Posts

'റൂം' പുതുക്കി അവതരിപ്പിച്ച് ഫേസ്ബുക്ക് മെസഞ്ചര്‍; വീഡിയോ കോളില്‍ ഇനി 50 പേർ വരെ

Image
ന്യൂയോര്‍ക്ക്: കൊവിഡ് ഭീതിയില്‍ ലോക്ക്ഡൗണിലായ ലോകത്തിന്‍റെ ഇപ്പോഴുള്ള സൗഹൃദ ജാലകങ്ങള്‍ വീഡിയോ  കോളിംഗ് ആപ്പുകളാണ്. അതിനാല്‍ തന്നെ ഈ രംഗത്ത് വലിയ മത്സരമാണ് ഇപ്പോള്‍ നടക്കുന്നത്. പ്രധാനമായും സൂം  എന്ന വീഡിയോ കോണ്‍ഫ്രന്‍സ് ആപ്പ് വീഡിയോ കോളിംഗ് രംഗത്ത് ആധിപത്യമുണ്ടായിരുന്ന വാട്ട്സ്ആപ്പിനും, ഫേസ്ബു ക്കിനും ഒക്കെ തിരിച്ചടിയായത്. ഈ പ്രശ്നം പരിഹരിക്കാന്‍ പുതിയ സംവിധാനം ഒരുക്കുകയാണ് ഫേസ്ബുക്ക് മെസഞ്ചർ റൂം എന്ന സംവിധാനമാണ് മെസഞ്ചര്‍ പുതിയ ഫീച്ചര്‍വച്ച് പരിഷ്കരിച്ചത്. ഒരു സമയം 50 പേർക്ക് വരെ മസഞ്ചർ റൂമിലെ വീഡിയോ കോളിംഗിൽ പങ്കെടുക്കാം. മാത്രമല്ല 360 ഡിഗ്രി ബാക്ക്ഗ്രൗണ്ടുകളും മെസഞ്ചർ റൂമിൽ അവതരിപ്പിക്കും. ഇത് വീഡിയോ കോളിംഗ് അനുഭവത്തെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകുമെന്ന് ഫേസ്ബുക്ക് അവകാശപ്പെടുന്നു. അടുത്തിടെ പരീക്ഷണം ആരംഭിച്ച ഫേസ്ബുക്കിന്റെ ഡേറ്റിംഗ് സർവീസിൽ ‘വർച്വൽ ഡേറ്റ്’ സംവിധാനവും ഒരുക്കുമെന്നാണ് ഫേസ്ബുക്ക് പറയുന്നത്. കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പും വീഡിയോ കോളിംഗ് സംവിധാനം പരിഷ്കരിച്ചിരുന്നു.  8 ആളുകളെ ഇപ്പോള്‍ വാട്ട്സ്ആപ്പ്  വീഡിയോ കോളിൽ കൊണ്ടുവരാം. അപ്‌ഡേറ്റ്‌റ് ബീ

വലിപ്പത്തിലും വിലയിലും 'കയ്യിലൊതുങ്ങുന്ന' ഐഫോണുമായി ആപ്പിള്‍ വലിപ്പവും വിലയും കുറവുള്ള ഈ ഐഫോണ്‍ പുതിയതും പഴയതുമായ പല ഐഫോണ്‍ മോഡലുകളുടേയും ഫീച്ചറുകളുടെ സമ്മിശ്ര രൂപമാണ്...

Image
വലിപ്പവും വിലയും കുറവുള്ള ഈ ഐഫോണ്‍ പുതിയതും പഴയതുമായ പല ഐഫോണ്‍ മോഡലുകളുടേയും ഫീച്ചറുകളുടെ സമ്മിശ്ര രൂപമാണ്... ലോക്ഡൗണിനിടെ ബജറ്റ് ഫോണ്‍ ശ്രേണിയിലെ ഏറ്റവും പുതിയ ഐഫോണ്‍ ആപ്പിള്‍ പുറത്തിറക്കി. പുതിയ മോഡലായ ഐഫോണ്‍ എസ്.ഇക്ക് ഇന്ത്യയില്‍ 42,500 രൂപ വിലയിട്ടിരിക്കുന്നത്. 4.7 ഇഞ്ച് റെറ്റിന എച്ച്.ഡി ഡിസ്‌പ്ലേയുള്ള ഫോണ്‍ 64ജിബി, 128ജിബി, 256 ജിബി എന്നീ മൂന്ന് വേരിയന്റുകളിലാണ് ലഭ്യമാവുക. ഐഫോണ്‍ 11 സീരിസിലെ ഫോണുകളില്‍ ഉപയോഗിച്ചിരിക്കുന്ന എ13 ബയോണിക് പ്രോസസറാണ് ഐഫോണ്‍ എസ്.ഇയുടെ ശക്തി. ഫാസ്റ്റ് ചാര്‍ജിങ്, വയര്‍ലെസ് ചാര്‍ജിങ്, വൈഫൈ 6, ഇരട്ട സിം തുടങ്ങിയവയും ഉണ്ട്. ഇ സിമ്മും ഉപയോഗിക്കാനാകും. അരമണിക്കൂറില്‍ 50 ശതമാനം ചാര്‍ജാകുമെന്നും ആപ്പിള്‍ അവകാശപ്പെടുന്നു.

