Posts

വിസിറ്റിങ് കാർഡ് രൂപത്തിൽ പി.വി.സി ആധാർ കാർഡ് സ്വന്തമാക്കാം. യുണിക് അഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ(യുഐഎഡിഐ)യാണ് സുരക്ഷാ സവിശേഷതകളുള്ള കാർഡ് നൽകുന്നത്.

Image
ഡിജിറ്റൽ സൈൻചെയ്ത ക്യുആർ കോഡ്, ഹോളോഗ്രാം തുടങ്ങിയവ കാർഡിലുണ്ടാകും. ആധാർ ഉടമകൾക്ക് ലളിതമായ നടപടിക്രമങ്ങളിലൂടെ ഓൺലൈനായി കാർഡിന് അപേക്ഷിക്കാം. തപാൽ ചാർജ്, ജിഎസ്ടി എന്നിവ ഉൾപ്പടെ 50 രൂപയാണ് ഫീസ്. സ്പീഡ് പോസ്റ്റിൽ കാർഡ് ഉടമയുടെ കൈവശമെത്തും. ചെയ്യേണ്ടത് ഇതിനായി ഔദ്യോഗിക വെബ്സൈറ്റിൽ കയറുക. https://residentpvc.uidai.gov.in/order-pvcreprint ആധാർ നമ്പർ നൽകുക. മൊബൈലിൽ ലഭിക്കുന്ന ഒ.ടി.പി നമ്പർ സൈറ്റിൽ നിർദിഷ്ട സ്ഥലത്ത് ചേർക്കുക. കാർഡുടമയുടെ അടിസ്ഥാന വിവരങ്ങൾ അടങ്ങിയ പുതിയ പേജ് തുറന്നുവരും. കാർഡിലെ വിവരങ്ങൾ ഉറപ്പുവരുത്താം. അതുകഴിഞ്ഞാൽ 50 രൂപ പണമടയ്ക്കണം. യു.പി.ഐ, ക്രഡിറ് കാർഡ്, ഡെബിറ്റ് കാർഡ് തുടങ്ങിയവ ഉപയോഗിച്ച് അതിനുള്ള സൗകര്യമുണ്ട്. പണമടച്ചുകഴിഞ്ഞാൽ ഭാവിയിൽ സ്റ്റാറ്റസ് പരിശോധിക്കാൻ ഒരു നമ്പർ ലഭിക്കും. പിന്നീട് തപാലിൽ കാർഡ് ലഭിക്കും.

പ്രീമിയം സേവനങ്ങൾ എല്ലാ ഉപയോക്താക്കൾക്കും സൗജന്യമായി നൽകുന്നതിൽ ഗൂഗിൾ നിയന്ത്രണം കൊണ്ടുവരുന്നു.

Image
  ഗൂഗിൾ മീറ്റിന്റെ സൗജന്യ ഉപയോക്താക്കൾക്ക് സെപ്റ്റംബർ 30 മുതൽ 60 മിനിറ്റ് നേരം മാത്രമേ വീഡിയോ മീറ്റിങുകളുടെ ഭാഗമാവാൻ സാധിക്കൂ. സെപ്റ്റംബർ 30 വരെ നിലവിലെ സ്ഥിതിയിൽ തുടരും. സെപ്റ്റംബർ 30 വരെ മാത്രമേ ഗൂഗിൾ അക്കൗണ്ട് ഉള്ള ആർക്കും ഗൂഗിൾ മീറ്റിൽ സൗജന്യമായി അക്കൗണ്ട് തുടങ്ങാനും 100 വരെ അംഗങ്ങളുമായി വീഡിയോ കോൺഫറൻസ് നടത്താനും സാധിക്കുകയുള്ളൂ. ജിസ്യൂട്ട്, ജിസ്യൂട്ട് ഫോർ എജ്യുക്കേഷൻ ഉപയോക്താക്കൾക്കുള്ള അഡ്വാൻസ്ഡ് ഫീച്ചറുകളും ലഭിക്കില്ല. ഈ ഉപയോക്താക്കൾക്ക് വീഡിയോ കോൺഫറൻസിൽ 250 പേരെ ഉൾപ്പെടുത്താനും ഒരൊറ്റ ഡൊമൈനിൽ ഒരു ലക്ഷം ആളുകളിലേക്ക് ലൈവ് സ്ട്രീം ചെയ്യാനും മീറ്റിങുകൾ ഗൂഗിൾ ഡ്രൈവിലേക്ക് റെക്കോർഡ് ചെയ്യാനും സൗകര്യം ലഭിച്ചിരുന്നു. ഇവ സെപ്റ്റംബർ 30 ന് ശേഷം നഷ്ടമാവും. സാധാരണ ഈ ഫീച്ചറുകൾക്ക് പ്രതിമാസം ഒരാൾക്ക് 25 ഡോളർ (1842 രൂപ) ചിലവ് വരുന്നുണ്ട്. ഈ ഫീച്ചറുകൾ എല്ലാ ജിസ്യൂട്ട്, ജിസ്യൂട്ട് ഫോർ എജ്യുക്കേഷൻ ഉപയോക്താക്കൾക്ക് സൗജന്യമായി നൽകിയതോടെ പ്രതിദിന ഉപയോഗം 30 ഇരട്ടിയായി വർധിക്കുകയും മീറ്റിങുകളുടെ സമയം പ്രതിദിനം 3000 കോടി മിനിറ്റുകളായി വർധിക്കുകയും ചെയ്തിരുന്നു. മെയ് ഒന്ന് മുതലാണ് ഗൂഗിളിന്റെ പ്രീമിയം

