Posts

‘ഗൂഗിൾ പേ’ പ്ലേസ്റ്റോറിൽ നിന്ന് അപ്രത്യക്ഷമായി

Image
പ്രമുഖ യുപിഐ പണക്കൈമാറ്റ ആപ്പായ ഗൂഗിൾ പേ പ്ലേസ്റ്റോറിൽ നിന്ന് അപ്രത്യക്ഷമായി. ചില ഇന്ത്യൻ യൂസർമാരുടെ പ്ലേസ്റ്റോർ അക്കൗണ്ടുകളിൽ നിന്നാണ് ആപ്പ് അപ്രത്യക്ഷമായത്. ഗൂഗിൾ പേ ബിസിനസ് മാത്രമാണ് ഇപ്പോൾ പ്ലേസ്റ്റോറിൽ ഉള്ളത്. നിരവധി ട്വിറ്റർ ഹാൻഡിലുകൾ വിവരം പങ്കുവച്ചിട്ടുണ്ട്. അതേസമയം, പ്ലേസ്റ്റോറിൻ്റെ മൊബൈൽ ആപ്പിലാണ് ഈ പ്രശ്നമുള്ളത്. വെബ്സൈറ്റിൽ നിന്ന് ഇപ്പോഴും ആപ്പ് ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നുണ്ട്. ആപ്പിൻ്റെ പ്ലേസ്റ്റോർ ലിങ്ക് വഴി നോക്കിയാൽ ഈ രാജ്യത്ത് ഇത് ലഭ്യമല്ലെന്ന സന്ദേശമാണ് ലഭിക്കുന്നത്. എന്താണ് ഈ പ്രതിഭാസത്തിനു പിന്നിൽ എന്നത് ഇതുവരെ അറിവായിട്ടില്ല. ഗൂഗിൾ ഈ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ആഴ്ച എസ്ബിഐയുടെ യുപിഐ സർവറുകൾ കൂട്ടത്തോടെ പണിമുടക്കിയത് ഗൂഗിൾ പേയ്ക്ക് തിർച്ചടിയായിരുന്നു. ഒരാഴ്ചയായി തുടർന്ന ടെക്ക്‌നിക്കൽ പ്രശ്‌നങ്ങൾക്ക് പിന്നാലെ എസ്ബിഐക്ക് നിരവധി പരാതികളാണ് ലഭിച്ചത്. ഇതിന് പിന്നാലെ എസ്ബിഐ അധികൃതർ തകരാർ പരിഹരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ആപ്പ് അപ്രത്യക്ഷമായത്.

ഡിലീറ്റ് ചെയ്തിട്ടും കാര്യമില്ല; ഇന്‍സ്റ്റാഗ്രാമിന്റെ സെര്‍വറില്‍ ഉപയോക്താവ് ഒഴിവാക്കിയ ചിത്രങ്ങളും

