Posts

സൗജന്യമായി വീഡിയോ വോയിസ് കോളുകള്‍ ചെയ്യാന്‍ കഴിയുന്ന ടോടോക്ക് മൊബൈല്‍ ആപിന് പ്രവാസികള്‍ക്കിടയില്‍ പ്രിയമേറുന്നു.

Image
 നാട്ടിലേക്ക് എച്ച്.ഡി മികവോടെ സൗജന്യമായി വീഡിയോ കോള്‍ ചെയ്യാമെന്നതാണ് ടോടോക്കിന് പ്രിയങ്കരമാക്കുന്നത്. പ്രത്യേക ഇന്റര്‍നെറ്റ് പാക്കേജോ, വി.പി.എന്‍ പോലുള്ള സംവിധാനങ്ങളോ ഇല്ലാതെയും പണമടയ്ക്കാതെയും വീഡിയോ കോള്‍ ചെയ്യാനാവുമെന്നതാണ് ടോടോക്കിന്റെ സവിശേഷത. മെസേജ് ചെയ്യാനും 20 പേര്‍ വരെ ഉള്‍ക്കൊള്ളുന്ന കോണ്‍ഫറന്‍സ് കോളുകള്‍ക്കും ഇതില്‍ സൗകര്യമുണ്ട്. മാസങ്ങള്‍ക്ക് മുന്‍പ് ടോടോക്ക് യുഎഇയില്‍ ലഭ്യമായിത്തുടങ്ങിയപ്പോള്‍ തന്നെ പലരും, അതുവരെ പണം നല്‍കി ഉപയോഗിച്ചിരുന്ന മറ്റ് ആപുകള്‍ ഒഴിവാക്കാന്‍ തുടങ്ങി. കുറഞ്ഞത് 50 ദിര്‍ഹം സബ്സ്ക്രിപ്ഷന്‍ ചാര്‍ജും ഇതിന് പുറമെ ഇന്റര്‍നെറ്റ് ഉപയോഗ ചാര്‍ജും നല്‍കിയായിരുന്നു നേരത്തെയുണ്ടായിരുന്ന ബോട്ടിം ഉള്‍പ്പെടെയുള്ള ആപുകള്‍ സേവനം നല്‍കിക്കൊണ്ടിരുന്നത്. എന്നാല്‍ പ്രത്യേക ഇന്റര്‍നെറ്റ് കോളിങ് പ്ലാനുകളൊന്നും ആവശ്യമില്ലാതെയാണ് ടോടോക്ക് പ്രവര്‍ത്തിക്കുന്നത്

എസ് ടി സി ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത; ഡാറ്റയും ഇൻ്റർനാഷണൽ കാളും ഫ്രീ

Image
ജിദ്ദ : സൗദിയിലെയും ബഹ്രൈനിലെയും കുവൈത്തിലെയും എസ് ടി സി ഉപഭോക്താക്കൾക്ക് കിടിലൻ ഓഫറുകൾ പ്രഖ്യാപിച്ച് കൊണ്ട് സൗദി ടെലികോമിൻ്റെ ആഘോഷം. എസ് ടി സിക്ക് പുതിയ കളറും ഡിസൈനും സ്വീകരിച്ചതിൻ്റെ ആഘോഷത്തിൻ്റെ ഭാഗമായാണു ഉപഭോക്താക്കൾക്ക് ഒരാഴ്ചത്തേക്ക് വൻ ഓഫർ പ്രഖ്യാപിച്ചിട്ടുള്ളത്. 10 ജി ബി ഇൻ്റർനെറ്റും 100 ഇൻ്റർനാഷണൽ മിനുട്ടുകളുമാണു ഓഫർ നൽകുന്നത്. ഇതിൽ ഇൻ്റർനാഷണൽ മിനുട്ടുകൾ സൗദി ബഹ്രൈൻ കുവൈത്ത് എന്നീ രാജ്യങ്ങളിലേക്കുള്ള എസ് ടി സി നംബറുകളിലേക്ക് ലഭ്യമാകും. അതോടൊപ്പം സൗദി ബഹ്രൈൻ കുവൈത്ത് എന്നീ രാജ്യങ്ങളിൽ സൗജന്യ റോമിംഗും നൽകും. ഡിസംബർ 19 മുതൽ ഡിസംബർ 25 വരെ ഒരാഴ്ചക്കാലം ഈ ഓഫറുകൾ ലഭ്യമാകും. ഓഫർ ലഭിക്കാൻ എസ് ടി സി എന്ന് വലിയ അക്ഷരത്തിൽ എഴുതി 900 ത്തിലെക്ക് മെസ്സേജ് അയക്കണം. സൗദിയിലും കുവൈത്തിലും ബഹ്രൈനിലും എസ് ടി സി ഒരേ ബ്രാൻഡ് ഐഡൻ്റിറ്റിയുടെ കീഴിലായാണു ഇനി പ്രവർത്തിക്കുക. OthaimSupermarkets

