Posts

ഫോണ്‍ വിളിക്കുമ്പോഴുള്ള കൊറോണ മുന്നറിയിപ്പ് ശബ്ദം എങ്ങനെ ഒഴിവാക്കാം?

Image
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ ടെലികോം കമ്പനികൾ ബോധവൽകരണ സന്ദേശം ഉൾപ്പെടുത്തിക്കൊണ്ടുള്ള ഡയലർ ടോൺ ഓരോ ഫോൺ വിളിക്കിടയിലും ഉപയോക്താക്കളെ കേൾപ്പിക്കുന്നുണ്ട്. അത്യാവശ്യ ഫോൺവിളികൾക്കിടെയുള്ള ഈ ശബ്ദസന്ദേശം പലർക്കും അലോസരം സൃഷ്ടിച്ചേക്കാം. ഇക്കാര്യം ട്വിറ്റർ വഴി പലരും തുറന്നു പറഞ്ഞിട്ടുണ്ട്. ഹിന്ദിയിലും ഇംഗ്ലീഷിലും മാത്രമുള്ള ഈ സന്ദേശം അത്ര വ്യക്തമായി കേൾക്കുന്നില്ല എന്ന് മാത്രവുമല്ല മറ്റ് ഭാഷക്കാർക്ക് പലർക്കും മനസിലാവുകയുമില്ല. ഈ മുന്നറിയിപ്പ് സന്ദേശം എങ്ങനെ നീക്കം ചെയ്യാം. വളരെ എളുപ്പമാണത്. ആൻഡ്രോയിഡ് ഫോണുകളിൽ നിന്നും ഫോൺ ചെയ്യുമ്പോൾ ഈ ശബ്ദം കേൾക്കുകയാണെങ്കിൽ ഫോണിൽ ഡയലർ ഓപ്പൺ ചെയ്ത് ഏതെങ്കിലും നമ്പർ അമർത്തിയാൽ ഈ ശബ്ദം കേൾക്കുന്നത് നിൽക്കും. പകരം റിങ് ശബ്ദം കേൾക്കാനാവും. ഐഫോണിൽ നിന്നാണ് നിങ്ങൾ ഫോൺ ചെയ്യുന്നത് എങ്കിൽ ഈ ശബ്ദം കേൾക്കുമ്പോൾ # ബട്ടൻ പ്രസ് ചെയ്താൽ ആ ശബ്ദം നിലയ്ക്കും. ഈ ബട്ടനുകൾ ഒരു തവണ പ്രസ് ചെയ്തിട്ടും ശബ്ദം നിന്നില്ലെങ്കിൽ. വീണ്ടും അത് പ്രസ് ചെയ്യുക. ആദ്യം ബട്ടൻ അമർത്തിയത് ടെലികോം സേവന ദാതാവിന്റെ ശ്രദ്ധയിൽ പെടാത്തതിനാലാണിത്. എന്നാൽ സ്ഥിരമ

സൗദിയിൽ മൊബൈലും ഇന്റർനെറ്റുമുള്ള പ്രവാസിയാണെങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം.

