Posts

സ്റ്റാർട്ടപ്പ് കമ്പനിയിൽ ഫണ്ട് കണ്ടെത്താനുള്ള വഴികൾ

Image
സ്റ്റാർട്ടപ്പ് സ്ഥാപകർക്ക് പലപ്പോഴും ഏറ്റവും വലിയ വെല്ലുവിളിയായി മാറുന്നത് ഫണ്ട് കണ്ടെത്തലാണ്. മാധ്യമങ്ങളിൽ പലപ്പോഴും കാണുന്നത് പോലെ എളുപ്പമുള്ള കാര്യമല്ല ഇത്. ഫണ്ട് റെയ്സിംഗ് വിജയകരമാക്കാൻ, നിക്ഷേപകരെ ആകർഷിക്കാൻ കഴിയുന്ന വിധത്തിൽ സ്ഥാപകർ തയ്യാറാകേണ്ടതുണ്ട് . നിക്ഷേപകരെ ആകർഷിക്കാൻ തയ്യാറാക്കേണ്ട കാര്യങ്ങൾ: കസ്റ്റമർ പേഴ്സോണ : നിങ്ങളുടെ ഉൽപ്പന്നങ്ങളോ സേവനങ്ങളോ ഉപയോഗിക്കാൻ സാധ്യതയുള്ള ആളുകളെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ ഇതിൽ ഉൾപ്പെടുന്നു. അവരുടെ പ്രായം, ലിംഗം, താമസസ്ഥലം, വിദ്യാഭ്യാസ യോഗ്യത, വരുമാനം തുടങ്ങിയവ ഇതിൽ ഉൾപ്പെടുത്താം. അവരുടെ എന്ത് പ്രശ്നത്തിനാണ് നിങ്ങളുടെ കമ്പനി പരിഹാരം കണ്ടെത്തുന്നത് എന്ന് വ്യക്തമാക്കണം. വിപണി സർവേ, നിലവിലുള്ള ഉപഭോക്തൃ വിവരങ്ങൾ, അഭിമുഖങ്ങൾ എന്നിവയിലൂടെ കസ്റ്റമർ പേഴ്‌സോണ തയ്യാറാക്കാം. എംവിപി (Minimum Viable Product) : നിങ്ങളുടെ ഉൽപ്പന്നത്തിന്റെ അടിസ്ഥാനപരമായ ഒരു പതിപ്പ് അഥവാ മാതൃകയാണ് എംവിപി. ഇത് നിങ്ങളുടെ ഉൽപ്പന്നത്തിന്റെ പ്രവർത്തനം കാണിച്ചു കൊടുക്കാനും, പ്രാരംഭ ഉപഭോക്താക്കളിൽ നിന്ന് ഫീഡ്ബാക്ക് നേടാനും സഹായിക്കും. പ്രോട്ടോടൈപ്പ്, വീഡിയോകൾ, കുറഞ്ഞത് 10 ഉപഭോക്താ...