ആപ്പിൾ പുതിയ iOS അപ്ഡേറ്റ്‌ ആയ iOS 13 റിലീസ്‌ ചെയ്തു

Image
ചെറുതും വലുതുമായ ഒരുപാട്‌ പുതുമകൾ മാറ്റങ്ങൾ ആപ്പിൾ iOS 13ൽ ഉൾപെടുത്തിയിട്ടുണ്ട്‌ . (പുതുമകൾ എന്തൊക്കെ ആണെന്ന് നോക്കാം‌) 1- *ഡാർക്ക്‌ മോഡ്‌.* നൈറ്റ് മോഡ് രാത്രികാലങ്ങളിൽ ഫോൺ ഉപയോഗിക്കു ബോൾ കണ്ണിന് പ്രശ്നം വരുത്താത്ത വിധം ഫോണിൻെറ യു.ഐക്ക് ഇരുണ്ട നിറം നൽകുന്നതാണ് ഡാർക്ക്‌ മോഡ്. 2- *ഡൗൺലോഡ്‌ മാനേജർ.* തേർഡ്‌പാർട്ടി ആപ്ലിക്കേഷന്റെ സഹായം ഇല്ലാതെ തന്നെ ഇനി സഫാരി ബ്രൗസർ വഴി വീഡിയോ ഔഡിയോ എല്ലാം ‌ നേരിട്ട്‌ തന്നെ ഡൗൺലോഡ്‌ ചെയ്യുവാൻ കഴിയും. 3- *ഫുൾ സ്ക്രീൻ സ്ക്രീൻഷോട്ട്‌‌.* Web page ൽ നമുക്ക്‌ ഇനി ഫുൾ സ്ക്രീൻ സ്ക്രീൻ സ്ക്രീൻഷോട്ട്‌ എടുക്കാം. 4- *സിരിക്ക് പുതിയ ശബ്ദം.* റോബോട്ടിക് എന്ന് തോന്നിക്കുന്ന ശബ്ദത്തിൽ നിന്നും വിഭിന്നമായി കൂടുതൽ സ്വാഭാവികതയോടുകൂടിയ ശബ്ദത്തിലായിരിക്കും സിരി ഇനി സംസാരിക്കുക. സംസാരിക്കുബോൾ വരാറുള്ള ഇടവേളകൾ പരിഹരിക്കുന്നതടക്കമാണ് പുതിയ സിരി ഔഡിയോ അപ്ഡേറ്റ്. 5- *ബാറ്ററി സെറ്റിങ്ങ്സ്‌ ൽ പുതിയ ഫീച്ചർ ഉൾപെടുത്തിയിട്ടുണ്ട്‌.* Settings-> Battery-> Battery Health-> Optimized  Battery charging. 6- *ആപ്പിൾ മാപ്പ്‌.* കൂടുതൽ നവീകരിച്ച്‌ പുതിയ
Image
ആൻഡ്രോയിഡ് ഒഎസിന്റെ അടുത്ത പതിപ്പിന്റെ ഔദ്യോഗിക പേര് ഗൂഗിൾ വെളിപ്പെടുത്തി:“ആൻഡ്രോയിഡ് 10”. credit:  ഗൂഗിൾ  ആൻഡ്രോയിഡ് ഒഎസിന്റെ അടുത്ത പതിപ്പിന്റെ ഔദ്യോഗിക പേര് “ആൻഡ്രോയിഡ് 10” എന്ന് ഗൂഗിൾ വെളിപ്പെടുത്തി. കഴിഞ്ഞ 10 വർഷങ്ങളിൽ, ആൻഡ്രോയിഡ് റിലീസുകൾക്കായി ഗൂഗിൾ ഡെസേർട്ട് നാമകരണമാണ് പിന്തുടർന്നത്. എന്നാൽ ഈ വർഷം ,ഗൂഗിൾ അതിന്റെ പേരിടൽ തന്ത്രം മാറ്റുന്നു. ഇത് പലരെയും ആശ്ചര്യപ്പെടുത്തുന്നു. തുടർന്നുള്ള അക്ഷരമാല പുരോഗതിയിൽ, ഗൂഗിൾ അടുത്ത പതിപ്പിനെ ആൻഡ്രോയിഡ് ക്യൂ എന്നായിരുന്നു കോഡ് ചെയ്യേണ്ടത്. സത്യസന്ധമായി, ‘ക്യൂ’ എന്ന അക്ഷരത്തിന് മധുരപലഹാരത്തിന്റെ പേര് കിട്ടുക അൽപ്പം ബുദ്ധിമുട്ടാണ്. പ്രത്യേകിച്ചും ആഗോള ആകർഷണം ഉള്ള ഒന്ന്. ഗൂഗിൾ പോലും അങ്ങനെ ചിന്തിക്കുന്നു.  credit:  ഗൂഗിൾ  “ഈ മാറ്റം ഞങ്ങളുടെ ആഗോള സമൂഹത്തിന് റിലീസ് പേരുകൾ ലളിതവും അവബോധജനകവുമാക്കാൻ സഹായിക്കുമെന്ന് " ആൻഡ്രോയിഡ് പ്രൊഡക്റ്റ് മാനേജ്‌മെന്റിന്റെ വിപി സമീർ സമത്ത് വ്യാഴാഴ്ച ബ്ലോഗിൽ കുറിച്ചു.  credit: ഗൂഗിൾ  ഒരു ആഗോള ഓപ്പറേറ്റിംഗ് സിസ്റ്റം എന്ന നിലയിൽ, ലോകത്തിലെ എല്ലാവർക്കും ആൻഡ്രോയിഡ് പേരുകൾ ‘വ്യക്തവും ആപേക്ഷികവും
Image
രാജ്യത്തെ മുൻനിര ഇ-കൊമേഴ്സ് വെബ്സൈറ്റുകളായ ഫ്ളിപ്കാർട്ടിലും ആമസോണിലും നടക്കുന്ന വിൽപനമേളകൾ നേരിട്ടുള്ള വിദേശ നിക്ഷേപ നിയമത്തിന്റെ (എഫ്.ഡി.ഐ) ലംഘനമാണ് എന്ന് രാജ്യത്തെ ചെറുകിട വ്യാപാരികളുടെ കൂട്ടായ്മയായ കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യാ ട്രേഡേഴ്സ് (സി.എ.ഐ.ടി.). ആമസോണിലും ഫ്ളിപ്കാർട്ടിലും ഈ മാസം അവസാനത്തോടെ പുതിയ വിൽപനമേള ആരംഭിക്കാനിരിക്കെയാണ് വ്യാപാരികൾ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഈ വിഷയം വാണിജ്യ മന്ത്രി പരിശോധിക്കണമെന്നും പ്രഖ്യാപിച്ച വിൽപനമേളകൾ വിലക്കണമെന്നും ഈ കമ്പനികളുടെ വ്യാപാര മാതൃക സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും സർക്കാരിനോട് വ്യാപാരികൾ ആവശ്യപ്പെട്ടു.