Image
സൗദി അറേബ്യ : നിങ്ങൾക്ക് വളരെ നിസ്സാരമെന്നു തോന്നാവുന്ന ചില പ്രവൃത്തികള്‍ സൗദി അറേബ്യയിൽ ചിലപ്പോള്‍ കനത്ത ശിക്ഷയിലേക്ക് നിങ്ങളെ നയിച്ചേക്കാം. പലപ്പോഴും ചെയ്യുന്ന വ്യക്തി അതൊരു കടുത്ത കുറ്റമാണെന്ന് പോലും തിരിച്ചറിയാതെ ആയിരിക്കും ചതിക്കുഴിയിൽ വീണു പോകുക. മറ്റു ചിലപ്പോൾ ചെയ്യുന്നവർക്ക് അത് കുറ്റമാണെന്ന് മനസ്സിലാക്കിയാണ് ചെയ്യുന്നതെങ്കിലും തന്നെ ആരും തിരിച്ചറിയില്ല എന്നുള്ള മിഥ്യാ ധാരണയുടെ പേരിലായിരിക്കും ചെയ്യുക. അറിവില്ലാതെയോ, അറിഞ്ഞോ, പെട്ടെന്നുള്ള പ്രകോപനത്തിന് വശംവദനായോ, രാഷ്ട്രീയ അഭിപ്രായ വ്യത്യാസം മൂലമോ, വ്യക്തി വൈരാഗ്യം മൂലമോ സോഷ്യല്‍ മീഡിയകളിലൂടെയും ഇന്റെര്‍നെറ്റിലൂടെയും മറ്റൊരാള്‍ക്ക് അപമാനകരമാകുന്ന പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്ക് ഒക്കെ കഠിന ശിക്ഷയാണ് സൗദി നിയമം നല്‍കുക. അപമാനത്തിനിരയായ വ്യക്തി വിവര സാംസ്കാരിക മന്ത്രാലയത്തില്‍ ഒരു പരാതി സമര്‍പ്പിച്ചാല്‍ കടുത്ത നിയമ നടപടികളും ശിക്ഷകളും നേരിടേണ്ടി വരും. സൗദിയിലെ സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് വേണ്ടിയുള്ള നിയമമനുസരിച്ച് (Saudi Anti Cyber Crime Law) ആരെങ്കിലും ആധുനിക സങ്കേതങ്ങള്‍ ഉപയോഗിച്ചു മറ്റൊരാളെ അപകീര്‍ത്തിപ്പെടു

നമ്മുടെ സ്വാകാര്യത ഉറപ്പു വരുത്തുന്ന ,ആവശ്യമെങ്കിൽ പരസ്യം സ്വീകരിച്ചു അവർക്ക് കിട്ടുന്ന പണത്തിന്റെ ഒരു വിഹിതം നമുക്ക് നൽകുന്ന ഒരു കിടിലൻ ബ്രൗസർ

Image
കൂടുതൽ ആൾക്കാരും ഉപയോഗിക്കുന്ന ഒരു വെബ് ബ്രൗസർ ആണ് ഗൂഗിൾ ക്രോം . അത് കഴിഞ്ഞാൽ പിന്നെ കുറച്ചു വിഭാഗം ആളുകൾ മോസില്ലയും സഫാരിയും ഒക്കെ ഉപയോഗിക്കുന്നു.ഈ ബ്രൗസറുകൾ എല്ലാം തന്നെ നമ്മെ ഉപയോഗപെടുത്തി പണം ഉണ്ടാക്കുന്നു.പരസ്യങ്ങൾ കാണിച്ചും യൂസറുടെ ഡാറ്റ കളക്റ്റ് ചെയ്തുമൊക്കെ ആണ് ഇവയെല്ലാം പ്രവർത്തിക്കുന്നത്.അവരുടെ പ്രോഡക്ട് ഉപയോഗിക്കുന്ന നമ്മളെ വിറ്റു അവർ പണം ഉണ്ടാക്കുന്നു.ഇന്റർനെറ്റിന്റെ ലോകത്ത് പ്രൈവസി എന്നതും വെറും കോമഡി മാത്രം ആണ്.നമ്മുടെ സ്വകാര്യ വിവരങ്ങൾ ആണ് ഇവർക്കൊക്കെ തന്നെ ആവശ്യവും. ഈ ഒരു സന്ദർഭത്തിൽ നമുക്ക് ചെയ്യാവുന്ന ഒരു കാര്യം നാം ഇന്റർനെറ്റ് ഉപയോഗിക്കുവാനായി ആശ്രയിക്കുന്ന വെബ് ബ്രൗസർ സുരക്ഷിതമായത് തിരഞ്ഞെടുക്കുക ,എന്തിനും ഏതിനും ആപ്പുകൾ ഉപയോഗിക്കുന്നതിനു പകരം വെബ് വേർഷൻ ഉപയോഗിക്കുക തുടങ്ങിയവയാണ്.ഉദാഹരണത്തിന് ഫേസ്ബുക്കും യൂട്യൂബും ഒക്കെ ഉപയോഗിക്കുവാൻ അവരുടെ ആപ്പ് വേണം എന്നില്ല .മൊബൈൽ ബ്രൗസറിൽ വെബ് ആപ്പ് ലോഡ് ചെയ്‌തു മൊബൈൽ ആപ്പ് ഉപയോഗിക്കുന്ന അതെ ഫീലിൽ ഉപയോഗിക്കുവാൻ സാധിക്കും.ഇനി വേണ്ടത് നല്ലൊരു വെബ് ബ്രൗസർ ആണ്. നമ്മുടെ സ്വാകാര്യത ഉറപ്പു വരുത്തുന്ന ,ആവശ്യമെങ്കിൽ പരസ്യം സ്വീകരിച്