Paytm Photo QR: ഫോട്ടോ ക്യുആര്‍ - ഓണ്‍ലൈന്‍ പേയ്‌മെന്റ് രംഗത്തെ പുതിയ തരംഗം

Image
  Paytm Photo QR: പേയ്‌മെന്റ് മാത്രമല്ല ഇനി മാര്‍കെറ്റിംഗും: പേടിഎം ഫോട്ടോ ക്യുആര്‍ Paytm Photo QR: The new wave in online payment methods IMPACT FEATURE വാഴക്കാട്, 28 Jun 2022, (Updated 30 Jun 2022, 11:28 AM IST) Follow us:   കോണ്ടാക്ട് ലെസ്സ് ഡിജിറ്റല്‍ പേയ്‌മെന്റ് സൗകര്യം ജനങ്ങള്‍ക്ക് ലഭ്യമാകുക എന്ന ആശയത്തോടുകൂടി - 2010 ഓഗസ്റ്റില്‍ സ്ഥാപിച്ച ഇന്ത്യയിലെ ഒരു പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനിയാണ് പേടിഎം (പേ-ടി-എം). 2016 ലെ നോട്ടു നിരോധനത്തോടു കൂടി കയ്യില്‍ നോട്ടില്ലാതെ നട്ടംതിരിഞ്ഞ ഇന്ത്യക്കാരന്റെ മുന്നിലേക്കു പണമിടപാടിന്റെ ഡിജിറ്റല്‍ മുഖമായി പേടിഎം എത്തുകയും ബഹുജനസമ്മതി നേടുകയും ചെയ്തു. ഇന്ന് തട്ടുകട മുതല്‍ തുണിക്കടകള്‍ വരെ പേടിഎം പോലുള്ള ആപ്പുകള്‍ വഴിയാണ് മിക്ക വ്യാപാരികളും പണമിടപാടുകള്‍ നടത്തുന്നത്. ഏകദേശം എല്ലാ വ്യവസായ സ്ഥാപനങ്ങളും ഉപഭോക്താക്കള്‍ക്കായി ക്യുആര്‍ സംവിധാനം ഏര്‍പ്പാടാക്കിയിട്ടുണ്ട്. കാരണം അത്രയധികമാണ് ഇന്ന് ഓണ്‍ലൈന്‍ പേയ്‌മെന്റിനുള്ള ഡിമാന്‍ഡ്. തുടക്കം മുതലേ നൂതന സാങ്കേതിക വിദ്യയിലൂടെ ഓണ്‍ലൈന്‍ പേയ്‌മെന്റ് രംഗത്ത് പേടിഎം ശ്രദ്ധനേടിയിരുന്നു. ഫോട്ടോ ക്യുആര്‍ എന്ന പുതിയ ...

നിങ്ങളുടെ പേരിൽ നിങ്ങളുടെ ആധാർ നമ്പർ ഉപയോഗിച്ച് വാങ്ങിയ എല്ലാ സിം കാർഡുകളുടെയും വിശദാംശങ്ങൾ ചുവടെയുള്ള സൈറ്റിൽ കാണാം. അവയിൽ നിങ്ങൾക്ക് അറിയാതെ നിങ്ങളുടെ ആധാർ നമ്പർ മോഷ്ടിച്ച് ഉപയോഗിക്കുന്ന സിം കാർഡുകൾ തടയാൻ കഴിയും.

Image
മുകളിലുള്ള സൈറ്റ് നിങ്ങളുടെ മൊബൈലിൽ തുറന്ന് നിങ്ങളുടെ മൊബൈൽ നമ്പർ ടൈപ്പ് ചെയ്യുക, നിങ്ങൾ OTP നൽകുമ്പോൾ തന്നെ നിങ്ങളുടെ ആധാർ നമ്പറിൽ നിന്ന് വാങ്ങിയ എല്ലാ സിം കാർഡുകളുടെയും നമ്പറുകൾ നിങ്ങൾക്ക് അറിയാം. നിങ്ങൾ ഉപയോഗിക്കാത്തത് ബ്ലോക്ക് ചെയ്യാൻ കഴിയും. 👍

ഈ ഡിജിറ്റൽ യുഗത്തിൽ കുട്ടികൾക്ക് ഇലക്ട്രോണിക് ഗാഡ്ജറ്റുകളുടെ ഉപയോഗം അനിവാര്യമായി മാറിയിരിക്കുകയാണ് . ഓൺലൈൻ ചതിക്കുഴികളും ദൂഷ്യവശങ്ങളും ഏറെയുള്ള ഈ ഡിജിറ്റൽ യുഗത്തിൽ നമ്മുടെ കുട്ടികളുടെ സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗത്തിന് രക്ഷിതാക്കളുടെ സഹായത്തിനായി ഗൂഗിൾ പുറത്തിറക്കിക്കിയിട്ടുള്ള ഗൂഗിൾ ഫാമിലി ലിങ്ക് ആപ്പ് വളരെയേറെ ഉപകാരപ്രദമാണ്. ഈ വിഡിയോയിൽ ഗൂഗിൾ ഫാമിലി ലിങ്ക് ആപ്പിന്റെ ഉപയോഗങ്ങളെകുറിച്ചും ഇൻസ്റ്റാൾ ചെയ്യേണ്ട രീതിയെക്കുറിച്ചും പ്രതിപാദിച്ചിരിക്കുന്നു .