aXXo(ആക്സോ) ഇങ്ങനെ ഒരു പേര് നമ്മില്‍ പലരും കേട്ടിട്ടുണ്ടാവില്ല... ഒരു ഹോളീവുഡ്‌ ത്രില്ലര്‍ സിനിമയേക്കാള്‍ ത്രില്ലിംഗ് ആണ് ആക്സോയുടെ കഥ..

Image
aXXo(ആക്സോ)  ഇങ്ങനെ ഒരു പേര് നമ്മില്‍ പലരും കേട്ടിട്ടുണ്ടാവില്ല... ഒരു ഹോളീവുഡ്‌ ത്രില്ലര്‍  സിനിമയേക്കാള്‍ ത്രില്ലിംഗ് ആണ് ആക്സോയുടെ കഥ.. പൈറേറ്റ് ബേ, എക്സ്ട്രാ ടോരന്റ്സ്‌, കിക്കാസ്‌, yifi പോലെയുള്ള ടോറന്റ് സൈറ്റുകള്‍ ഒക്കെ ജനപ്രിയമാകുന്നതിനും ഒരു പക്ഷെ ജനിക്കുന്നതിനും മുന്‍പേ ടോരന്റിനെ ജനകീയമാക്കിയ ആദ്യകാല അപ്ലോഡര്‍ ആണ് ആക്സോ.. ആക്സോ ആരാണെന്നോ എന്താണെന്നോ എവിടെ ആണെന്നോ അന്നും ഇന്നും ആര്‍ക്കും അറിയില്ല.. ആക്സോയുടെ സഞ്ചാരം എന്നും ദുരൂഹതകള്‍ക്കൊപ്പം ആയിരുന്നു.. ഹോളീവുഡില്‍ പണം നിക്ഷേപിക്കുനവര്‍ക്ക് ആക്സോ ഒന്നാം നമ്പര്‍ ശത്രു ആയിരുന്നു.. പക്ഷെ ലോകമെമ്പാടുമുള്ള ടോറന്റ് ഉപയോക്ത്താക്കളുടെ സ്വന്തം റോബിന്‍ഹുഡ് ആയിരുന്നു ആക്സോ.. രണ്ടായിരത്തിയഞ്ചില്‍ ആണ് ആക്സോ അപ്ലോടിംഗ് തുടങ്ങുന്നത്..darkside_rg എന്ന സൈറ്റില്‍ ആയിരുന്നു ആക്സോയുടെ റിപ്പുകള്‍  അപ്ലോഡ് ചെയ്യപ്പെട്ടുകൊണ്ടിരുന്നത്..  കുറഞ്ഞകാലംകൊണ്ട് തന്നെ ആക്സോയുടെ റിപ്പുകള്‍ വന്‍ പ്രചാരം നേടി.. ഒരു സിംഗിള്‍ ഡിസ്കില്‍ ഉള്‍ക്കൊള്ളുന്ന 700 mb സൈസിലുള്ള റിപ്പുകള്‍ ക്വാളിറ്റിയില്‍ വീഴ്ചകള്‍ ഇല്ലാതെ തന്നെ അപ്ലോഡ് ചെയ്യുന്നതായിരുന്നു അതിനു കാരണം

വീഡിയോ കോണ്‍ഫറന്‍സ് ആപ്ലിക്കേഷനായ സൂം ആപ്പ് സുരക്ഷിതമല്ലെന്നും ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത് എന്നും സർക്കാർ ഉദ്യോഗസ്ഥർക്ക് നിർദേശവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

