Posts

ഷോമി, വണ്‍ പ്ലസ്... ഏത് സ്മാര്‍ട്ട്‌ഫോണുകളാണ് റേഡിയേഷനില്‍ മുന്നില്‍?

Image
നിലവില്‍ വിപണിയിലുള്ള സ്മാര്‍ട്ട്‌ഫോണുകളില്‍ ഏതിനായിരിക്കും ഏറ്റവും കൂടുതല്‍ റേഡിയേഷനുള്ളത്? അത്തരമൊരു പട്ടികയാണ് പുറത്തുവന്നിരിക്കുന്നത്. ജര്‍മ്മനിയിലെ ജര്‍മ്മന്‍ ഫെഡറല്‍ ഓഫീസ് ഫോര്‍ റേഡിയേഷന്‍ പ്രൊട്ടക്ഷന്‍ നല്‍കിയ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി സ്റ്റാറ്റിസ്റ്റയാണ് പട്ടികയുടെ ഗ്രാഫിക്‌സ് തയ്യാറാക്കിയിരിക്കുന്നത്. ഷോമി, വണ്‍ പ്ലസ് തുടങ്ങിയവയുടെ സ്മാര്‍ട്ട്‌ഫോണുകള്‍ മുന്നിലെത്തിയപ്പോള്‍ സാംസങ്ങിന്റെ ചില മോഡലുകള്‍ക്കാണ് കുറവ് റേഡിയേഷന്‍. കൂടിയ റേഡിയേഷനുള്ള 16 സ്മാര്‍ട്ട്‌ഫോണുകളുടെ പട്ടികയാണ് പുറത്തുവന്നിരിക്കുന്നത്.  ഇതില്‍ ഏറ്റവും കുറവ് റേഡിയേഷനുള്ള സ്മാര്‍ട്ട് ഫോണ്‍ സാംസങിന്റെ ഗാലക്‌സി നോട്ട് 8 ആണ്.  കിലോഗ്രാമിന് 0.17 വാട്‌സ് ആണ് ഗാലക്‌സി നോട്ട് 8ന്റെ സ്‌പെസിഫിക് അബ്‌സോര്‍ബ്ഷന്‍ റേറ്റ്(SAR) . ഏറ്റവും കൂടുതല്‍ റേഡിയേഷനുള്ള പട്ടികയിലെ ഫോണ്‍ ഷോമിയുടെ Mi A1 ആണ് . പ്രതി കിലോഗ്രാമില്‍ 1.74 വാട്‌സ് ആണ് Mi A1 ന്റെ റേഡിയേഷന്‍ നിരക്ക്. OnePlus 5T യാണ് പട്ടികയില്‍ രണ്ടാമതുള്ളത്. റേഡിയേഷന്‍ നിരക്ക് 1.68. റേഡിയേഷന്‍ പട്ടികയില്‍ ഷോമിയുടെ Mi Max 3 മൂന്നാമതും വണ്‍ പ്ലസിന്റെ ഫഌഗ്ഷിപ്പ് ഫോണാ

തൊഴിലന്വേഷിക്കുന്ന മിടുക്കർക്ക് മികച്ചരീതിയിലുള്ള തൊഴിൽ സാധ്യതകളുമായി കരിയർ എക്സ്പോ 2019.

Image
019 February 1, 2019 itter  കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ്, കേരള സംസ്ഥാന യുവജന കമ്മീഷൻ, കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി എന്നിവർ സംയുക്തമായി നടത്തുന്ന മെഗാ തൊഴിൽ മേളയാണ് കരിയർ എക്സ്പോ 2019. കേരളത്തിലെ ഏറ്റവും വലിയ തൊഴിൽ, വിദ്യഭ്യാസ, സംരംഭക മാധ്യമമായ NowNext ആണ് കരിയർ എക്സ്പോ 2019 ന്റെ Strategic Partner. കേരളത്തിലങ്ങോളമിങ്ങോളമുള്ള 6000 ത്തിലധികം ഉദ്യോഗാർത്ഥികൾ ഈ തൊഴിൽ മേളയിൽ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2019 ഫെബ്രുവരി 22 , 23 തീയതികളിലായി എറണാകുളം ജില്ലയിലെ കുസാറ്റ് ക്യാമ്പസിൽ നടക്കുന്ന തൊഴിൽമേളയിൽ വിവിധ മേഖലകളിലായി കേരളത്തിനകത്തും പുറത്തും നിന്നായി 80 – ൽ പരം സ്ഥാപനങ്ങൾ പങ്കെടുക്കുന്നുണ്ട്. The unveiling of the official website of Career Expo 2019 by the Honourable Minister for Industries, Sports and Youth Affairs, Shri E. P. Jayarajan. തൊഴിൽ മേളയിൽ പങ്കെടുക്കുന്ന സ്ഥാപനങ്ങളിലെ തൊഴിലവസരങ്ങളുടെ മുഴുവൻ വിവരങ്ങളും മുൻകൂട്ടി മനസ്സിലാക്കാൻ സാധിക്കുന്നു എന്നത് കരിയർ എക്