ആപ്പിള്‍ കമ്പനിയുടെ ഓണ്‍ലൈന്‍ സ്റ്റോര്‍ ഇന്ത്യയില്‍ തുറന്നു; ഇനി ഉത്പന്നങ്ങള്‍ നേരിട്ട് വാങ്ങാം, 72 മണിക്കൂറില്‍ നിങ്ങളുടെ കൈയ്യിലെത്തും

Image
വാഷിങ്ടന്‍: ആപ്പിള്‍ കമ്പനിയുടെ ഓണ്‍ലൈന്‍ സ്റ്റോര്‍ ഇന്ത്യയില്‍ തുറന്നതോടെ ഇനി ഉപയോക്താക്കള്‍ക്ക് നേരിട്ടു ഉല്‍പ്പന്നങ്ങള്‍ വാങ്ങാം. നേരിട്ടുള്ള കസ്റ്റമര്‍ സപ്പോര്‍ട്ടും സ്റ്റുഡന്റ്സ് ഡിസ്‌കൗണ്ടുകളും ഫിനാന്‍സിങ് ഓപ്ഷനുകളും ലഭ്യമായിരിക്കും. ഇതുവരെ ഇന്ത്യയില്‍ ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ ഇകൊമേഴ്സ് ഭീമന്മാരായ ആമസോണ്‍, ഫ്ലിപ്കാര്‍ട്ട് തുടങ്ങിയവ വഴിയും ആപ്പിളിന്റെ ഓതറൈസ്ഡ് ഡീലര്‍മാര്‍ വഴിയുമായിരുന്നു വില്‍പ്പന നടത്തിയിരുന്നത്. പുതിയ ഓണ്‍ലൈന്‍ സ്റ്റോര്‍ വഴി ഉപയോക്താക്കള്‍ക്ക് നേരിട്ട് വാങ്ങുന്ന ഉല്‍പ്പന്നങ്ങള്‍ 24 മുതല്‍ 72 മണിക്കൂറിനുള്ളില്‍ ഷിപ്പ് ചെയ്യുമെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്.