Image
  ഇ ൻസ്റ്റാഗ്രാമിൽ നിന്നും ഒരു ചിത്രം നീക്കം ചെയ്താൽ അത് എന്നെന്നേക്കുമായി നീക്കം ചെയ്യപ്പെടും എന്നാണ് നമ്മുടെ പ്രതീക്ഷ. എന്നാൽ അത് സംഭവിക്കുന്നില്ലെന്ന് കണ്ടെത്തിയിരിക്കുകയാണ് സൗഗത് പൊഖാറെൽ എന്ന സുരക്ഷാ ഗവേഷകൻ. സൗഗത് ഇൻസ്റ്റാഗ്രാമിലെ ഡൗൺലോഡ് ഡാറ്റ ഫീച്ചർ ഉപയോഗിച്ച് തന്റെ ചിത്രങ്ങളുടെയും ഡയറക്ട് മെസേജുകളുടേയും പകർപ്പ് ആവശ്യപ്പെട്ടപ്പോൾ ലഭിച്ചവയിൽ ഒരു വർഷം മുമ്പ് ഇൻസ്റ്റാഗ്രാമിൽ നിന്ന് നീക്കം ചെയ്ത ചിത്രങ്ങളും ഉണ്ടെന്നണ് സൗഗത്തിന്റെ കണ്ടെത്തൽ. ഇൻസ്റ്റാഗ്രാമിൽ നിന്നും നീക്കം ചെയ്യുന്ന ചിത്രങ്ങൾ അതിന്റെ സെർവറിൽ നിന്നും നീക്കം ചെയ്യുന്നില്ല എന്ന് ഇത് വെളിവാക്കുന്നു. ഇത് ഒരു സാങ്കേതിക പ്രശ്നമാണെന്നാണ് ഇൻസ്റ്റാഗ്രാം പറയുന്നത്. അത് പരിഹരിച്ചുവെന്നും കമ്പനി പറയുന്നു. ഇത് കണ്ടെത്തിയ സൗഗത്തിന് ബഗ് ബൗണ്ടി പ്രോഗ്രാമിന്റെ ഭാഗമായി 6000 ഡോളർ (നാലര ലക്ഷം രൂപയോളം) പാരിതോഷികമായി നൽകുകയും ചെയ്തു. ഒക്ടോബറിലാണ് സൗഗത്ത് ഈ പ്രശ്നം കണ്ടെത്തിയത്. എന്നാൽ ഈ മാസം ആദ്യമാണ് അത് പരിഹരിച്ചത്. ഈ പ്രശ്നം ദുരുപയോഗം ചെയ്യപ്പെട്ടിട്ടില്ലെന്ന് കമ്പനി അറിയിച്ചു. ഒരു ഓൺലൈൻ സേവനത്തിൽ നിന്നും ഒരു വിവരം നീക്കം ചെയ്യുമ്പോൾ അത്

ഇന്റർനെറ്റ് സെർച്ച് ഭീമൻമാരായ ഗൂഗിൾ തങ്ങളുടെ വീഡിയോ കോണ്ഫറന്സ് സേവനമായ ഗൂഗ്ൾ മീറ്റിനെ അവരുടെ തന്നെ മറ്റൊരു പ്ലാറ്റഫോമായ ജി മെയിലിൽ അവതരിപ്പിച്ചു. ഇനി ഗൂഗിൾ മീറ്റ് ഉപയോഗിക്കാൻ ജി മെയിൽ മാത്രം മതി

Image
 

ഗൂഗിള്‍ പീപ്പിള്‍ കാര്‍ഡുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് ഗൂഗിള്‍

Image
  HIGHLIGHTS ഇതൊരു വെര്‍ച്വല്‍ വിസിറ്റിങ് കാര്‍ഡ് ആണെന്നാണ് ഗൂഗിള്‍ പറയുന്നത്. ഇതില്‍ നിങ്ങളുടെ വെബ്‌സൈറ്റിനക്കുറിച്ചോ, സമൂഹ മാധ്യമ അഡ്രസുകളെക്കുറിച്ചോ, എല്ലാം കുറിക്കാം

നമ്മുടെ ഇഖാമ യിൽ എത്ര സിംകാർഡ് എടുത്തിട്ടുണ്ട് അല്ലെങ്കിൽ ആക്റ്റീവ് ഉണ്ട് എന്ന് അറിയാം .HOW MANY MOBILE NUMBERS ARE REGISTERED ON YOUR IQAMA

Image
  സൗദി: നമ്മള് അറിയാതെ നമ്മുടെ ഇഖാമ യിൽ വേറെ സിം കാർഡ് ആക്റ്റീവ് ആണോ എന്നും എങ്ങനെ സിം കാർഡ് ബ്ലോക്ക് ചെയ്യാം എന്നും നോക്കാം 👆 ഇവിടെ ക്ലിക്ക് ചെയ്തു നിങ്ങളുടെ ഇഖാമ നമ്പർ ടൈപ്പ് ചെയ്യുക

ജനറൽ നൈസിങ് കോഴ്സ് ലേക്ക് അപേക്ഷ ക്ഷണിച്ചു അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യാം