ശരിയത്ത് അനുസരിക്കുന്ന, 'ഹലാല്‍' ആയ മൊബൈല്‍ ബ്രൗസറുമായി മലേഷ്യന്‍ സ്റ്റാര്‍ട്ട് അപ്പ് pmsalam web

Image
ക്വാലാലംപുർ : ഇസ്ലാം മത വിശ്വാസികള്‍ക്ക് അവരുടെ വിശ്വാസ നിയമങ്ങള്‍ക്കനുസരിച്ച് ഉപയോഗിക്കാവുന്ന മൊബൈല്‍ ബ്രൗസറുമായി മലേഷ്യല്‍ സ്റ്റാര്‍ട്ട് അപ്പ്. സലാം വെബ്് എന്നാണ് ഇതിന് പേര്. സന്ദേശം അയക്കല്‍, വാര്‍ത്തകള്‍ അറിയല്‍ ഉള്‍പ്പടെയുള്ള ഫീച്ചറുകള്‍ ബ്രൗസറില്‍ ലഭ്യമാണ്. ശരിയത്ത് നിയമങ്ങള്‍ അനുസരിക്കുന്ന ബ്രൗസിങ് അനുഭവമാണ് ഈ ബ്രൗസര്‍ നല്‍കുക. സലാം വെബ്. കോം എന്നാണ് ഈ ബ്രൗസറിന്റെ യുആര്‍എല്‍. നമസ്‌കരിക്കാനുള്ള ദിക്ക് അറിയുന്നതിനുള്ള ഖിബില കോമ്പസ്, നമസ്‌കാര സമയം, ദൈനം ദിന വചനങ്ങള്‍ പോലെയുള്ള ഇസ്ലാമികമായ സൗകര്യങ്ങളാണ് ഇതില്‍ ഒരുക്കിയിട്ടുള്ളത്.

എംഐ ഫോണുകള്‍ക്കും ഉപകരണങ്ങള്‍ക്കും വന്‍ വിലക്കുറവുമായി ഫ്ലിപ്പ്കാര്‍ട്ടില്‍ എംഐ ഡേയ്സ് സെയില്‍.

Image
  ജനുവരി 28 മുതല്‍ ജനുവരി 30 വരെയാണ് ഈ പ്രത്യേക വില്‍പ്പന. ഈ ഓഫര്‍ പ്രകാരം പ്രത്യേക വിലയ്ക്ക് പുറമേ ഫ്ലിപ്പ്കാര്‍ട്ട് നോ-കോസ്റ്റ് ഇഎംഐ വാഗ്ദാനവും നല്‍കുന്നുണ്ട്. ഒപ്പം മികച്ച എക്സേഞ്ച് ഓഫറുകളും ലഭ്യമാണ്. എംഐ ഫോണുകള്‍ക്കും ഉപകരണങ്ങള്‍ക്കും വന്‍ വിലക്കുറവുമായി ഫ്ലിപ്പ്കാര്‍ട്ടില്‍ എംഐ ഡേയ്സ് സെയില്‍. 21,999 രൂപ വിലയുള്ള പോക്കോ എഫ്1 6ജിബി പതിപ്പ് ഈ വില്‍പ്പന ദിനങ്ങളില്‍ 18,999 രൂപയ്ക്ക് ലഭ്യമാകും. പോക്കോ എഫ്1 ന്‍റെ 8ജിബി ഹൈഎന്‍റ് പതിപ്പിന് മുന്‍വില 25,999 രൂപയാണ്. ഇത് ഓഫര്‍ ദിനങ്ങളില്‍ 20,000 രൂപയ്ക്ക് ലഭ്യമാകും. റെഡ്മീ നോട്ട് 6 പ്രോയുടെ  വിലയില്‍  3,000  രൂപയുടെ കുറവ് ലഭ്യമാണ്. ഈ ഫോണിന്‍റെ 4ജിബി പതിപ്പ്  12,999  രൂപയ്ക്കും, 6ജിബി പതിപ്പ്  14,999  രൂപയ്ക്കും ലഭിക്കും. ഇതേ സമയം റെഡ്മീ 5 നോട്ട് പ്രോയുടെ വിലയിലും കുറവുണ്ട്  4,000  രൂപയുടെ കുറവാണ് ഈ ഫോണ്‍ വിലയില്‍ ഉള്ളത്. ഈ ഫോണിന്‍റെ 4ജിബി പതിപ്പിന് വില  10,999  രൂപയാണ്. ഇതിന്‍റെ 6ജിബി പതിപ്പ് ലഭിക്കുക  12,999  രൂപയ്ക്കാണ്.  ഇത് പോലെ തന്നെ റെഡ്മീ 6 സീരിസിലെ ഫോണുകള്‍ക്കും  3,000  രൂപവരെ ഡിസ്ക്കൗണ്ട് ഈ മീ സെയില്‍ ദിവസങ്ങളില്‍