രാജ്യത്തെ ടെലികോം സേവനനിരക്കുകൾ ഇനിയും ഉയർന്നേക്കും.

Image
  നിലവിൽ ഈ രംഗത്ത് സേവനംനൽകുന്ന കമ്പനികളുടെ ദീർഘകാലനിലനിൽപ്പിന് ഇത് അനിവാര്യമാണെന്ന് വിലയിരുത്തപ്പെടുന്നു. ഒരു ഉപഭോക്താവിൽനിന്ന് ലഭിക്കുന്ന ശരാശരി വരുമാനം ഉയരാതെ പിടിച്ചുനിൽക്കാനാവില്ലെന്നാണ് കമ്പനികൾ പറയുന്നത്. എ.ജി.ആർ. കുടിശ്ശികയുടെ പേരിൽ ഏറ്റവുമധികം പ്രതിസന്ധി നേരിടുന്ന കമ്പനിയാണ് വൊഡാഫോൺ ഐഡിയ. സർക്കാർ സഹായത്തോടെ കമ്പനിയെ ഇപ്പോൾ രക്ഷിച്ചെടുത്താലും ഉയർന്ന കടബാധ്യതയുള്ള കമ്പനിക്ക് ആറു മാസത്തിലധികം മുന്നോട്ടു പോകാനാകില്ലെന്നാണ് കണക്കാക്കുന്നത്. ഈ സാഹചര്യത്തിൽ നിരക്കുകൾ വർധിപ്പിച്ച് വരുമാനം ഉയർത്തുകയല്ലാതെ മറ്റുവഴികളില്ലെന്നും കമ്പനികൾ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ടെലികോം കമ്പനികളെ സഹായിക്കാൻ പ്രത്യേകനിധി തയ്യാറാക്കുന്നത് സർക്കാർ പരിഗണിക്കുന്നുണ്ട്. ഇതിൽനിന്ന് വായ്പയെടുത്ത് എ.ജി.ആർ. കുടിശ്ശിക തീർക്കാനാണ് ആലോചന. സ്പെക്ട്രം യൂസേജ് ചാർജും ലൈസൻസ് ഫീയും അടയ്ക്കുന്നതിനുള്ള സമയം നീട്ടിനൽകുന്നതാണ് ചർച്ചയിലുള്ള മറ്റൊരുവഴി. ധനമന്ത്രിയെയും ടെലികോം സെക്രട്ടറിയെയും കണ്ട് ചർച്ച നടത്തിയ ടെലികോം കമ്പനി മേധാവികൾ നൽകിയ നിർദേശങ്ങളും സർക്കാർ പരിഗണിച്ചുവരികയാണ്. ടെലികോം കമ്പനികൾ എല്ലാരീതിയിലും

മനോഹരമായി സംസാരിക്കൂ, ഫേസ്ബുക്ക് പണം നല്‍കും...