Image
  𝐆𝐨𝐨𝐠𝐥𝐞 𝐅𝐚𝐦𝐢𝐥𝐲 𝐋𝐢𝐧𝐤 - 𝐏𝐚𝐫𝐞𝐧𝐭𝐚𝐥 𝐂𝐨𝐧𝐭𝐫𝐨𝐥 𝐚𝐩𝐩 | 𝐅𝐞𝐚𝐭𝐮𝐫𝐞𝐬 𝐚𝐧𝐝 𝐢𝐧𝐬𝐭𝐚𝐥𝐥𝐚𝐭𝐢𝐨𝐧 𝐆𝐮𝐢𝐝𝐞𝐥𝐢𝐧𝐞𝐬

Youtube വീഡിയോ സ്ട്രീം ചെയ്തു ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്ന application കൾ ചോദിച്ചു കൊണ്ടുള്ളത്.

Image
ടെലിഗ്രാം മാത്രം ഉപയോഗിച്ചു ഇതു നമുക്ക് സാധിച്ചെടുക്കാം . STEPS  1:- ഡൗൺലോഡ് ചെയ്യേണ്ട വീഡിയോയുടെ U tube ലിങ്ക് copy ചെയ്യുക 2:- ടെലിഗ്രാമിൽ U tube വീഡിയോ ഡൗൺലോഡ് ബോട്ട് ആയ @utubebot ന് കോപ്പി ചെയ്ത ലിങ്ക് അയച്ചുകൊടുക്കുക അപ്പോൾ ഈ ബോട്ട് വീഡിയോ ഡൗണ്ലോഡ് ചെയ്യാനുള്ള മറ്റൊരു ലിങ്ക്(linkX) അയച്ചു തരും(ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ലഭിക്കുന്ന വെബ് സൈറ്റിൽ നിന്നും വീഡിയോ മുഴുവനായും ഡൗണ്ലോഡ് ചെയ്യാം) 3:- @utubebot തന്ന ലിങ്ക് (linkx) മറ്റൊരു ബോട്ട് ആയ @uploadbot ന് അയച്ചുകൊടുത്താൽ, വീഡിയോ ടെലിഗ്രാമിൽ (vedio file) ആയി നമുക്ക് ലഭിക്കും. 4:- step 3 യിൽ കിട്ടിയ വീഡിയോ @The_Trimmer_bot ന് അയച്ചു കൊടുത്തു ബോട്ട് തരുന്ന instruction പ്രകാരം starting time, ending time (hh:mm:ss) ടൈപ്പ് ചെയ്തു കൊടുത്താൽ നമ്മൾ അവിശ്യപ്പെട്ട വീഡിയോയുടെ ഭാഗം ടെലിഗ്രാമിൽ വീഡിയോയായി ലഭിക്കും * @utubebot ഉലയോഗിച്ചു വ്യത്യസ്ത ക്വാളിറ്റിയിലുള്ള വീഡിയോ ഡൗൺലോഡ് ചെയ്യാം *ഈ പ്രക്രിയയിൽ അവസാനത്തെ trim ചെയ്ത വീഡിയോ മാത്രമേ നമ്മൾ downlode ചെയ്യുന്നുള്ളൂ. ബാക്കിയെല്ലാം ലിങ്ക് വെച്ചുള്ള കളി *നിങ്ങൾ ios user ആണെങ്കിൽ ഒരു private t...

