Posts

ആപ്പിൾ പുതിയ iOS അപ്ഡേറ്റ്‌ ആയ iOS 13 റിലീസ്‌ ചെയ്തു

Image
ചെറുതും വലുതുമായ ഒരുപാട്‌ പുതുമകൾ മാറ്റങ്ങൾ ആപ്പിൾ iOS 13ൽ ഉൾപെടുത്തിയിട്ടുണ്ട്‌ . (പുതുമകൾ എന്തൊക്കെ ആണെന്ന് നോക്കാം‌) 1- *ഡാർക്ക്‌ മോഡ്‌.* നൈറ്റ് മോഡ് രാത്രികാലങ്ങളിൽ ഫോൺ ഉപയോഗിക്കു ബോൾ കണ്ണിന് പ്രശ്നം വരുത്താത്ത വിധം ഫോണിൻെറ യു.ഐക്ക് ഇരുണ്ട നിറം നൽകുന്നതാണ് ഡാർക്ക്‌ മോഡ്. 2- *ഡൗൺലോഡ്‌ മാനേജർ.* തേർഡ്‌പാർട്ടി ആപ്ലിക്കേഷന്റെ സഹായം ഇല്ലാതെ തന്നെ ഇനി സഫാരി ബ്രൗസർ വഴി വീഡിയോ ഔഡിയോ എല്ലാം ‌ നേരിട്ട്‌ തന്നെ ഡൗൺലോഡ്‌ ചെയ്യുവാൻ കഴിയും. 3- *ഫുൾ സ്ക്രീൻ സ്ക്രീൻഷോട്ട്‌‌.* Web page ൽ നമുക്ക്‌ ഇനി ഫുൾ സ്ക്രീൻ സ്ക്രീൻ സ്ക്രീൻഷോട്ട്‌ എടുക്കാം. 4- *സിരിക്ക് പുതിയ ശബ്ദം.* റോബോട്ടിക് എന്ന് തോന്നിക്കുന്ന ശബ്ദത്തിൽ നിന്നും വിഭിന്നമായി കൂടുതൽ സ്വാഭാവികതയോടുകൂടിയ ശബ്ദത്തിലായിരിക്കും സിരി ഇനി സംസാരിക്കുക. സംസാരിക്കുബോൾ വരാറുള്ള ഇടവേളകൾ പരിഹരിക്കുന്നതടക്കമാണ് പുതിയ സിരി ഔഡിയോ അപ്ഡേറ്റ്. 5- *ബാറ്ററി സെറ്റിങ്ങ്സ്‌ ൽ പുതിയ ഫീച്ചർ ഉൾപെടുത്തിയിട്ടുണ്ട്‌.* Settings-> Battery-> Battery Health-> Optimized  Battery charging. 6- *ആപ്പിൾ മാപ്പ്‌.* കൂടുതൽ നവീകരിച്ച്‌ പുതിയ
Image
ആൻഡ്രോയിഡ് ഒഎസിന്റെ അടുത്ത പതിപ്പിന്റെ ഔദ്യോഗിക പേര് ഗൂഗിൾ വെളിപ്പെടുത്തി:“ആൻഡ്രോയിഡ് 10”. credit:  ഗൂഗിൾ  ആൻഡ്രോയിഡ് ഒഎസിന്റെ അടുത്ത പതിപ്പിന്റെ ഔദ്യോഗിക പേര് “ആൻഡ്രോയിഡ് 10” എന്ന് ഗൂഗിൾ വെളിപ്പെടുത്തി. കഴിഞ്ഞ 10 വർഷങ്ങളിൽ, ആൻഡ്രോയിഡ് റിലീസുകൾക്കായി ഗൂഗിൾ ഡെസേർട്ട് നാമകരണമാണ് പിന്തുടർന്നത്. എന്നാൽ ഈ വർഷം ,ഗൂഗിൾ അതിന്റെ പേരിടൽ തന്ത്രം മാറ്റുന്നു. ഇത് പലരെയും ആശ്ചര്യപ്പെടുത്തുന്നു. തുടർന്നുള്ള അക്ഷരമാല പുരോഗതിയിൽ, ഗൂഗിൾ അടുത്ത പതിപ്പിനെ ആൻഡ്രോയിഡ് ക്യൂ എന്നായിരുന്നു കോഡ് ചെയ്യേണ്ടത്. സത്യസന്ധമായി, ‘ക്യൂ’ എന്ന അക്ഷരത്തിന് മധുരപലഹാരത്തിന്റെ പേര് കിട്ടുക അൽപ്പം ബുദ്ധിമുട്ടാണ്. പ്രത്യേകിച്ചും ആഗോള ആകർഷണം ഉള്ള ഒന്ന്. ഗൂഗിൾ പോലും അങ്ങനെ ചിന്തിക്കുന്നു.  credit:  ഗൂഗിൾ  “ഈ മാറ്റം ഞങ്ങളുടെ ആഗോള സമൂഹത്തിന് റിലീസ് പേരുകൾ ലളിതവും അവബോധജനകവുമാക്കാൻ സഹായിക്കുമെന്ന് " ആൻഡ്രോയിഡ് പ്രൊഡക്റ്റ് മാനേജ്‌മെന്റിന്റെ വിപി സമീർ സമത്ത് വ്യാഴാഴ്ച ബ്ലോഗിൽ കുറിച്ചു.  credit: ഗൂഗിൾ  ഒരു ആഗോള ഓപ്പറേറ്റിംഗ് സിസ്റ്റം എന്ന നിലയിൽ, ലോകത്തിലെ എല്ലാവർക്കും ആൻഡ്രോയിഡ് പേരുകൾ ‘വ്യക്തവും ആപേക്ഷികവും
Image
രാജ്യത്തെ മുൻനിര ഇ-കൊമേഴ്സ് വെബ്സൈറ്റുകളായ ഫ്ളിപ്കാർട്ടിലും ആമസോണിലും നടക്കുന്ന വിൽപനമേളകൾ നേരിട്ടുള്ള വിദേശ നിക്ഷേപ നിയമത്തിന്റെ (എഫ്.ഡി.ഐ) ലംഘനമാണ് എന്ന് രാജ്യത്തെ ചെറുകിട വ്യാപാരികളുടെ കൂട്ടായ്മയായ കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യാ ട്രേഡേഴ്സ് (സി.എ.ഐ.ടി.). ആമസോണിലും ഫ്ളിപ്കാർട്ടിലും ഈ മാസം അവസാനത്തോടെ പുതിയ വിൽപനമേള ആരംഭിക്കാനിരിക്കെയാണ് വ്യാപാരികൾ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഈ വിഷയം വാണിജ്യ മന്ത്രി പരിശോധിക്കണമെന്നും പ്രഖ്യാപിച്ച വിൽപനമേളകൾ വിലക്കണമെന്നും ഈ കമ്പനികളുടെ വ്യാപാര മാതൃക സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും സർക്കാരിനോട് വ്യാപാരികൾ ആവശ്യപ്പെട്ടു.

