ആഗോള സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ വേഗത്തില്‍ സ്ഥാനം നേടിയ ചൈനീസ് മൊബൈല്‍ നിര്‍മ്മാതാക്കളായ വണ്‍ പ്ലസ്. ഇവരുടെ ഏറ്റവും പുതിയ ഫോണായ വണ്‍ പ്ലസ് 3 ജൂണില്‍ വിപണിയില്‍ എത്തുന്നതിനെ സാങ്കേതിക ലോകം വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്. കഴിഞ്ഞ തവണ പുറത്തിറക്കിയ വണ്‍ പ്ലസ് ടു ഫോണിനെ കുറിച്ച് ഏറ്റവും വലിയ പരാതി അത് കയ്യില്‍ ഒതുങ്ങുന്നില്ല എന്നതായിരുന്നു. എത്ര നല്ല സ്‌പെസിഫിക്കേഷന്‍സ് ഉണ്ടെങ്കിലും അതിന്റെ ഭീമമായ ഡിസൈന്‍ ഉപയോക്താക്കള്‍ക്ക് അസൗകര്യമുണ്ടാക്കിയിരുന്നു. ഇതിനാല്‍ ഇനി വരുന്ന വേര്‍ഷനില്‍ ഡിസൈന്‍ കുറച്ചുകൂടി നല്ലതായിരിക്കുമെന്ന് വണ്‍ പ്ലസ് കമ്പനി കോ ഫൗണ്ടര്‍ കാള്‍ പേ നേരത്തെ അറിയിച്ചിരുന്നു. വണ്‍ പ്ലസ് വണ്‍ എന്ന ആദ്യഫോണ്‍ വിപണിയില്‍ എത്തിച്ചപ്പോള്‍ ഉപഭോക്താക്കള്‍ക്കുണ്ടായ അതേ ആവേശം പുതിയ ഫോണിന്റെ കാര്യത്തിലും ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പു നല്‍കുന്നു. യു.എസിലെ കമ്പനി നേരിട്ടായിരിക്കും ഫോണ്‍ വിപണനം നടത്തുക. മറ്റു രാജ്യങ്ങളില്‍ അണ്‍ലോക്ക് ചെയ്ത ഹാന്‍ഡ്‌സെറ്റുകള്‍ എത്തിക്കും. ക്രെഡിറ്റ്കാര്‍ഡ്, പേപാല്‍ എന്നിവ വഴി ഇപ്പോള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ഫ്രീയായി ഷിപ്പിങ് ചാര്‍ജുകള്‍ ഒന്നും കൂടാതെ മൊബൈല്‍