Image
ഓരോ റെക്കോർഡിംഗിനും , നിങ്ങൾ 200 പോയിന്റുകൾ നേടും , എന്നാൽ 1000 പോയിന്റുകൾ എത്തുമ്പോൾ മാത്രമേ ഇതു റിഡീം ചെയ്യാനാവൂ . അതിനു അഞ്ച് ഡോളർ വച്ച് ലഭിക്കും . അതായത് , ഓരോ റെക്കോർഡിംഗിനും ഒരു ഡോളർ വീതം നൽകുമെന്നു സാരം .   ന്യൂയോർക്ക് ; മനോഹരമായി സംസാരിക്കുമോ നിങ്ങൾ , എങ്കിൽ തയ്യാറായിക്കൊള്ളൂ , ഫേസ്ബുക്ക് പണം തരും നിങ്ങളുടെ ശബ്ദത്തിന് . സ്പീച്ച് റെക്കഗ്നിഷൻ സാങ്കേതികവിദ്യ മെച്ചപ്പെടുത്തുന്നതിനായി മെസഞ്ചറിലെ ശബ്ദ കുറിപ്പുകൾ അവസാനിപ്പിക്കുമെന്ന് കഴിഞ്ഞ വർഷം ഫേസ്ബുക്ക് അറിയിച്ചു . ഇപ്പോൾ , കമ്പനി ഒരു പുതിയ പ്രോഗ്രാം ആരംഭിക്കുന്നു , അവിടെ നിങ്ങളുടെ റെക്കോർഡിംഗുകൾ സമർപ്പിക്കാം . ഇതിനാണ് ഫേസ്ബുക്ക് പണം നൽകുക . യുഎസിലാണ് നിലവിൽ പദ്ധതിയുള്ളതെങ്കിലും വൈകാതെ ഇന്ത്യയിലേക്കും വരും . ദി വെർജിൽ നിന്നുള്ള ഒരു റിപ്പോർട്ട് അനുസരിച്ച് , സാമൂഹ്യമാധ്യമങ്ങൾ അതിന്റെ വ്യൂപോയിന്റ്സ് റിസർച്ച് ആപ്ലിക്കേഷൻ ഉപയോഗിച്ച് പ്രാനൂസിയേഷൻസ് എന്നാണ് ഈ പദ്ധതിയെ വിളിക്കുന്നത് . സോഷ്യൽ മീഡിയ സർവേകൾ എടുക്കുന്നതിന് ആളുകൾക്ക് പ്രതിഫലം നൽകുന്നതിനായി ഫേസ്ബുക്ക് ആരംഭിച്ച അതേ ആപ്ലിക്കേഷനാണ് വ്യൂപോയിന്റുകൾ . എന്നാൽ ഇപ്പോൾ

ഈ പണം എക്സിറ്റിൽ പോകുമ്പോഴും കഫാല മാറുമ്പോഴും സൗദിയിൽ പ്രവാസിക്ക് ലഭിക്കണം.

Image
തൊഴിലുടയുമായുള്ള തൊഴില്‍ പരമായുള്ള ബന്ധം അവസാനിക്കുമ്പോള്‍, അതായത്‌ ഫൈനല്‍ എക്സിറ്റില്‍ തിരിച്ചു പോകുമ്പോഴോ സ്പോണ്‍സര്‍ഷിപ്പ് മാറി പോകുമ്പോഴോ തൊഴിലുടമ തൊഴിലാളിക്ക് നിര്‍ബന്ധമായി അയാളുടെ സേവനാനന്തര ആനുകൂല്യം അഥവാ ESB (End of Service Benefit) നിർബന്ധമായും നൽകണം. ഇതിനു തനിക്ക് അര്‍ഹതയുണ്ടോ എന്ന് പോലും അറിയാത്ത നിരവധി തൊഴിലാളികള്‍ ഇവിടെ ജോലിയെടുക്കുന്നുണ്ട്. അതിനാൽ സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന ഓരോ വിദേശ തൊഴിലാളിയും നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒന്നാണ് ESB പലരുടെയും ധാരണ ഉയര്‍ന്ന ഉദ്യോഗത്തില്‍ ഇരിക്കുന്നവര്‍ക്ക് മാത്രമാണ് ഈ ആനുകൂല്യത്തിന് അര്‍ഹത എന്നാണു. അത് കൊണ്ട് തന്നെ അജ്ഞത മൂലം അര്‍ഹമായ ആനുകൂല്യം ലഭിക്കാതെയാണ് പലരും മടങ്ങുന്നത്. സൗദി തൊഴില്‍ നിയമത്തിന്റെ പരിധിയില്‍ വരുന്ന എല്ലാ തൊഴിലാളികള്‍ക്കും ഈ ആനുകൂല്യത്തിന് അര്‍ഹതയുണ്ട്. ഇത് തൊഴിലുടമ നല്‍കുന്ന ഒരു സൗജന്യമല്ല മറിച്ചു സൗദി തൊഴില്‍ നിയമം തൊഴിലാളിക്ക് അനുവദിച്ചു തന്നിട്ടുള്ള ഒരു അവകാശമാണിത് എന്ന് തിരിച്ചറിയുക. യു എ ഇ യില്‍ സേവനാനന്തര ആനുകൂല്യമായി നല്‍കേണ്ട തുകക്ക് പരിധി വെച്ചിട്ടുണ്ട്. പരമാവധി 24 മാസത്തെ ശമ്പളത്തിന് തു