സൗദി അറേബ്യയിലെ അബ്ഷർ സെൽഫ് സർവീസ് കിയോസ്‌ക് മെഷീൻ ലൊക്കേഷനുകൾ

Image
  ABSHER SELF SERVICE KIOSK MACHINE LOCATIONS IN SAUDI ARABIA Below is an updated list of  locations of Absher self service registration and activation machines  in Saudi Arabia. Riyadh Riyadh Passports – King Fahd Road Riyadh Riyadh Passports – King Fahd Road (Women) Riyadh Al Rimal Passports – Dammam Road Riyadh Riyadh Civil Affairs – Washem Branch Riyadh Riyadh Civil Affairs – Washem Branch (Women) Riyadh Riyadh Civil Affairs – Royal Mall Branch Riyadh Riyadh Civil Affairs – Royal Mall Branch Women’s Section Riyadh Riyadh Civil Affairs – Qurtubah Plaza Branch Riyadh Rawdah Traffic Riyadh General Organization for Social Insurance – Makkah Rd. Riyadh Dallah Hospital – Outpatient Clinic Gate (3) Riyadh Security Forces Hospital – Reception Gate Riyadh King Fahd Medical City – Main Building Riyadh National Guard Hospital – Surgery Tower Gate No. (2) Riyadh Kingdom Hospital and Consulting Clinics – Main Gate Riyadh Hyperpanda – Al-Hazm District – Dairab Rd. Riyadh ...

തെരഞ്ഞെടുപ്പ് വരുന്നു; വോട്ടർ ഐഡിയിലെ ഫോട്ടോ എങ്ങനെ അപ്ഡേറ്റ് ചെയ്യാം? ഓൺലൈനായി തന്നെ നിങ്ങൾക്ക് വോട്ടർ ഐഡിയിലെ ഫോട്ടോ അപ്ഡേറ്റ് ചെയ്യാം

Image
  സർക്കാർ നൽകുന്ന സുപ്രധാന രേഖകളിലൊന്നാണ് വോട്ടർ കാർഡ് അഥവ ഇലക്ഷന്‍ കാർഡ്. തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന ഈ രേഖ ഇന്ത്യൻ പൗരന്‍റെ പ്രധാന തിരിച്ചറിയൽ രേഖ കൂടിയാണ്. പാസ്പോർട്ട് എടുക്കുന്നത് അടക്കം വിവിധ ആവശ്യങ്ങൾക്കായി നമ്മുടെ വ്യക്തിത്വം, വിലാസം, വയസ് എന്നിവ തെളിയിക്കുന്ന രേഖയായി ഇതുപയോഗപ്പെടുത്താം. ടി.എൻ.ശേഷൻ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ആയിരുന്ന 1993ലാണ് രാജ്യത്ത് ആദ്യമായി വോട്ടർ കാർഡ് അവതരിപ്പിക്കുന്നത്. രാജ്യത്ത് നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യാൻ ഈ രേഖ നിർബന്ധമാണ്. പല ആളുകളുടെയും വോട്ടർ ഐഡി കാർഡിലെ ഫോട്ടോകൾ ചിലപ്പോൾ കാർഡ് എടുത്ത സമയത്തുള്ളത് തന്നെയായിരിക്കും. പല സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ഈ ഫോട്ടോകൾ മാറ്റി പുതിയ ഫോട്ടോ അപ്ലോഡ് ചെയ്യാൻ ആഗ്രഹിക്കുന്നവരും ഉണ്ടാകും. അതിനായി അധികം പ്രയാസം ഒന്നും വേണ്ട. ഓൺലൈനായി തന്നെ നിങ്ങൾക്ക് വോട്ടർ ഐഡിയിലെ ഫോട്ടോ അപ്ഡേറ്റ് ചെയ്യാം. വോട്ടർ ഐഡിയുമായി ബന്ധപ്പെട്ട് എന്ത് തിരുത്തലുകള്‍ വേണമെങ്കിലും ഓൺലൈൻ വഴി തന്നെ നടത്താം. ഇതിനായി കേന്ദ്രസര്‍ക്കാരിന്‍റെ നാഷണൽ വോട്ടേഴ്സ് സര്‍വീസ് പോർട്ടലിൽ ഓൺലൈനായി തന്നെ രജിസ്റ്റർ ...