Image
2020-2023 വർഷത്തേക്കുള്ള ജനറൽ' നഴ്സിങ്ങ് കോഴ്സിനു അപേക്ഷിക്കാൻ അവസരം +2 സയൻസ് ഗ്രൂപ്പിൽ ബയോളജി, കെമിസ്ട്രി,ഫിസിക്സ് ഐ ച്ചികവിഷയമായെടുത്ത് 40% മാർക്കോടെ പാസായവർക്ക് ഈ കോഴ്സിനു അപേക്ഷിക്കാം സയൻസ് ഗ്രൂപ്പിലുള്ളവരു ടെ അഭാവത്തിൽ മറ്റുഗ്രൂപ്പുകാരെ യും പരിഗണിക്കും അപേക്ഷാഫോമും പ്രോസ്പെക് ടസും   👆ഡൗണ്ലോഡ് ചെയ്യാം അപേക്ഷ    സമർപ്പിക്കേണ്ട  അവസാന തിയതി 2020 ഓഗസ്റ്റ് 20 (ഇരുപത് )

ഹുറൂബ് ആകുകയും ഇഖാമ കാലാവധി കഴിയുകയും ചെയ്ത ഇന്ത്യക്കാർക്ക് ഫൈനൽ എക്സിറ്റ് ലഭിച്ച് തുടങ്ങി

Image
  റിയാദ്: ഹുറൂബ് ആയവർക്കും ഇഖാമ കാലാവധി അവസാനിച്ചവർക്കും ഫൈനൽ എക്സിറ്റ് ലഭിക്കുന്നതിനുള്ള ഇന്ത്യൻ എംബസിയുടെ പദ്ധതി വിജയം കാണുന്നു. എംബസി അറിയിപ്പ് പ്രകാരം രെജിസ്റ്റർ ചെയ്ത ഹുറൂബ് പ്രശ്നത്തിൽ പെട്ടവർക്കും ഇഖാമ എക്സ്പയർ ആയവർക്കും സൗദി അധികൃതരുടെ സഹായത്തോടെ എക്സിറ്റ് വിസ നേടിക്കൊടുക്കാൻ എംബസിക്ക് സാധിച്ചതയി ബന്ധപ്പെട്ടവർ അറിയിച്ചു. ഹുറൂബായ 3032 പേർക്കാണു ഇതിനകം സൗദി അധികൃതർ ഫൈനൽ എക്സിറ്റ് വിസ ഇഷ്യു ചെയ്ത് നൽകിയത്. ഇഖാമ കാലാവധി കഴിഞ്ഞ 549 പേർക്കും ഈ കാലയളവിൽ എക്സിറ്റ് ഇഷ്യു ചെയ്ത് നൽകിയിട്ടുണ്ട്. ഇഖാമ, ഹുറൂബ് വിഷയങ്ങളുമായി എംബസി ഫോമിൽ രെജിസ്റ്റർ ചെയ്ത ബാക്കിയുള്ള ഇന്ത്യക്കാർക്കു കൂടി എക്സിറ്റ് നൽകുന്നതിനുള്ള ശ്രമം ഇന്ത്യൻ എംബസി അധികൃതർ തുടരുകയാണ്. നാട്ടിലേക്ക് മടങ്ങാൻ ഇഖാമ, ഹുറൂബ് പ്രശ്നങ്ങളിൽ പെട്ടവർ ആരെങ്കിലും ഇനിയും ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവർക്ക് ഈ സേവനം ഇപ്പോഴും ഉപയോഗിക്കാൻ സാധിക്കും. അതിനായി  https://www.eoiriyadh.gov.in/news_detail/?newsid=35  എന്ന എംബസിയുടെ ലിങ്കിൽ ക്ളിക്ക് ചെയ്ത് ആവശ്യമായ വിവരങ്ങൾ രെജിസ്റ്റർ ചെയ്യുകയാണു വേണ്ടത്.