വോഡഫോണ്‍-ഐഡിയ പേര് മാറ്റി; പുതിയ പേര് ഇങ്ങനെ

Image
രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ വോഡഫോണ്‍-ഐഡിയക്ക് ഇനി പുതിയ പേര്. ലയന പ്രഖ്യാപനം നടത്തി രണ്ട് വര്‍ഷത്തിന് ശേഷമാണ് പുതിയ പേര് നിശ്ചയിച്ചിരിക്കുന്നത്. ‘വി’ എന്നാണ് പുതിയ പേര്. രണ്ട് ബ്രാന്‍ഡുകളും തമ്മിലുള്ള സംയോജന പ്രക്രിയ പൂര്‍ത്തിയായതോടെ പുതിയൊരു തുടക്കത്തിനുള്ള സമയമാണിതെന്ന് വോഡഫോണ്‍-ഐഡിയ എംഡിയും സിഇഓയുമായുള്ള രവീന്ദ്രര്‍ താക്കര്‍ പറഞ്ഞു. വോഡാഫോണും ഐഡിയയ്ക്കും തുല്യ ഓഹരി പങ്കാളിത്തമുള്ള കമ്പനിയില്‍ കുമാര്‍ മംഗലം ബിര്‍ളയാണ് ചെയര്‍മാന്‍ സ്ഥാനം വഹിക്കുന്നത്. ഈ വര്‍ഷം ആകെ ക്രമീകരിച്ച മൊത്ത വരുമാനത്തിന്റെ കുടിശിഖയുടെ 10 ശതമാനം അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ 10 തവണയായി അടയ്ക്കണമെന്ന് ടെലികോം ഓപ്പറേറ്റര്‍മാരോട് സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെ ഇക്വിറ്റി, ഡെറ്റ് എന്നിവ സംയോജിപ്പിച്ച് 25,000 കോടി രൂപ സമാഹരിക്കാനുള്ള പദ്ധതിക്ക് വോഡഫോണ്‍-ഐഡിയ ബോര്‍ഡ് വെള്ളിയാഴ്ച അനുമതി നല്‍കിയിരുന്നു. നിലവില്‍ ‘വി’യ്ക്ക് ഏകദേശം 50,000 കോടി രൂപയാണ് കുടിശിഖയുള്ളത്. റിലയന്‍സ് ജിയോ ടെലികോം രംഗത്ത് സൃഷ്ടിച്ച മത്സരമാണ് ഇരു കമ്പനികളുടെയും ലയനത്തിന് വഴിയൊരുക്കിയത്.

പബ്ജി അടക്കം 118 ചൈനീസ് ആപ്പുകൾ കൂടി കേന്ദ്ര സർക്കാർ നിരോധിച്ചു

Image
HIGHLIGHTS   പബ്ജി യഥാർ‌ത്ഥത്തിൽ ചൈനീസ് ​ഗെയിം അല്ലെങ്കിലും ​ഗെയിമിന്റെ മൊബൈൽ പതിപ്പിന്റെ ഉടമകൾ ടെൻസെൻ്റ് ​ഗെയിംസ് എന്ന ചൈനീസ് ടെക് ഭീമനാണ്. നിരോധിച്ച ആപ്ലിക്കേഷനുകളുടെ പട്ടിക കാണാം.. Share Facebook Twitter Email WhatsApp Telegram LinkedIn Copy Link Facebook Messenger Print Outlook.com Line ദില്ലി: പബ്ജി അടക്കം 118 ചൈനീസ് ആപ്പുകൾ കേന്ദ്ര ഐടി മന്ത്രാലയം  നിരോധിച്ചു. നേരത്തെ തന്നെ ആപ്പ് നിരോധിക്കുന്നത് സംബന്ധിച്ച് അഭ്യൂഹങ്ങളുണ്ടായിരുന്നു. അതിർത്തിയിൽ സ്ഥിതിഗതികൾ വഷളാകുന്നതിനിടെയാണ് ഐടി മന്ത്രാലയത്തിന്‍റെ നീക്കമെന്നത് ശ്രദ്ധേയമാണ്. പബ്ജിക്ക് പുറമേ നിരോധിച്ച ആപ്പുകൾ ഏതൊക്കെയാണെന്ന  പട്ടിക പുറത്ത് വന്നു. കൂടുതലും ഗെയിമുകളും ക്യാമറ ആപ്പുകളും അടങ്ങുന്നതാണ് പട്ടിക. ചില ലോഞ്ചറുകളും നിരോധിച്ചവയുടെ പട്ടികയിലുണ്ട്. നേരത്തെ തന്നെ ജനപ്രിയമായ പബ്ജി ലോക്ക് ഡൗൺ കാലത്ത് അൽഭുതകരമായ വള‌ർച്ചയായിരുന്നു സ്വന്തമാക്കിയത്. പബ്ജി യഥാ‌ർത്ഥത്തിൽ ചൈനീസ് ​ഗെയിം അല്ലെങ്കിലും ​ഗെയിമിന്റെ മൊബൈൽ പതിപ്പിന്റെ ഉടമകൾ ടെൻസെൻ്റ് ​ഗെയിംസ് എന്ന ചൈനീസ് ടെക് ഭീമനാണ്. ദക