സ്പോൺസർ അറിയാതെ സ്‌പോൺസർഷിപ്പ് മാറാം, ഫൈനൽ എക്സിറ്റ് നേടാം, ഹുറൂബ് നീക്കാം.

Image
സൗദി അറേബ്യയിൽ സ്പോൺസർ അറിയാതെ സ്‌പോൺസർഷിപ്പ് മാറ്റിയവരുടെയും ഫൈനൽ എക്സിറ്റ് നേടിയവരുടെയും ഹുറൂബുകൾ നീക്കിയവരുടെയും വിവരങ്ങൾ പുറത്തു വന്നു. നിരവധി വിദേശ തൊഴിലാളികളാണ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലത്തിന്റെ പിന്തുണയോടെ സ്പോണ്സർമാരുടെ ഇത്തരത്തിൽ രേഖകൾ ശരിയാക്കിയത്. റിയാദ് പ്രവിശ്യയിൽ ഈ വർഷാദ്യം മുതൽ കഴിഞ്ഞ ദിവസം വരെയുള്ള കാലയളവിൽ സ്‌പോൺസർമാരുടെ സമ്മതം തേടാതെ 2656 വിദേശ തൊഴിലാളികൾക്ക് ഫൈനൽ എക്‌സിറ്റ് നൽകിയതായി റിപ്പോട്ടുകൾ സൂചിപ്പിക്കുന്നു. റിയാദ് പ്രവിശ്യയിലെ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ശാഖക്കു കീഴിലെ ലേബർ ഓഫീസുകളിലാണ് ഇത്രയും പേർക്ക് ഫൈനൽ എക്സിറ്റ് നൽകിയത്. ഇതിന് പുറമെ ലേബർ ഓഫീസുകൾ സ്‌പോൺസർമാരുടെ സമ്മതം ഇല്ലാതെ തന്നെ 70 വിദേശ തൊഴിലാളികളുടെ സ്‌പോൺസർഷിപ്പ് മാറ്റ അപേക്ഷകൾക്കും അനുവാദം നൽകിയിട്ടുണ്ട്. പോൺസർമാരുടെ സമ്മതം ഇല്ലാതെ പതിനഞ്ച് ഡോക്ടർമാർക്കും എൻജിനീയർമാർക്കും റിയാദ് പ്രവിശ്യയിലെ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ശാഖക്കു കീഴിലെ ലേബർ ഓഫീസുകൾ വർക്ക് പെർമിറ്റുകൾ അനുവദിച്ചു. വിദേശ തൊഴിലാളികൾ സ്‌പോൺസർമാരുടെ അനുവാദമില്ലാതെ ഓടിപ്പോയതായുള്ള ഹുറൂബ് പരാതിയിൽ ആവശ്യമായ അന്വേഷ