Image
അഞ്ച് ലക്ഷം ഉപയോക്താക്കളുടെ വിവരങ്ങള്‍ സൂം വില്‍പനയ്ക്ക് വച്ചിരിക്കുന്നു എന്ന ഞെട്ടിക്കുന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിർദേശം. സൂം സുരക്ഷിതമല്ലെന്ന് ഇന്ത്യന്‍ കംമ്പ്യൂട്ടർ എമർജന്‍സി റെസ്പോണ്‍സ് ടീം(Cert-In) ആഭ്യന്തര മന്ത്രാലയത്തെ നേരത്തെ അറിയിച്ചിരുന്നു. രാജ്യത്ത് ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർ(വർക്ക് ഫ്രം ഹോം) മീറ്റിംഗിനും ആശയവിനിമയത്തിനുമായി ആശ്രയിക്കുന്ന പ്രധാന ആപ്ലിക്കേഷനുകളില്‍ ഒന്നാണ് സൂം. ലോക്ക് ഡൌണ്‍ കാലത്ത് ഏറ്റവും ജനകീയമായ സൂം ആപ്പ് ഗിള്‍ പ്ലേ സ്‌റ്റോറിലെ ചാര്‍ട്ടുകളില്‍ ഒന്നാമതെത്തിയിരുന്നു അമേരിക്കന്‍ സൈബര്‍ സെക്യൂരിറ്റി സ്ഥാപനം സൈബിളിന്‍റെ പുതിയ റിപ്പോര്‍ട്ട് പ്രകാരം 5 ലക്ഷം സൂം അക്കൗണ്ടുകളുടെ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നു എന്നാണ് പറയുന്നത്. പണം നല്‍കിയാല്‍ ലഭിക്കുന്ന രീതിയിലും സൗജന്യമായും സൂം ഡാറ്റ വില്‍ക്കുന്നതായി സൈബിളിന്‍റെ റിപ്പോര്‍ട്ട് പറയുന്നു. ഉപയോക്താക്കളുടെ സമ്മതമില്ലാതെ ഫെയ്സ്ബുക്കിലേക്ക് ഉപയോക്തൃ ഡേറ്റ കൈമാറുന്നത്, വിൻഡോസ് ഉപയോക്തൃ ഡേറ്റയും പാ

സൗദിയിൽ കര്‍ഫ്യൂ പാസ് ഇന്ന് മുതല്‍; പാസ് എങ്ങനെ ലഭിക്കും, കൂടുതല്‍ വിശദീകരണം

Image
തലസ്ഥാന നഗരിയിൽ കർഫ്യൂ ശക്തമാക്കുന്നതിന്റെ ഭാഗമായി ആഭ്യന്തര മന്ത്രാലയം നടപ്പാക്കിയ ഏകീകൃത കർഫ്യൂ പാസ് ഇന്ന് വൈകീട്ട് മുന്നു മണി മുതൽ പ്രാബല്യത്തിൽ വരും. കർഫ്യൂവിൽ ഇളവ് ലഭിച്ച വിഭാഗങ്ങളിലെ ജീവനക്കാർക്കാണ് പുതിയ പാസ് നടപ്പാക്കിയിരിക്കുന്നത്. ഇതോടെ ഇതുവരെയുള്ള കർഫ്യൂ പാസുകൾ റദ്ദാക്കപ്പെടും. പുതിയ പാസ് കൈവശം വെച്ചിട്ടില്ലെങ്കിൽ ആദ്യഘട്ടം പതിനായിരം റിയാലും പിന്നീട് അതിന്റെ ഇരട്ടിയും പിഴ നൽകേണ്ടിവരും. ബഖാലകൾ, സൂപർമാർക്കറ്റുകൾ, പച്ചക്കറി, കോഴി, മാംസ കടകൾ, ബേക്കറി, ഫുഡ് ലാബുകൾ, ഫുഡ് ഡെലിവറി റെസ്റ്റോറന്റ്, ഗോഡൗണുകൾ, കാർ മെയിന്റനൻസ് കേന്ദ്രം, പ്ലംബർ, ലോൺട്രി, ഡ്രൈനേജ് ടാങ്കറുകൾ എന്നിവക്ക് നഗരഗ്രാമ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലെ ബലദീ പോർട്ടൽ വഴിയും ഫാർമസികൾ, ക്ലിനിക്കുകൾ, ലാബുകൾ എന്നിവക്ക് ആരോഗ്യമന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയും മരുന്ന്, മെഡിക്കൽ ഉപകരണ ഫാക്ടറികൾ, ഫുഡ് സ്റ്റോർ എന്നിവക്ക് ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയുടെ വെബ്സൈറ്റ് വഴിയും പാർസൽ സർവീസ്, ടെലികോം ഓപറേറ്റർ കമ്പനികൾക്ക് കമ്മ്യൂണിക്കേഷൻ ആന്റ് ഇൻഫർമേഷൻ ടെക്നോളജി കമ്മീഷൻ വെബ്സൈറ്റ് വഴിയും ഹോട്ടലുകൾ, ഫർണീഷ്ഡ് അപാർട്ട്മെന്റുകൾ എന്നിവ ടൂ

ലോക്ക്ഡൗണ്‍ കാലത്ത് വീട്ടിലിരിക്കുന്ന വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് സന്തോഷകരമായ വാര്‍ത്ത