നിങ്ങൾ നല്ലൊരു ക്യാമറ മാൻ ആണോ ?

Image
                      Apply here

കാഴ്ച്ചയിൽ ഒരുപോലെ ഇരിക്കുന്ന എല്ലാ മൊബൈൽ ചാർജിംഗ് കേബിളുകളും ഒരുപോലെ ആണൊ? ഇവ ഉപയോഗിക്കുമ്പോൾ ചാർജ്ജിംഗ് സമയത്തിൽ എന്തെങ്കിലും വ്യത്യാസങ്ങൾ ഉണ്ടോ?

Image
എല്ലാ ചാർജിംഗ്  കേബിളുകളുടെയും ഗുണനിലവാരം ഒരുപോലെ അല്ല. പുറം കാഴ്ച്ചയിൽ ഒരുപോലെ ഇരിക്കുമെങ്കിലും അകത്തുള്ള വയർ ഗേജിൽ വ്യത്യാസം കാണാം.  അധികം ചാർജിംഗ്  കറന്റ് ആവശ്യമില്ലാത്തതും ഗുണനിലവാരം കുറവായതുമായ ചാർജിംഗ്  കേബിളിനകത്തെ വയറിന്റേ ഗേജ് 31, 28 AWG (American Wire Guage)  എല്ലാം ആയിരിക്കും.  അത്യാവശ്യം നല്ല കേബിളുകളുടേത്  24 AWG ആയിരിക്കും. ഇനി അതിലും നല്ല ഗുണനിലവാരമുള്ള 21 AWG കേബിളുകളും ലഭ്യമാണ്‌.  പൊതുവേ  യു എസ് ബി കേബിളുകൾ  മാത്രമായി വാങ്ങുമ്പോൾ അവയിൽ  ഇത്തരത്തിൽ വയർ ഗേജ് രേഖപ്പെടുത്തിയിരിക്കണമെന്നില്ല. പക്ഷേ ഗുണനിലവാരം ഉറപ്പിക്കണമെങ്കിൽ  24- 21 ഗേജ് ഉള്ള കേബിളുകൾ വാങ്ങാൻ ശ്രദ്ധിക്കുക. 28/28 , 28/24 എന്നൊക്കെ ആയിരിക്കും സ്പെസിഫിക്കേഷൻ ഉണ്ടാവുക.  ഇതിൽ 28/28 എന്നാൽ കേബിളിൽ ഉള്ള രണ്ട്  ജോഡി വയറുകളിലെ ഡാറ്റാ സഞ്ചരിക്കുന്ന കേബിളും പവർ സഞ്ചരിക്കുന്ന കേബിളും 28 ഗേജിൽ ഉള്ളതായിരിക്കും.  28/24 ആണെങ്കിൽ  ഡാറ്റാ പെയർ 28 ഗേജും പവർ പെയർ  24 ഗേജും ആയിരിക്കും. അതായത്  ചാർജിംഗിന്റെ കാര്യത്തിൽ    28/28 കേബിളിനേക്കാൾ നല്ലതാണ്‌  28/24 കേബിൾ എന്നർത്ഥം . 28/21 അതിലും നല്ലത്.   പ്ലേ സ്റ്റോറിൽ  ആമ്പിയ

സ്മാർട്ട് ഫോൺ ചാർജ്ജറുകളുടെ കാര്യം വരുമ്പൊൾ നമുക്കൊക്കെയുള്ള ഒരു പൊതുവായ ശീലം ഉണ്ട് - ഏറ്റവും പുതിയതായി വാങ്ങിയ മൊബൈൽ ഫോണിന്റെ ചാർജ്ജർ ആയിരിക്കും എല്ലാ ഫോണുകളും ചാർജ്ജ് ചെയ്യാൻ പൊതുവായി ഉപയോഗിക്കുന്നത്.