നിങ്ങൾ നല്ലൊരു ക്യാമറ മാൻ ആണോ ?

Image
                      Apply here

കാഴ്ച്ചയിൽ ഒരുപോലെ ഇരിക്കുന്ന എല്ലാ മൊബൈൽ ചാർജിംഗ് കേബിളുകളും ഒരുപോലെ ആണൊ? ഇവ ഉപയോഗിക്കുമ്പോൾ ചാർജ്ജിംഗ് സമയത്തിൽ എന്തെങ്കിലും വ്യത്യാസങ്ങൾ ഉണ്ടോ?

Image
എല്ലാ ചാർജിംഗ്  കേബിളുകളുടെയും ഗുണനിലവാരം ഒരുപോലെ അല്ല. പുറം കാഴ്ച്ചയിൽ ഒരുപോലെ ഇരിക്കുമെങ്കിലും അകത്തുള്ള വയർ ഗേജിൽ വ്യത്യാസം കാണാം.  അധികം ചാർജിംഗ്  കറന്റ് ആവശ്യമില്ലാത്തതും ഗുണനിലവാരം കുറവായതുമായ ചാർജിംഗ്  കേബിളിനകത്തെ വയറിന്റേ ഗേജ് 31, 28 AWG (American Wire Guage)  എല്ലാം ആയിരിക്കും.  അത്യാവശ്യം നല്ല കേബിളുകളുടേത്  24 AWG ആയിരിക്കും. ഇനി അതിലും നല്ല ഗുണനിലവാരമുള്ള 21 AWG കേബിളുകളും ലഭ്യമാണ്‌.  പൊതുവേ  യു എസ് ബി കേബിളുകൾ  മാത്രമായി വാങ്ങുമ്പോൾ അവയിൽ  ഇത്തരത്തിൽ വയർ ഗേജ് രേഖപ്പെടുത്തിയിരിക്കണമെന്നില്ല. പക്ഷേ ഗുണനിലവാരം ഉറപ്പിക്കണമെങ്കിൽ  24- 21 ഗേജ് ഉള്ള കേബിളുകൾ വാങ്ങാൻ ശ്രദ്ധിക്കുക. 28/28 , 28/24 എന്നൊക്കെ ആയിരിക്കും സ്പെസിഫിക്കേഷൻ ഉണ്ടാവുക.  ഇതിൽ 28/28 എന്നാൽ കേബിളിൽ ഉള്ള രണ്ട്  ജോഡി വയറുകളിലെ ഡാറ്റാ സഞ്ചരിക്കുന്ന കേബിളും പവർ സഞ്ചരിക്കുന്ന കേബിളും 28 ഗേജിൽ ഉള്ളതായിരിക്കും.  28/24 ആണെങ്കിൽ  ഡാറ്റാ പെയർ 28 ഗേജും പവർ പെയർ  24 ഗേജും ആയിരിക്കും. അതായത്  ചാർജിംഗിന്റെ കാര്യത്തിൽ    28/28 കേബിളിനേക്കാൾ നല്ലതാണ്‌  28/24 കേബിൾ എന്നർത്ഥം . 28/21 അതിലും നല്ലത്.   പ്ലേ സ്റ്റോറിൽ  ആമ്പിയ