Image
ഗ്രൂപ്പ് ചാറ്റുകളിലും ഈ സവിശേഷത പ്രാപ്തമാക്കാം . എന്നിരുന്നാലും , ഗ്രൂപ്പ് അഡ്മിനുകൾക്ക് മാത്രമേ ഇത് ആക്സസ് ചെയ്യാൻ കഴിയൂ . സന്ദേശം ഒരു നിശ്ചിത സമയത്തേക്ക് സൂക്ഷിക്കുന്നത് അഡ്മിന്റെ വിവേചനാധികാരത്തിലായിരിക്കും .  സൻഫ്രാൻസിസ്കോ : ' ഡിലീറ്റ് ഫോർ എവരി വൺ ' എന്ന ഫീച്ചറിനുശേഷം , വാട്ട്സ്ആപ്പ് അതിന്റെ ഉപയോക്താക്കൾക്കായി എക്സ്പയറിങ് മെസേജ് എന്ന സവിശേഷത അവതരിപ്പിക്കുന്നു .  ഈ സവിശേഷതയെ മുമ്പ് ' ഡിലീറ്റഡ് ' അല്ലെങ്കിൽ ' ഡിസ്സപ്പിയറിങ് ' സന്ദേശങ്ങൾ എന്നും വിളിച്ചിരുന്നു . അപ്ഡേറ്റുചെയ്ത പതിപ്പ് 2 . 20 . 110 ആരംഭിച്ചിട്ടുണ്ടെങ്കിലും , ബീറ്റ ഉപയോക്താക്കൾക്ക് ഈ സവിശേഷതയിലേക്ക് ഉടനടി ആക്സസ് ഉണ്ടായിരിക്കില്ലെന്നാണ് റിപ്പോർട്ട് . അതിനാൽ , ' ഡിലീറ്റ് ഫോർ എവരി വൺ ' സവിശേഷതയിൽ നിന്ന് ' എക്സ്പ യറിങ് മെസേജ് ' എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു . എന്നു നോക്കാം . നിലവിലെ പതിപ്പിൽ ഒരു ഉപയോക്താവ് ഒരു സന്ദേശം ഇല്ലാതാക്കുമ്പോൾ , ' ഈ സന്ദേശം ഇല്ലാതാക്കി ' ( This message was deleted ) സന്ദേശം സ്വീകർത്താവിന് കാണാൻ കഴിയും . ചിലപ്പോൾ , സ്വീകർത്താവ് അറിയിപ്പുകള

നാട്ടിൽ പോയി റീ എൻട്രി തീർന്നവർക്ക് പുതുക്കാനുള്ള സൈറ്റ് റെഡി ആയിട്ടുണ്ട്.

Image
https://visa.mofa.gov.sa/ExtendReturnedVisa അറബിയിൽ മാത്രമേ ഇപ്പോൾ ഈ സൈറ്റ് ലഭ്യയിട്ടുള്ളൂ. അതിനാൽ അതിൽ എഴുതിയ അറബിയുടെ മലയാള അർത്ഥം താഴെ എഴുതാം. المدة باليوم تعني المدة المطلوب العودة خلالها بعد اصدار التمديد . ദിന ദൈർഘ്യം അല്ലെങ്കിൽ കാലാവധി എന്നത് കൊണ്ട്  അർത്ഥമാക്കുന്നത് വിസ നീട്ടിയ ശേഷം തിരിച്ചു വരാൻ  ആവശ്യമായ കാലയളവാണ്. تعبئة النموذج الإلكتروني عبر موقع خدمات التأشيرات الإلكترونية لوزارة الخارجية وتصديقه الكترونيا. വിദേശകാര്യ മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് വിസ സേവന വെബ്സൈറ്റ് വഴി ഇലക്ട്രോണിക് ഫോം പൂരിപ്പിച്ച് ഇലക്ട്രോണിക് അറ്റസ്‌റ്റേഷനും ചെയ്യുക . ان تكون الاقامة سارية المفعول للشخص المطلوب. നീട്ടുന്ന കാലാവധി വരെ ഇക്കാമ സാധുവായിരിക്കണം. إدخال جميع البيانات باللغة العربية عدا الأسماء إذا كان المطلوب للزيارة من جنسيات دول غير عربية ومطابقة لجوازات سفرهم. എല്ലാ വിവരങ്ങളും അറബിയിൽ മാത്രം പൂരിപ്പിക്കുക. അറബേതര രാജ്യങ്ങളിലെ (ഉദാ: ഇന്ത്യ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ, etc) ആളുകൾക്ക്  പാസ്‌പോർട്ടിലെ അതെ സ്പെല്ലിങ്ങിൽ പേര് മാത്രം ഇംഗ്ലീഷിൽ പൂരിപ്പിക്കാം. بالنسبة لتمديد ال