ഐഫോണില്‍ മനോഹരമായ ചിത്രങ്ങള്‍ എടുത്ത് ഇന്‍സ്റ്റാഗ്രാമില്‍ പേങ്കുവെക്കുന്നവര്‍ക്ക് പാരിതോഷികം വാഗ്ദാനം ചെയ്ത് ആപ്പിളിന്റെ 'ഷോട്ട് ഓണ്‍ ഐഫോണ്‍' ചലഞ്ച്.

Image
സമ്മാനാര്‍ഹമായ ചിത്രങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആപ്പിളിന്റെ പരസ്യ ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിക്കുകയും ഒപ്പം ഒരു നിശ്ചിത തുക പാരിതോഷികമായി നല്‍കുകയും ചെയ്യും. ആപ്പിളിന്റെ ഏറെ ജനപ്രിയമായ പരസ്യ പ്രചരണ പരിപാടികളില്‍ ഒന്നാണ് ഷോട്ട് ഓണ്‍ ഐഫോണ്‍. ഐഫോണ്‍ ക്യാമറകളുടെ മികവ് പരസ്യം ചെയ്യുന്നതിനായാണ് ഉപയോക്താക്കളെടുക്കുന്ന ചിത്രങ്ങള്‍ ആപ്പിള്‍ ഉപയോഗിക്കുന്നത്. ജനുവരി 22 മുതല്‍ ഫെബ്രുവരി എട്ട് വരെയാണ് ഷോട്ട് ഓണ്‍ ആപ്പിള്‍ ചലഞ്ച്.  പത്ത് വിജയികളെയാണ് ഇതില്‍ തിരഞ്ഞെടുക്കുക. ഇവരുടെ ചിത്രങ്ങള്‍ ആപ്പിളിന്റെ റീടെയില്‍ സ്ഥാപനങ്ങളിലും ഓണ്‍ലൈന്‍ വെബ് പേജുകളിലും തിരഞ്ഞെടുത്ത നഗരങ്ങളിലെ പരസ്യ ബോര്‍ഡുകളിലും ഉള്‍പ്പെടുത്തും. എങ്ങനെ ചലഞ്ചില്‍ പങ്കെടുക്കാം? നിങ്ങളുടെ ഐഫോണില്‍ എടുത്ത ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലോ ട്വിറ്ററിലോ പങ്കുവെക്കുക . #ShotOniPhone എന്ന ഹാഷ്ടാഗും നല്‍കണം. ചിത്രത്തിനൊപ്പം നല്‍കുന്ന  കുറിപ്പില്‍ ഏത് ഐഫോണ്‍ മോഡല്‍ ഉപയോഗിച്ചുള്ള ചിത്രമാണതെന്ന് വ്യക്തമാക്കണം. ഇത് കൂടാതെ shotoniphone@apple.com എന്ന വെബ്‌സൈറ്റിലും നിങ്ങളുടെ ചിത്രങ്ങള്‍ നല്‍കാം. ഈ ചിത്രങ്ങളുടെ ഫയലിന് ' fi