Image
ഇതിലെന്തെങ്കിലും കുഴപ്പങ്ങളുണ്ടോ? ചാർജ്ജർ ഏതായാലെന്താ മൊബൈൽ ചാർജ് ആയാൽ പോരേ? കുറച്ചു കാലങ്ങൾക്ക്  മുൻപ് വരെ ആയിരുന്നു എങ്കിൽ ഈ കാര്യത്തിൽ അത്ര ശ്രദ്ധ നൽകേണ്ട കാര്യമൊന്നും ഉണ്ടായിരുന്നില്ല. ഇപ്പോൾ അങ്ങനെ അല്ല.  പുതിയ മൊബൈൽ ഫോണുകളുടെ ചാർജ്ജറുകൾ എന്നാൽ വെറും  ഒരു അഡാപ്റ്റർ മാത്രമല്ല. അതിന്റെ മനസ്സും ശരീരവും യു എസ് ബി കേബിൾ എന്ന പൊക്കിൾ കൊടിയിലൂടെ മാതൃമൊബൈലുമായി ബന്ധിപ്പിച്ചിരിക്കുന്നു. മറ്റ്  മൊബൈൽ ഫോണുകൾ ഇതുപയോഗിച്ച്  ചാർജ്ജ് ചെയ്യാമെങ്കിലും പരസ്പര ആശയവിനിമയം സാദ്ധ്യമാകാത്തതിനാൽ അവ തമ്മിലുള്ള ആത്മ ബന്ധം നഷ്ടപ്പെടും. ആധുനിക മൊബൈൽ ഫോൺ ചാർജ്ജറുകൾ എന്നത്  മൊബൈൽ ഫോണിലെ ബാറ്ററികളുമായി ആശയ വിനിമയം നടത്തി അതിന്റെ  അവസ്ഥയും ആവശ്യവുമൊക്കെ അറിഞ്ഞ്  ആവശ്യമായ തരത്തിലുള്ള ഊർജ്ജം നൽകുന്ന സ്മാർട്ടായ ഉപകരണങ്ങളാണ്‌. ഈ സാങ്കേതിക വിദ്യ ആകട്ടെ ഓരോ കമ്പനികളുടേയും വ്യത്യസ്തവുമാണ്‌.  യു എസ് ബി കേബിളുകൾ ഉപകരണങ്ങൾക്ക്  പവർ നൽകുവാൻ കൂടി ഉപയോഗപ്പെടുത്തി വന്നപ്പോൾ അതിന്റെ ശേഷി വർദ്ധിപ്പിക്കാനുള്ല പുതിയ മാനദണ്ഡങ്ങളും  സാങ്കേതിക വിദ്യകളും ആവിഷ്കരിക്കപ്പെട്ടു. പുതിയ USB Power delivery മാനദണ്ഡങ്ങൾ  യു എസ് ബി കേബിളുക

ക്ലൗഡ്ഫെയർ സെർവർ തകരാറിൽ; ലോകത്താകമാനം വെബ്സൈറ്റുകളിൽ തടസം

Image
ലോകത്തെ സുപ്രധാന കണ്ടന്റ് ഡെലിവറി നെറ്റ് വർക്ക് സേവന ദാതാവും ഇന്റർനെറ്റ് ഹോസ്റ്റിങ് പ്ലാറ്റ്ഫോമുമായ ക്ലൗഡ് ഫെയറിൽ തകരാർ. ഇതേ തുടർന്ന് ലോകത്താകമാനമുള്ള വിവിധ വെബ്സൈറ്റുകളുടെ പ്രവർത്തനം താറുമാറായി.  ഇന്റനെറ്റ് സേവനങ്ങളുടെ പകുതിയോളം ക്ലൗഡ്ഫെയർ തകരാറിനെ തുടർന്ന് നിശ്ചലമായതായി റിപ്പോർട്ടുകൾ പറയുന്നു.. ഫെട്രേഡർ, ഡൗൺ ഡിറ്റക്ടർ, ഡിസ്കോർഡ്, കോയിൻബേസ് പ്രോ പോലുള്ള വെബ്സൈറ്റുകളുടെ പ്രവർത്തനത്തിൽ തടസം നേരിടുന്നുണ്ട്. ക്ലൗഡ് ഫെയർ സെർവറുകൾ എപ്പോൾ പൂർവസ്ഥിതിയിലാകുമെന്ന് വ്യക്തമ