എന്താണ് UPI? NPCI യുടെ IMPS പ്ലാറ്ഫോമിൽ പ്രവർത്തിക്കുന്ന ഇന്റർ ബാങ്ക് പേയ്മെന്റ് സംവിധാനമാണിത്. പ്ലെയ്സ്റ്റോറിൽ ലഭ്യമായ ആപ്പ് മൊബൈലിൽ ഇൻസ്റ്റാൾ ചെയ്തത് ഈ സേവനം ഉപയോഗിക്കാം.ഒരേ ആപ്പ് ഉപയോഗിച്ച് പല ബാങ്കുകളിലുള്ള പല അക്കൗണ്ടുകൾ ഓപ്പറേറ്റ് ചെയ്യാം എന്നതാണ് ഈ സേവനത്തിന്റെ ഒരു പ്രത്യേകത.അഥവാ, ബാങ്കുകൾ തമ്മിലുള്ള അതിർവരമ്പുകൾ UPI മായ്ച്ചു കളയുന്നു എന്നർത്ഥം. ഒരു ലക്ഷം രൂപ വരെ ഈ സേവനം വഴി അയക്കാം. നമ്മുടെ അക്കൗണ്ടിലേക്ക് പണം ലഭിക്കാൻ നമ്മുടെ അക്കൗണ്ട് വിവരങ്ങൾ (അക്കൗണ്ട് നമ്പർ, ifsc കോഡ് മുതലായവ) മറ്റുള്ളവരുമായി പങ്കുവെക്കേണ്ടതില്ല എന്നത് ഈ സംവിധാനത്തിന്റെ ഒരു പ്രത്യേകതയാണ്. നമ്മുടെ അക്കൗണ്ടിനുവേണ്ടി ഒരു virtual id ഉണ്ടാക്കി, ആ ഐഡി യിലേക്ക് പണം അയക്കാം. ഇത്, അക്കൗണ്ട് വിവരങ്ങൾ കൈമാറുമ്പോൾ ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സഹായിക്കുന്നു. അയക്കുന്ന മാത്രയിൽ തന്നെ പണം വരവ് വെക്കുന്ന real time സംവിധാനമാണ് UPI. ആരിൽ നിന്നെങ്കിലും പണം നമ്മുടെ അക്കൗണ്ടിൽ വരവ് വെക്കണമെങ്കിൽ ,UPI ഇൽ നമുക്ക് തന്നെ അഭ്യർഥന അയക്കാം.അങ്ങേ തലക്കൽ ,ഈ അഭ്യർത്ഥന ശരിവെക്കുന്ന മാത്രയിൽ പണം നമ്മുടെ അക്കൗണ്ടിലെത്തും