ഫോൺ പേ വഴി പൈസ ചെലവില്ലാതെ ഡിജിറ്റൽ ഗോൾഡ്‌ വാങ്ങാം

Image
ഫോൺ പേ ഇന്ന് മാത്രം ഉള്ള സെഞ്ച്വറി സെയ്ൽ എന്ന പേരിൽ അവതരിപ്പിച്ച ക്യാഷ്ബാക്ക് ഓഫറുകളിൽ ചെറുതെങ്കിലും അഞ്ചു പൈസ ചിലവില്ലാത്ത ഒരു ഓഫർ ഉണ്ട്. 20 രൂപക്ക് ഡിജിറ്റൽ ഗോൾഡ് വാങ്ങുക. അപ്പോൾ 20 രൂപ ക്യാഷ്ബാക്ക് കിട്ടും. ഗോൾഡ് വിൽക്കുമ്പോൾ അന്നത്തെ വില അനുസരിച്ച് 18-19 രൂപ എങ്കിലും കിട്ടുകയും ചെയ്യും. ഡിജിറ്റൽ ഗോൾഡ് വാങ്ങി നോക്കാത്തവർക്ക് അത് എങ്ങനെ മാനേജ് ചെയ്യാം എന്നും വിൽക്കാം എന്നും ഒരു പൈസ പോലും മുടക്കാതെ മനസിലാക്കാം എന്നൊരു ഗുണം ഉണ്ട്. ഗോൾഡ് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം. ഡീഫോൾട് ആയി വാലറ്റ് അമൌന്റ്റ് ഉപയോഗിക്കപ്പെടും. അങ്ങനെ ആയാൽ ഈ ക്യാഷ്ബാക്ക് കിട്ടില്ല. അത് അൺചെക്ക് ചെയ്യുക. യൂപിഐ ഉപയോഗിക്കുക. ഫോൺപേയിൽ ഇപ്പോൾ ഓഫറുകൾ ഒന്നും തന്നെ വാലറ്റ് എമൗണ്ട് മാത്രമായി ഉപയോഗിക്കുമ്പോൾ ലഭിക്കില്ല. അത് കൊണ്ട് അക്കാര്യം ശ്രദ്ധിക്കുക. ബാക്കി ഓഫറുകൾ ഇങ്ങനെയാണ്. ( 👇ഇതിൽ പറയുന്നത് മിക്കതും നാളെ മാത്രം ക്രെഡിറ്റ് ആവുന്ന ക്യാഷ്ബാക് ആണ്. 👆മുകളിൽ ഉള്ളത് അപ്പോൾ തന്നെ ക്രെഡിറ്റ് ആവുന്നതും.) 1. മിനിമം 30 രൂപക്ക് ഉള്ള 2 മൊബൈൽ റീചാർജ് നു 500 രൂപ വരെ ക്യാഷ്ബാക്ക് 2. വ്യത്യസ്തമായ 5 ഫോൺ പേ യൂപിഐ ഐഡിയി

ഈയിടെയായി നിങ്ങൾക്ക് വരുന്ന റോംഗ് നമ്പർ വിളികളുടെ എണ്ണം കൂടുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ?

Image
SHAMSHAD VAZHAKKAD  PUBLISHED ON 07-01-2018 18:38 MOBILE TIPS അല്ലെങ്കിൽ നിങ്ങളുടെ വിളികൾ നിങ്ങളുടെ തന്നെ കോണ്ടാക്റ്റിൽ ഉള്ള മറ്റുള്ള സുഹൃത്തുക്കളിലേക്ക് പോകുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ? ഉണ്ടെങ്കിൽ ഒന്ന് ശ്രദ്ധിക്കുക. അത് നിങ്ങളുടെയോ സർവീസ് പ്രൊവൈഡറുടേയോ കുഴപ്പമല്ല. വില്ലൻ നിങ്ങളുടെ ഫോൺ ആണ്. നിങ്ങളുടെ ഫോണിലെ കോണ്ടാക്റ്റ് മാനേജർ സിസ്റ്റം ആപ്പ് നിങ്ങൾ ചോദിക്കാതെ തന്നെ നിങ്ങൾക്കായി ചെയ്ത് തരുന്ന ചില ഉപകാരങ്ങളാണിവിടെ ഉപദ്രവമായി മാറുന്നത്. വല്ല്യ ബുദ്ധിയുള്ള കോണ്ടാക്റ്റ് മാനേജർ ചില കോണ്ടാക്റ്റ്സിനെ ഒക്കെ ഡൂപ്ലിക്കേറ്റ് ആണെന്ന് സ്വയമങ്ങ് തീരുമാനമെടുത്ത് മെർജ് ചെയ്യും? പഴയ ഫോണുകളിൽ ശ്രദ്ധിച്ചിട്ടുണ്ടോ ഒരേ പേരിൽ രണ്ട് കോണ്ടാക്റ്റുകൾ സൂക്ഷിക്കാൻ സമ്മതിച്ചിരുന്നില്ല. ഇപ്പോൾ ആ പ്രശ്നമൊന്നുമില്ല. പണ്ട് വൈഫ് 1, വൈഫ് 2 എന്നൊക്കെ സേവ് ചെയ്തതുകൊണ്ട് ഉണ്ടായ കുടുംബ കലഹങ്ങളെക്കുറിച്ചൊക്കെ കേട്ടിട്ടില്ലേ. ഇപ്പോൾ ആ വക പ്രശ്നങ്ങളൊന്നുമില്ല. ഒരേ പേരിൽ എത്ര കോണ്ടാക്റ്റ് വേണമെങ്കിൽ സേവ് ചെയ്യാം. ചില സമയങ്ങളിൽ ഫോണിലെ കോണ്ടാക്റ്റ് മാനേജർ സ്വന്തമായി ചില തീരുമാനങ്ങളെടുക