോയും അവിടം കൊണ്ടും നിര്‍ത്തിയില്ല Los Angeles ഉള്ള പഴയ കൂട്ടുകാരന്‍ ക്രിസ് പ്രേഫെരെ കണ്ടു പിടിച്ചു ബ്ലാക്ക്‌ബെറി വേര്‍ഷന്‍ തയ്യാറാക്കി രണ്ടു മാസത്തിനുള്ളില്‍ പുറത്തിറക്കി.
അതുവരെ ഫ്രീ അപ്ലിക്കേഷന്‍ ആയിരുന്ന വാട്ട്‌സാപ്പ് പൈഡ് ആക്കി മാറ്റി . അധികം വേഗം വളര്‍ന്നാല്‍ വെരിഫികേഷന്‍ msg ചിലവാകുന്ന തുക കണ്ടെത്താന്‍ ബുദ്ധിമുട്ട് ആയതിനാല്‍ ആയിരുന്നു അങ്ങനെ ഒരു മാറ്റം . ഡിസംബറില്‍ തന്നെ ഫോട്ടോ അയക്കാന്‍ കഴിയുന്ന തരത്തില്‍ ആയി അപ്ലിക്കേഷന്‍ .
2011 തുടക്കത്തില്‍ അമേരിക്കയിലെ ടോപ് 20 അപ്ലിക്കേഷനുള്ളില്‍ വാട്ട്‌സാപ്പ് എത്തി .
Sequoia Capital ഏപ്രില്‍ 2011 $7 million നിക്ഷേപംനടത്തി.
ആദ്യകാലത്ത് വാട്ട്‌സാപ്പ് അമേരിക്കയെക്കളും മറ്റുള്ള രാജ്യങ്ങളില്‍ കൂടുതല്‍ പ്രസസ്തം ആയതുകൊണ്ട് Sequoia Capital മാസങ്ങള്‍ എടുത്താണ് കൊയുമിനെയും അക്ഷനെയും കണ്ടു പിടിച്ചത് . February 2013 ആയപ്പോള്‍ 20 കോടി ഉപഭോക്താക്കളുടെ എണ്ണം തികഞ്ഞു . അതോടെവാട്ട്‌സാപ്പ് ആസ്തി $1.5 ബില്ലിയന്‍ ആയി കണക്കു കൂട്ടി Sequoia Capital $50 മില്ല്യന്‍ വീണ്ടും നിക്ഷേപം നടത്തി
പിന്നീടുള്ള വളര്‍ച്ച ഇങ്ങനെ
December 2013 ആയപ്പോള്‍ 40 കോടി ഉപഭോക്താക്കള്‍
April 2014 ആയപ്പോള്‍ 50 കോടി ഉപഭോക്താക്കള്‍
( ഒരു ദിവസം ആയിരം കോടി msg അധികം കൈമാറ്റം ചെയ്യപ്പെടുന്ന നിലയില്‍ )
August 2014 ആയപ്പോള്‍ 60 കോടി ഉപഭോക്താക്കള്‍
April 2015 ആയപ്പോള്‍ 80 കോടി ഉപഭോക്താക്കള്‍
September 2015 ആയപ്പോള്‍ 90 കോടി ഉപഭോക്താക്കള്‍
February 2016 ആയതോടെ നൂറു കോടി ഉപഭോക്താക്കള്‍ എന്ന മാര്‍ക്ക് കടന്നു .
10 % അധികം ഉപഭോക്താക്കളോടെ ഇന്ത്യ ആണ് ഏറ്റവും അധികം വാട്ട്‌സാപ്പ് അക്കൗണ്ട്‌കള്‍ ഉള്ള രാജ്യം.
January 2015 ആണ് വാട്ട്‌സാപ്പ് ലോകത്തെ ഏറ്റവും പോപ്പുലര്‍ msg അപ്ലിക്കേഷന്‍ ആയി മാറുന്നത്
2014 February 19 നു facebook വാട്ട്‌സാപ്പ് ഏറ്റെടുക്കുക ഉണ്ടായി . 19 ബില്ലിയന്‍ ( ഒരുലക്ഷം കോടിക്ക് മേലെ ) ആയിരുന്നു അവര്‍ നല്‍കിയ തുക . അതില്‍ അമര്‍ഷം പൂണ്ട ഒരു വിഭാഗം വാട്ട്‌സാപ്പ് വിട്ടു മറ്റുള്ള സര്‍വീസ്കള്‍ തേടി . 8 മില്ല്യന്‍ അംഗങ്ങള്‍ telegram ഡൌണ്‍ലോഡ് ചെയ്തു . 2 മില്ല്യന്‍ ലൈന്‍ msg ഉപയോഗിക്കാന്‍ തുടങ്ങി .
30000 കോടി msg കള്‍ ആണ് ദിവസവും വാട്ട്‌സാപ്പ് വഴി ചെയ്യപ്പെടുന്നത്. ഫോര്‍ബസ് മാഗസിന്‍ നടത്തിയ കണക്കെടുപ്പില്‍ വാട്ട്‌സാപ്പ് , skype എന്നിങ്ങനെ ഉള്ള ഫ്രീ msg , ഫോണ്‍ കോള്‍ അപ്ലിക്കേഷനുകള്‍ കാരണം ലോകത്തെ മുഴവന്‍ ടെലി കമ്മ്യൂണിക്കെഷന്‍ കമ്പനികള്‍ക്കും കൂടി 2012 - 2018 ഇടയ്ക്കു മാത്രം ഉണ്ടാവുന്ന നഷ്ടം 25 ലക്ഷം കോടിക്ക് അടുത്താണ്. ( $386 billion )
പക്ഷെ ഇതൊന്നും കാര്യമാക്കാതെ വാട്ട്‌സാപ്പ് ജൈത്രയാത്ര തുടരുക ആണ് . ദിനംപ്രതി വളരുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ കമ്പനികളില്‍ ഒന്നാവാന്‍ ഉള്ള യാത്ര .
Comments