കൊക്കോകോള ഉപയോഗിച്ച് ശക്തമായ സ്‌ഫോടനം നടത്തി യുട്യൂബര്‍

Image
  മോസ്‌കോ |   വ്യത്യസ്തമായ യുട്യൂബ് ഉള്ളടക്കത്തിന് ഏതറ്റം വരെയും പോകുമെന്നതിന്റെ തെളിവായിരിക്കുകയാണ് റഷ്യയില്‍ നിന്നുള്ള ഈ കാഴ്ചകള്‍. പതിനായിരം കൊക്കോകോള ഉപയോഗിച്ച് ശക്തമായ സ്‌ഫോടനം നടത്തിയിരിക്കുകയാണ് യുട്യൂബറായ മാക്‌സിം മൊണാഖോവ്. കൂറ്റന്‍ സ്‌ഫോടനത്തിന്റെ വീഡിയോ വൈറലായിട്ടുണ്ട്. അപ്പക്കാരമോ മെന്റോസോ കോക്കോകോളയുമായി സംയോജിപ്പിച്ച് ചെറുസ്‌ഫോടനം നടത്താമെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് പരീക്ഷിച്ചറിഞ്ഞതാണ്. ഇതിന്റെ വലിയൊരു പരീക്ഷണമാണ് മാക്‌സിം നടത്തിയത്. പതിനായിരം ലിറ്റര്‍ കൊക്കോകോളയും അപ്പക്കാരവും ചേര്‍ത്താണ് വന്‍ സ്‌ഫോടനം നടത്തിയത് ഒഴിഞ്ഞ പാടത്ത് കൂറ്റന്‍ ഗെയ്‌സര്‍ സംവിധാനിച്ചായിരുന്നു സ്‌ഫോടനം നടത്തിയത്. ഇതിനായി ഏഴ് ലക്ഷം റൂബിള്‍ (6.9 ലക്ഷം രൂപ) ആണ് മാക്‌സിം ചെലവഴിച്ചത്. ഗെയ്‌സറില്‍ കൊക്കോകോള നിറച്ച് അതിലേക്ക് അപ്പക്കാരം വീഴുന്ന രീതിയിലായിരുന്നു പരീക്ഷണം. ആഗസ്റ്റ് 21ന് യുടൂബില്‍ അപ്ലോഡ് ചെയ്ത 20 മിനുട്ട് നീളുന്ന വീഡിയോ ഇതുവരെ 70 ലക്ഷത്തിലേറെ പേര്‍ കണ്ടു. വീഡിയോ കാണാം:

‘ഗൂഗിൾ പേ’ പ്ലേസ്റ്റോറിൽ നിന്ന് അപ്രത്യക്ഷമായി

Image
പ്രമുഖ യുപിഐ പണക്കൈമാറ്റ ആപ്പായ ഗൂഗിൾ പേ പ്ലേസ്റ്റോറിൽ നിന്ന് അപ്രത്യക്ഷമായി. ചില ഇന്ത്യൻ യൂസർമാരുടെ പ്ലേസ്റ്റോർ അക്കൗണ്ടുകളിൽ നിന്നാണ് ആപ്പ് അപ്രത്യക്ഷമായത്. ഗൂഗിൾ പേ ബിസിനസ് മാത്രമാണ് ഇപ്പോൾ പ്ലേസ്റ്റോറിൽ ഉള്ളത്. നിരവധി ട്വിറ്റർ ഹാൻഡിലുകൾ വിവരം പങ്കുവച്ചിട്ടുണ്ട്. അതേസമയം, പ്ലേസ്റ്റോറിൻ്റെ മൊബൈൽ ആപ്പിലാണ് ഈ പ്രശ്നമുള്ളത്. വെബ്സൈറ്റിൽ നിന്ന് ഇപ്പോഴും ആപ്പ് ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നുണ്ട്. ആപ്പിൻ്റെ പ്ലേസ്റ്റോർ ലിങ്ക് വഴി നോക്കിയാൽ ഈ രാജ്യത്ത് ഇത് ലഭ്യമല്ലെന്ന സന്ദേശമാണ് ലഭിക്കുന്നത്. എന്താണ് ഈ പ്രതിഭാസത്തിനു പിന്നിൽ എന്നത് ഇതുവരെ അറിവായിട്ടില്ല. ഗൂഗിൾ ഈ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ആഴ്ച എസ്ബിഐയുടെ യുപിഐ സർവറുകൾ കൂട്ടത്തോടെ പണിമുടക്കിയത് ഗൂഗിൾ പേയ്ക്ക് തിർച്ചടിയായിരുന്നു. ഒരാഴ്ചയായി തുടർന്ന ടെക്ക്‌നിക്കൽ പ്രശ്‌നങ്ങൾക്ക് പിന്നാലെ എസ്ബിഐക്ക് നിരവധി പരാതികളാണ് ലഭിച്ചത്. ഇതിന് പിന്നാലെ എസ്ബിഐ അധികൃതർ തകരാർ പരിഹരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ആപ്പ് അപ്രത്യക്ഷമായത്.